അപര്‍ണയും രഞ്ജുഷയും ഇക്കാര്യങ്ങള്‍ മനസിലാക്കിയില്ല! സീരിയലില്‍ 80% പേര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്‌

നടി രഞ്ജുഷ മേനോന്റെ മരണം സീരിയല്‍ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ തന്നെയാണ് രഞജ്ുഷ ജീവനൊടുക്കിയത്. രഞ്ജുഷ എന്തിന് ഇത് ചെയ്തുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷ ഷൂട്ടിന് എത്താതെ വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് താരത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്.

ഇതിന് പിന്നാലെ ഇപ്പോഴിതാ നടി ജീജ സുരേന്ദ്രന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നാണ് ജീജ പറയുന്നത്. സമീപകാലത്തായി സീരിയല്‍ രംഗത്ത് ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തെക്കുറിച്ചാണ് ജീജ വീഡിയോയില്‍ സംസാരിക്കുന്നത്.

Jeeja Surendran

ഒന്നിന് പിറകെ ഒന്നായുള്ള ആത്മഹത്യകള്‍ സീരിയല്‍ ലോകത്തെ ഞെട്ടിക്കുന്നതാണെന്ന് ജീജ പറുയുന്നത്. എന്തുകൊണ്ടാണ് നമ്മളുടെ പെണ്‍കുട്ടികള്‍ ങ്ങനെ ചെയ്യുതെന്നത് തനിക്ക് അറിയില്ലെന്നും താരം പറയുന്നു. നേരത്തെ ആത്മഹത്യ ചെയ്ത നടി അപര്‍ണയെക്കുറിച്ചും ജീജ പരാമര്‍ശിക്കുന്നുണ്ട്. അപര്‍ണ മരിച്ചത് സാമ്പത്തിക പ്രശ്‌നം കാരണമാകാം. എന്നാല്‍ രഞ്ജുഷയ്ക്ക് അങ്ങനൊരു പ്രശ്‌നമുണ്ടെന്ന് അറിയില്ലെന്നും ജീജ അഭിപ്രായപ്പെടുന്നു.

അതേസമയം സീരിയല്‍ മേഖലയിലെ 80 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരാണെന്നും ജീജ തുറന്നു പറയുന്നുണ്ട്. അവോരാടി ജീജ പറയുന്നത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണെന്നാണ്. താരങ്ങള്‍ മരണത്തിലേക്ക് കടക്കുന്നത് വേദനയാണെന്നും താരം പറയുന്നു. പെറ്റുപോറ്റിയ അച്ഛന്മമാര്‍ ഇതെങ്ങനെയാണ് സഹിക്കുക എന്ന് ജീജ ചോദിക്കുന്നു. അവരെ നോക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണെന്നും ജീജ അഭിപ്രായപ്പെടുന്നുണ്ട്.

ആത്മഹത്യ ചെയ്യുമ്പോള്‍ സ്വന്തം മക്കളുടെ അവസ്ഥ എന്താകുമെന്ന് ആരും ഓര്‍ക്കുന്നില്ലെന്നും ജീജ പറയുന്നു. ആരും അത് ഓര്‍ക്കുന്നില്ലെന്നും മനസിലാക്കുന്നില്ലെന്നും ജീജ പറയുന്നു. അപര്‍ണ്ണയും രഞ്ജുഷയും ഇക്കാര്യങ്ങള്‍ മനസിലാക്കിയില്ലെന്നും താരം പറയുന്നു. എനിക്ക് വേദനിക്കുന്നു, എനിക്ക് അത് സഹിക്കാന്‍ വയ്യ, ഞാന്‍ ഇതാ മരിക്കുന്നു എന്നാരും ചിന്തിക്കാന്‍ പാടില്ലെന്നും ജീജ പറയുന്നു.

Jeeja Surendran

ആത്മഹത്യ ചെയ്യുന്നവരുടെ വേണ്ടപ്പെട്ടവരുടെ വേദന വര്‍ഷങ്ങള്‍ കഴിഞ്ഞാലും തീരില്ലെന്നും അവര്‍ പിന്നീട് ജീവിക്കുക ആ വേദന കടിച്ചമര്‍ത്തിയായിരിക്കുമെന്നും ജീജ പറയുന്നു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട മക്കളുടെ മനസില്‍ എപ്പോഴും അതുതന്നെയാരിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ''എന്റെ പൊന്നുമക്കളെ നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായാല്‍ പരസ്പരം തുറന്ന് പറയൂ. ഏതു പാതിരാത്രി ആയാലും നമ്മളെ പോലെ ഉള്ള ആളുകളെ വിളിക്കൂ. ആത്മഹത്യ ചെയ്യല്ലേ ഇനി എങ്കിലും. ദയവ് ചെയ്ത് എല്ലാം തുറന്നുപറയാന്‍ പറ്റുന്ന സുഹൃത്തുക്കളെ ഉണ്ടാക്കൂ'' എന്നാണ് ജീജ പറയുന്നു.

സീരിയല്‍ മേഖലയെന്നത് വളരെ വലിയൊരു ഗ്രൂപ്പാണെന്നും പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നവരാണെന്നും ജീജ പറയുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഏത് സമയത്തും തങ്ങളെ വിളിക്കാമെന്നും താരം പറയുന്നു. രഞ്ജുഷയുടെ മരണത്തിന് പിന്നാലെ തന്നെ പലരും വിളിച്ചിരുന്നുവെന്നും എല്ലാവരും ചോദിച്ചത് അവള്‍ക്ക് തങ്ങളെ ഒന്ന് വിളിക്കാമായിരുന്നില്ലേ എന്നാണെന്നും ജീജ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X