അച്ഛന്റെ അപകട വാര്‍ത്തറിഞ്ഞിട്ടും കോമഡി രംഗം അഭിനയിച്ചു! കരഞ്ഞാണ് അഭിനയിച്ചത്: കാര്‍ത്തിക

സിനിമയിലൂടേയും ടെലിവിഷന്‍ പരമ്പകളിലൂടേയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക കണ്ണന്‍. സീരിയലുകളാണ് കാര്‍ത്തികയെ ജനപ്രീയയാക്കുന്നത്. നായികയായും വില്ലത്തിയായുമെല്ലാം കാര്‍ത്തിക കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് കാര്‍ത്തിക.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു കാര്‍ത്തി. സിനിമയില്‍ അര്‍ഹിക്കപ്പെട്ടവേഷങ്ങള്‍ കിട്ടിയില്ല. പരമ്പരയില്‍ നല്ല വേഷങ്ങള്‍ കിട്ടി. നായികയായും വില്ലത്തിയായും. പിന്നെ വീട്ടില്‍ നിന്നും പോയി വരാം. രാവിലെ പോയാല്‍ വൈകിട്ട് വരാം. തിരുവനന്തപുരത്ത് തന്നെ നില്‍ക്കാം എന്നതൊക്കെയാണ് സീരിയലില്‍ നില്‍ക്കാനുള്ള കാരണമായി കാര്‍ത്തിക പറയുന്നത്.

Karthika Kannan

താങ്കളുടെ ജീവിതത്തില്‍ ജൂണ്‍ അഞ്ച് എന്നത് ദുഖകരമായ തിയ്യതിയാണല്ലോ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുകയായിരുന്നു. ഈ ദിവസം തന്റെ ജീവിതത്തില്‍ മറക്കാനാകാത്ത രണ്ട് സംഭവങ്ങളാണ് നടന്നതെന്നാണ് കാര്‍ത്തിക പറയുന്നത്. 2021 ജൂണിലാണ് ഭര്‍ത്താവിന്റെ അച്ഛന് പെട്ടെന്ന് പനി വരുന്നത്. കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെവച്ച് അറ്റാക്ക് ഉണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നെ കിടപ്പിലായി. ആറ് മാസം കഴിഞ്ഞതും അച്ഛന്‍ മരിക്കുകയായിരുന്നുവെന്നാണ് കാര്‍ത്തിക പറയുന്നത്.

ഞങ്ങളെ ഭയങ്കരമായി വിഷമിപ്പിച്ച അവസ്ഥയായിരുന്നു. എടിഎം എന്നാണ് വിളിക്കുക. എന്ത് ആവശ്യം ചോദിച്ചാലും പണം തരുമായിരുന്നു. തിരിച്ചു കൊടുക്കണം. ഫ്രീയായിട്ട് ഒന്നും തരില്ല. എന്ത് പൈസ ചോദിച്ചാലും തരുമായിരുന്നു. പൈസയുടെ മാത്രമല്ല എല്ലാം കൊണ്ടും. മോള്‍ക്കും ഭയങ്കര വിഷമമായി. അവള്‍ക്ക് നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. ഞങ്ങള്‍ രണ്ടു പേരും തിരക്കായതിനാല്‍ അച്ഛന്റെ മേല്‍നോട്ടത്തിലായിരുന്നു അവളുടെ പഠിപ്പൊക്കെ എന്നാണ് കാര്‍ത്തിക പറയുന്നത്.

ജൂണ്‍ 5ല്‍ താനൊരു ഷൂട്ടിംഗ് ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും താരം പറയുന്നു. തൊട്ടടുത്ത വര്‍ഷം 2021 ജൂണ്‍ അഞ്ചിന് താന്‍ അതേ ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് അടുത്ത സംഭവമുണ്ടാകുന്നത്. തൂവല്‍സ്പര്‍ശം എന്ന സീരിയലായിരുന്നു ചെയ്തു കൊണ്ടിരുന്നത്. കോമഡി കഥാപാത്രമാണ്. മേക്കപ്പൊക്കെ ഇട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ബ്രേക്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ഉരുള കഴിച്ചതും എനിക്കൊരു കോള്‍ വന്നു. അച്ഛന് അപകടം പറ്റി'' കാര്‍ത്തിക പറയുന്നു.

''വീട്ടിലെ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയതായിരന്നു അച്ഛന്‍. അച്ഛന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ ഒരു പയ്യന്റെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അവന് കാര്യമായൊന്നും പറ്റിയില്ല. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും അച്ഛന് സാരമായി പരുക്കേറ്റു. കാലിനൊക്കെ നല്ല പരുക്കായിരുന്നു. ഞാന്‍ ആ ചോറ് അവിടെയിട്ട് എഴുന്നേറ്റു. എന്താണെന്ന് സംവിധായകനൊക്കെ ചോദിച്ചു വന്നു. കാര്യം പറഞ്ഞു. പിന്നാലെ ആശുപത്രിയില്‍ നിന്നും വിളിച്ചു. കോഴഞ്ചേരി വച്ചാണ് സംഭവം. അവിടെയുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു കൊണ്ടു പോയത്'' താരം പറയുന്നു.

Karthika Kannan

''അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണം കുറച്ച് സീരിയസാണെന്ന് പറഞ്ഞു. നാട്ടില്‍ ആ സമയത്ത് മക്കളായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നതാകും നല്ലതെന്ന് കൂടെയുണ്ടായിരുന്ന താരങ്ങളും മറ്റും പറഞ്ഞു. ആശുപത്രിയില്‍ വിളിച്ച് അതിന് ഏര്‍പ്പാടാക്കി. രണ്ട് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്തും. അവിടെ നിന്നും ഞാന്‍ നേരെ അഭിനയിക്കാന്‍ പോവുകയാണ്. നാളെ ടെലികാസ്റ്റ് ചെയ്യേണ്ട രംഗമാണ്. അഭിനയിക്കാതിരിക്കാന്‍ തരമില്ല'' താരം പറയുന്നു.

''കരഞ്ഞു കൊണ്ടാണ് ഞാന്‍ കോമഡി രംഗം അഭിനയിച്ചത്. എത്ര പിടിച്ചു വച്ചാലും ഉള്ളില്‍ ഇത് കിടക്കുന്നതിനാല്‍ കണ്ണുനീരിങ്ങനെ ധാര ധാരയായി ഒഴുകുകയാണ്. അപ്പോള്‍ ടച്ച് ചെയ്യും. ആ സീന്‍ കണ്ടാല്‍ അറിയാം കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. അഭിനയിക്കാന്‍ പറ്റില്ല. പക്ഷെ അഭിനയിച്ചേ പറ്റൂ. അച്ഛനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മേക്കപ്പ് പോലും അഴിക്കാതെയാണ് ചെന്നത്. ആളുകള്‍ കരുതുക ഇവര്‍ അച്ഛന് പരുക്ക് പറ്റിയപ്പോഴും മേക്കപ്പ് ഇട്ടാണല്ലോ നടക്കുന്നത് എന്ന്. പക്ഷെ ലൊക്കേഷനില്‍ നിന്നും നേരെ വരികയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ' കാര്‍ത്തിക പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X