കരാർ ഒപ്പിടാൻ നേരം അവരുടെ വിധം മാറി, ആ സംഭവം മാനസികമായി ബാധിച്ചു; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ പറ്റി നടി!

സിനിമ മേഖലയുടെ നിറം കെടുത്തുന്ന ഒന്നാണ് കാസ്റ്റിങ് കൗച്ച്. നിരവധി താരങ്ങളാണ് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളുമായി അടുത്ത കാലത്ത് രംഗത്തെത്തിയത്. സിനിമ, സീരിയൽ, മോഡലിങ് എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിൽ നിന്നും ആളുകൾ തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

തുടക്കത്തില്‍ പലരും കരിയറിനെ കുറിച്ചുള്ള ഭയം കൊണ്ടും മറ്റും ഇതെല്ലാം തുറന്നു പറയാൻ മടിച്ചിരുന്നെങ്കിലും ഇന്ന് എല്ലാവരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയുന്നുണ്ട്. പുതുതായി ഈ മേഖലകളിലേക്ക് കടന്നുവരുന്നവര്‍ക്ക് കരുതലോടെ മുന്നോട്ട് പോകാന്‍ ഇതെല്ലാം സഹായകരമായി മാറുകയും ചെയ്യാറുണ്ട്.

താരത്തിന് ഇന്ത്യയിൽ ഉടനീളം ആരാധകരുണ്ട്

ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി കൗശികി റാത്തോഡ്. തുടക്കകാലത്ത് തന്നോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നടി തുറന്നു പറഞ്ഞത്. കൃഷ്ണ ചാലി ലണ്ടൻ, ഗുഡിയ ഹമാരാ സഭി പെ ഭാരി, സ്റ്റോറി 9 മന്ത്സ് കി തുടങ്ങിയ മിനിസ്ക്രീൻ ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് കൗശികി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇന്ത്യയിൽ ഉടനീളം ആരാധകരുണ്ട്.

ഇന്നും മാറാത്ത ചില കാര്യങ്ങൾ ഉണ്ട്

ഐഎഎൻഎസിന് (ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ്) നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സിനിമ, സീരിയൽ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നെങ്കിലും ഇന്നും മാറാത്ത ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ഇപ്പോഴും നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചെന്ന് നടി പറഞ്ഞു. ഒരിക്കൽതെന്നിന്ത്യയിൽ ഒരു പ്രോജക്ടിലേക്ക് വിളിച്ചപ്പോൾ ഉണ്ടായ അനുഭവവും നടി പങ്കുവച്ചു.

'ഇൻഡസ്ട്രി വളരെയധികം മാറിയിട്ടുണ്ട്, പക്ഷേ മാറിയിട്ടില്ലാത്ത ഒരു കാര്യം നമ്മൾ ചെയ്യുന്ന ജോലിക്ക് പകരമായി വിട്ടുവീഴ്ച ചെയ്യാൻ പറയുക എന്നതാണ്. ഞാൻ ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങിയ സമയത്ത്, ഒരു തെന്നിന്ത്യൻ പ്രോജക്റ്റിൽ അവസരം ലഭിച്ചപ്പോഴാണ് ആദ്യത്തെ അനുഭവം,' കൗശികി പറഞ്ഞു.

എന്നോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു

'തീർത്തും അസ്വസ്ഥമാക്കിയ ഒന്നായിരുന്നു ആ അനുഭവം. ഓഡിഷൻ എല്ലാം പൂർത്തിയായി, അവർ ഞാനുമായി കരാർ ഒപ്പിടുന്നതിന് മുൻപ് അവരുടേതായ ചില നിബന്ധനകൾ ചേർക്കുകയും എന്നോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. മുൻപ് അത്തരം സംഭവങ്ങളെക്കുറിച്ച് കേട്ടു പരിചയം മാത്രം ഉള്ള ആളായിരുന്നു, ഞാൻ ഞെട്ടിപ്പോയി. ഞാൻ അപ്പോൾ തന്നെ അവരുടെ ഓഫർ നിരസിച്ചു, പക്ഷേ അവരുടെ വാക്കുകൾ എന്നെ മാനസികമായി ബാധിച്ചു,' കൗശികി കൂട്ടിച്ചേർത്തു.

തെറ്റായ ധാരണയാണെന്ന് ആളുകൾ മനസ്സിലാക്കണമെന്നും കൗശികി

എനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ട് എന്നാൽ എല്ലാവരും മോശക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നല്ലതും ചീത്തയും തമ്മിൽ വേർതിരിച്ചറിയാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. വിട്ടുവീഴ്ച ചെയ്യൽ മാത്രമാണ് ഇൻഡസ്ട്രിയിൽ ഉയർച്ചയിലേക്ക് എത്താനുള്ള ഒരേയൊരു മാർഗ്ഗം എന്നത് തെറ്റായ ധാരണയാണെന്ന് ആളുകൾ മനസ്സിലാക്കണമെന്നും കൗശികി പറഞ്ഞു.

ബോഡി ട്രാൻസ്ഫോർമേഷനിലൂടെ വാർത്തകളിൽ ഇടം നേടിയ നടിയാണ് കൗശികി

അതേസമയം, കഴിഞ്ഞ വർഷം ബോഡി ട്രാൻസ്ഫോർമേഷനിലൂടെ വാർത്തകളിൽ ഇടം നേടിയ നടിയാണ് കൗശികി. മറ്റാരുടെയും സഹായമില്ലാത്ത മൂന്ന് മാസം കൊണ്ട് 15 കിലോ ഭാരം കുറച്ചാണ് കൗശികി വാർത്തകളിൽ ഇടം നേടിയത്. ശരീരഭാരത്തിന്റെ പേരിൽ തന്നെ ട്രോളിയവർക്ക് ശക്‌തമായ മറുപടിയാണ് നടി നൽകിയത്. അതേസമയം, കൗശികിയുടെ ഗ്ലാമറസ് ഫോട്ടോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X