'ഞങ്ങളുടെ കുടുംബം വലുതാവുകയാണ്! ദുഅമ്മി വളരെ എക്സൈറ്റഡാണ്‌'; മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി ലക്ഷ്മി പ്രമോദ്

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്.

എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അവിടെയും ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് തന്നെ എല്ലായിടത്തുനിന്നും കാണാതായതിന്റെ കാരണം വെളിപ്പെടുത്തി താരം എത്തിയത്. താൻ ആറ് മാസം ഗർഭിണിയാണെന്നും അതാണ് സീരിയലിൽ നിന്നും പിന്മാറിയതെന്നും ലക്ഷ്മി പറഞ്ഞു.

Lakshmi Pramod

ഭർത്താവ് അസറിനും മകൾക്കുമൊപ്പം യൂട്യൂബ് വീഡിയോയിലൂടെയാണ് ലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്. മറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷ്മിയുടെ വീഡിയോ. ഇപ്പോഴിതാ അന്നെടുത്ത ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. അതീവ സന്തോഷത്തോടെ അമ്മയ്‌ക്കൊപ്പം പോസ് ചെയ്യുകയായിരുന്നു മകള്‍ ദുഅയും.

"ഹേയ് ഒരു സന്തോഷവാർത്തയുണ്ട്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്. ഞാൻ ഒരു വല്യേച്ചി ആകാൻ പോകുന്നു", എന്ന ക്യാപ്ഷ്യനോടെയാണ് ലക്ഷ്മി ചിത്രങ്ങൾ പങ്കുവെച്ചത്. മകളുടെ പ്രൊഫൈലിലൂടെ മകളുടെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം. ഞങളുടെ ലിറ്റിൽ മിറക്കിൾ വരാൻ പോവുകയാണെന്നും ഞങ്ങളുടെ ദുഅമ്മി (മകൾ) വളരെ എക്സൈഡാണെന്നും ഒരു വീഡിയോ പങ്കുവെച്ചും ലക്ഷ്മി കുറിച്ചു. കാന്തല്ലൂർ യാത്രക്കിടയിലാണ് ചിത്രങ്ങളെടുത്ത്‌.

"ഇത് ആറാം മാസമാണ്. ആദ്യം മുതലേ എനിക്ക് കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. ആദ്യം പനിയെല്ലാം ഉള്ളത് കൊണ്ട് ആശുപത്രിയിൽ തന്നെയായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാൻ വൈകിയത്. ഇപ്പോള്‍ ഞങ്ങള്‍ കാന്തല്ലൂരാണ്. ഇതാണ് പറ്റിയ സമയം എന്ന് കരുതി.

സീരിയൽ നിന്ന് മാറിയത് എന്തുകൊണ്ടാണ്? തടി കൂടിയല്ലോ എന്നെല്ലാം പലരും ചോദിച്ചിരുന്നു. നാല് മാസത്തോളം സീരിയലിൽ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വന്നതിന് ശേഷമാണ് സീരിയലിൽ നിന്ന് ഇറങ്ങിയത്. പ്രസവ ശേഷം ഫുൾ പവറോടെ തിരിച്ചെത്തും," എന്നാണ് കഴിഞ്ഞ ദിവസമേ പങ്കുവെച്ച വീഡിയോയിൽ ലക്ഷ്മി പറഞ്ഞത്. ഇനി നിരന്തരം പോസ്റ്റുകളും വീഡിയോകളുമായി എത്തുന്നതായിരിക്കുമെന്നും ലക്ഷ്മി വ്യക്തമാക്കി.

Lakshmi Pramod

സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ഇടക്കാലത്ത് ഇവർ അകന്നെങ്കിലും വീണ്ടും അടുത്ത് വിവാഹിതരാവുകയായിരുന്നു. അതേസമയം, കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കൾ, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളിൽ പെടുന്നതെന്നും ഇടവേളയെടുത്തതും.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X