അസുഖബാധിതനായ സഹോദരനെ സഹായിച്ചത് ഇഷ്ടപ്പെട്ടില്ല, മകളുമായി അദ്ദേഹം ഇറങ്ങിപ്പോയി; വിവാഹമോചനത്തെ പറ്റി ലക്ഷ്മി!

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ലക്ഷ്മി സനല്‍. നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ ലക്ഷ്‌മി മിനിസ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. വിവിധ പരമ്പരകളിലൂടെയാണ് ലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. മലയാള സിനിമയില്‍ വേറിട്ട അഭിനയ ശൈലി കൊണ്ട് കയ്യടി നേടിയ നടി സേതുലക്ഷ്മിയുടെ മകളെന്ന നിലയിലും ലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്.

അമ്മ സേതുലക്ഷ്മിയുടെ പാത പിന്തുടർന്ന് തന്നെയാണ് ലക്ഷ്മിയും അഭിനയത്തിലേക്കെത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് ലക്ഷ്മി തെളിയിച്ചിട്ടുണ്ട്.

ബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം ലക്ഷ്മി ഷോയിൽ സംസാരിച്ചിരുന്നു

അടുത്തിടെ അമ്മ സേതുലക്ഷ്മിക്ക് ഒപ്പം ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ എത്തിയിരുന്നു താരം. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം നടി ഷോയിൽ മനസ് തുറന്നിരുന്നു. പ്രമുഖ സംവിധായകനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചും ആ ബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം ലക്ഷ്മി ഷോയിൽ സംസാരിച്ചിരുന്നു. തന്റെ ആദ്യ വിവാഹത്തിൽ സംഭവിച്ചതിനെ കുറിച്ച് ലക്ഷ്മി പറഞ്ഞത് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

ലേറ്റായാല്‍ അദ്ദേഹം ചീത്തയൊക്കെ പറയും

'ആദ്യത്തെ വിവാഹം പ്രണയവിവാഹമായിരുന്നു. നാടക സംവിധായകനായിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ നല്ല വഴക്കായിരുന്നു. അഭിനയിക്കാന്‍ വരും പോവും അങ്ങനെയായിരുന്നു ഞാന്‍. അഞ്ച് മിനിറ്റ് ലേറ്റായാല്‍ അദ്ദേഹം ചീത്തയൊക്കെ പറയും. ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഇരുന്നാലും അദ്ദേഹം വഴക്ക് പറയുമായിരുന്നു. അന്ന് ചെയ്‌ത നാടകത്തിലൂടെ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. അത് കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. നല്ലൊരു അച്ഛനാണ്,'

സഹോദരന്‍ ഒരു ബാധ്യതയായി മാറുമോയെന്ന ചിന്ത

'എന്റെ സഹോദരന് അസുഖം വന്ന സമയത്ത് ഞാന്‍ ഒരുപാട് സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഡയാലിസിസ് ചെയ്തിരുന്ന സമയത്ത് എനിക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. അതില്‍ ഭര്‍ത്താവിന് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ഭാര്യ സഹോദരന്‍ ഒരു ബാധ്യതയായി മാറുമോയെന്ന ചിന്തയിലായിരിക്കാം അത്,'

മകളേയും കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി

'സഹോദരന്‍ എന്റെ വീട്ടിലേക്ക് വന്ന സമയത്ത് ഒരു മകളേയും കൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി. രണ്ടുപേരെയും നോക്കാന്‍ പറ്റില്ലല്ലോ. സഹോദരന്‍ എന്റെ വീട്ടില്‍ നിന്നും പോയപ്പോള്‍ അദ്ദേഹം തിരിച്ച് വന്നു. നീ ഇങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തൊക്കെ ആയാലും ഞാന്‍ സഹോദരനെ കൈവിടില്ലെന്ന് പറഞ്ഞു. അത് ആള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ നമുക്ക് പിരിയാമെന്ന് പറഞ്ഞ് പിരിയുകയായിരുന്നു,'

പിരിഞ്ഞത് മാന്യമായിട്ടാണ്

'എന്നേയും മക്കളേയും മമ്മിയുടെയും സഹോദരന്റെയും അടുത്ത് കൊണ്ടുപോയി വിട്ടു. സന്തോഷത്തോടെയും സ്‌നേഹത്തോടെയും പിരിഞ്ഞവരാണ് ഞങ്ങള്‍. ഒന്നിച്ചായിരുന്ന സമയത്ത് ഒരുപാട് വഴക്കൊക്കെ ഇട്ടിരുന്നു. എന്നാല്‍ പിരിഞ്ഞത് മാന്യമായിട്ടാണ്,'

'സഹോദരൻ കിഷോറിന് നേരത്തെ തന്നെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാടക സമിതിയുണ്ടായിരുന്നു. ഭാര്യയാണ് കിഡ്‌നി കൊടുത്തത്. ലാലേട്ടന്‍ ഒരുപാട് സഹായിച്ചിരുന്നു. ഡോക്ടറോട് വിളിച്ച് പറഞ്ഞതിനാല്‍ പൈസ കുറച്ചാണ് സര്‍ജറി ചെയ്തത്. ഞങ്ങള്‍ക്ക് ഒന്നിച്ച് പൈസ കൊടുക്കാന്‍ പറ്റുമായിരുന്നില്ല. 13 വര്‍ഷമായി അവന് കിഡ്‌നി പ്രശ്‌നങ്ങളുണ്ട്. ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. ആദ്യം ഞങ്ങളെല്ലാം ഒരു വീട്ടിലായിരുന്നു. പിന്നെയാണ് ഞാന്‍ മാറി താമസിച്ചത്,' ലക്ഷ്‌മി സനൽ പറഞ്ഞു.

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X