ഒളിച്ചോടിയതാണോ? കല്യാണത്തിന് വീട്ടുകാര്‍ വന്നില്ലേ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലക്ഷ്മി നന്ദന്‍

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ലക്ഷ്മി നന്ദന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലക്ഷ്മിയെ മലയാളികള്‍ അടുത്തറിയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മിയുടെ വിവാഹം. വിഷ്ണുവാണ് ലക്ഷ്മിയുടെ വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ ലക്ഷ്മി തന്നെ പങ്കുവെക്കുകയായിരുന്നു. പിന്നാലെ താരവിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു.

വളരെ ലളിതമായിട്ടായിരുന്നു ലക്ഷ്മിയുടെ വിവാഹം നടത്തിയത്. പിന്നാലെ താരത്തിന്റെ വിവാഹം ഒളിച്ചോട്ടമായിരുന്നുവോ എന്തുകൊണ്ട് വീട്ടുകാര്‍ പങ്കെടുത്തില്ല എന്നൊക്കെയുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ലക്ഷ്മി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

Lekshmy Nandan

വിഷ്ണുവിനെ എന്റെ ചാനലിലൂടെ കാണിക്കാറുണ്ട്. ഒരിക്കലും ഒളിച്ചു വച്ചിട്ടില്ല. പലരും ആരാണെന്ന് ചോദിച്ചിട്ടുണ്ട്. കല്യാണം കഴിക്കാന്‍ പോവുന്ന ആളാണെന്ന് ഞാന്‍ വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്നണ് ലക്ഷ്മി പറയുന്നത്. കല്യാണം കഴിഞ്ഞ ശേഷം പലരും മെസേജ് ചെയ്തിരുന്നു. ഞാന്‍ വാട്‌സ് ആപ്പില്‍ സജീവമല്ല. കല്യാണത്തെക്കുറിച്ച് പലരോടും പറഞ്ഞിരുന്നില്ല. കുറേ ആളുകളുടെ മെസേജ് കിട്ടിയിരുന്നു. 80-90 ശതമാനവും പോസിറ്റീവായിരുന്നുവെന്നും താരം പറയുന്നു.

എന്തുകൊണ്ട് ലളിത വിവാഹമായി നടത്തിയെന്നും ഒളിച്ചോടി പോയതാണോ എന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ഞാന്‍ അപ്പ്‌ലോഡ് ചെയ്തത് എന്റേയും വിഷ്ണുവിന്റേയും മാത്രം ചിത്രങ്ങളായിരുന്നു. അതുകൊണ്ടാകാം അങ്ങനെ തോന്നിയതെന്നാണ് താരം പറയുന്നു. വീട്ടുകാര്‍ എന്തുകൊണ്ടില്ലായിരുന്നു, എന്തുകൊണ്ട് ലളിതമായി വിവാഹം നടത്തിയോ എന്നൊക്കെ യൂട്യൂബ് ചാനലുകളില്‍ വീഡിയോകള്‍ കണ്ടിരുന്നുവെന്നും അതിനാലാണ് മറുപടി നല്‍കുന്നതെന്നും ലക്ഷ്മി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താനെന്നാണ് ലക്ഷ്മി പറയുന്നത്. സീരിയല്‍ തീര്‍ന്ന സമയത്ത് വാട്‌സ് ആപ്പ് കളഞ്ഞിരുന്നുവെന്നും താരം പറയുന്നു. എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള റിലേഷന്‍ഷിപ്പുകളില്‍ ഇതുവരേയും എന്നെ പൂര്‍ണമായി മനസിലാക്കുന്നവര്‍ വന്നിട്ടില്ല. വീട്ടുകാര്‍ കൊണ്ടു വന്ന ആലോചനകളിലും എന്റെ സുഹൃത്തായി വന്നവരിലും അങ്ങനെയായിരുന്നു. കമ്മിറ്റ്‌മെന്റ് ഇഷ്യവും കാഷ്വല്‍ റിലേഷന്‍ഷിപ്പിനോട് മാത്രം താല്‍പര്യമുള്ളവരുമൊക്കെയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

വിവാഹം കഴിക്കാന്‍ വീട്ടില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ മുമ്പൊരു ബ്രേക്കപ്പ് ആയതിനാല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. കല്യാണത്തോട് തന്നെ വെറുപ്പായിരുന്നു. ടോക്‌സിക്ക് റിലേഷന്‍ഷിപ്പും ട്രോമയുമെല്ലാം കാരണം വിവാഹം തന്നെ വേണ്ട എന്നായിരുന്നു തനിക്കെന്നാണ് തന്റെ നിലപാടിനെക്കുറിച്ച് ലക്ഷ്മി പറയുന്നത്.

Lekshmy Nandan

എന്നാല്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ എന്നെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരാളെ ആയിരക്കുമെന്നും അങ്ങനൊരാള്‍ വന്നില്ലെങ്കില്‍ വിവാഹം കഴിക്കാതെ നില്‍ക്കുമെന്നുമാണ് വീട്ടില്‍ പറഞ്ഞിരുന്നതെന്നും ലക്ഷ്മി പറയുന്നു. അങ്ങനെയിരിക്കെയാണ് എന്റെ സുഹൃത്തും അമ്മയുമൊക്കെ വിഷ്ണുവിന്റെ കാര്യം സൂചിപ്പിക്കുന്നത്. ഞങ്ങളുടെ വീടുകള്‍ അടുത്താണ്, ചെറുപ്പം മുതലേ അറിയുകയും ചെയ്തു. എല്ലാവരും പറഞ്ഞപ്പോള്‍ എന്നാല്‍ നമുക്കൊന്ന് സംസാരിച്ച് നോക്കാം എന്നു കരുതിയെന്ന് താരം പറയുന്നു.

മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു. അപ്പോഴാണ് എന്നെ പൂര്‍ണമായും മനസിലാക്കാന്‍ വിഷ്ണുവിന് സാധിക്കുമെന്ന് മനസിലാകുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇത്രത്തോളം മനസിലാക്കാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന മറ്റൊരാള്‍ ഇതുവരെ ജീവിതത്തില്‍ വന്നിട്ടില്ലെന്നാണ് ലക്ഷ്മി പറയുന്നു. അങ്ങനെയാണ് ലക്ഷ്മിയും വിഷ്ണുവും ഒരുമിക്കാന്‍ തീരുമാനിക്കുന്നത്. വിവാഹം ലളിതമായി നടത്തുക എന്നത് തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. വീടിന് അടുത്തുള്ള അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. കുടുംബാഗങ്ങള്‍ എല്ലാമടക്കം വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും താരം പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X