നാട്ടില്‍ ഇത്ര വലിയ ദുരന്തം, എങ്ങനെ റീല്‍ ഇട്ട് കളിക്കാന്‍ തോന്നുന്നു? മറുപടി നല്‍കി ലിന്റു റോണി

നടിയില്‍ നിന്നും സോഷ്യല്‍ മീഡിയ താരമായി മാറിയയാളാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ ലിന്റു റോണി ഇപ്പോള്‍ യുകെയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ലിന്റുവിന്റെ റീലുകളും വ്‌ളോഗുകളും ജനപ്രീയമാണ്. താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസം ലിന്റു പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ലിന്റുവിനെതിരെ വിമര്‍ശനവുമായി എത്തിയത്. നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ റീല്‍ ഇട്ട് കളിക്കാന്‍ എങ്ങനെ തോന്നുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിന്റു എത്തിയിരിക്കുകയാണ്.

Lintu Rony

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ലിന്റുവിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ ഇപ്പോള്‍ യുകെയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഞാനിപ്പോള്‍ ഒരു റീല്‍ പോസ്റ്റ് ചെയ്താല്‍ ഞാന്‍ മത്രമല്ല ആര് ചെയ്താലും, ആദ്യം കുറേ ആളുകള്‍ മെസേജ് അയക്കുന്നത് നാണക്കേട് തോന്നുന്നു എന്നാകും. വളരെ കഷ്ടപ്പെട്ടാണ് ഇവിടെയുള്ള ആളുകള്‍ നമ്മളെ വര്‍ക്ക് പ്രൊമോട്ട് ചെയ്യാനായി ബന്ധപ്പെടുന്നത്. ഞാന്‍ ഇന്‍ഫ്‌ളുവന്‍സറാണ്. ഓരോരുത്തവര്‍ക്കും അവരവരുടേതായ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ ബിസിനസ് തുടരുന്നതും അത് പ്രൊമോട്ട് ചെയ്യാന്‍ ഞങ്ങളെ ബന്ധപ്പെടുന്നതും. അങ്ങനെയാണ് അവര്‍ക്കൊരു കച്ചവടം നടക്കുന്നത്.

വളരെയധികം വിഷമമുണ്ട്. വേദനയോടെയാണ് വീഡിയോ ഇടുന്നത്. നിങ്ങള്‍ ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥിക്കാന്‍. നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ? എനിക്കിപ്പോള്‍ ഇവിടെ നിന്നും പറന്ന് അങ്ങ് വരാന്‍ പറ്റില്ല. നമ്മള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുക, പ്രാര്‍ത്ഥിക്കുക എന്നതാണ്.

2018 ല്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ടു. തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും. ഞാന്‍ ഒരു അമ്മയാണ്. വളരെ കഷ്ടപ്പെട്ടാണ് എന്റെ ജോലി ചെയ്യുന്നത്. ഇങ്ങനെ കമന്റിടുന്നതിലൂടെ എന്താണ് നിങ്ങള്‍ക്ക് കിട്ടുന്നത്?

Lintu Rony

കേരളത്തിന് പുറത്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് പറയാറില്ലല്ലോ. നമ്മള്‍ ആ ദുഖത്തില്‍ പങ്കുചേരുന്നുണ്ട്. നമ്മളാല്‍ പറ്റുന്നത് ചെയ്തു കൊടുക്കുക. ഈ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്ത്, കമന്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു. എല്ലാവരും ജോലി ചെയ്ത് ജീവിക്കുന്നവരാണ്.

വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്ക് കൂട്ടേണ്ട ആവശ്യം എനിക്കില്ല. പല തരം ജോലി ചെയ്യുന്ന ആളുകളുണ്ട്. അവരോടൊക്കെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരോട് മാത്രമേയുള്ളൂ. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണ്. എന്റെ ജോലിയാണിത്. മനസാക്ഷിയില്ലാത്ത ആളല്ല ഞാന്‍. നിങ്ങളുടെ കമന്റുകള്‍ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. ഞാന്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്നെ ബ്ലോക്ക് ചെയ്യാം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X