ലിന്റുവിന്റെ വീട്ടില്‍ മോഷണം, സ്വര്‍ണം എല്ലാം പോയി! എല്ലാം താറുമാറാക്കി; റീല്‍സ് കണ്ട് കയറിയതല്ല!
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ ലിന്റു റോണി. സീരിയിലുകളിലൂടെയാണ് ലിന്റു ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ലിന്റു അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്റു റോണി. താരത്തിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. ഈയ്യടുത്താണ് ലിന്റു അമ്മയായത്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും മറ്റും ലിന്റു വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ലിന്റുവിന്റെ വീട്ടില്‍ വലിയൊരു ദുരന്തരം അരങ്ങേറിയിരിക്കുകയാണ്. ലിന്റുവിന്റെ വീട്ടില്‍ കള്ളന്‍ കയറിയിരിക്കുകയാണ്. തന്റെ വീഡിയോയിലൂടെ ലിന്റു ഇതേക്കുറിച്ച് വിശദമായി സംസാരിക്കുകയാണ്. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആരോ ആണ് വീട്ടില്‍ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. വീട്ടിലെ രംഗങ്ങള്‍ കാണിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെക്കുന്നത്.

തങ്ങള്‍ രണ്ടാഴ്ചയോളമായി ഒരു യാത്രയിലായിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് അറിയുന്നതെന്നും ലിന്റു പറയുന്നു. വീട്ടിലെ വസ്തുക്കളെല്ലാം വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടിരിക്കുന്നത് വീഡിയോയില്‍ ലിന്റു കാണിച്ചു തരുന്നുണ്ട്. തന്റേയും മകന്റേയും സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നാണ് ലിന്റു പറയുന്നത്. തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമായിട്ടുണ്ടെന്നും താരം പറയുന്നു.
ഓഡി കാറിന്റെ താക്കോല്‍ കൊണ്ടു പോയിട്ടുണ്ടെന്നും ലിന്റു പറയുന്നു. എല്ലാം ഇന്‍ഷുറന്‍സിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ റിക്കവര്‍ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് ലിന്റു. അതേസമയം റീല്‍സ് കണ്ടാണ് കള്ളന്‍ കയറിയത് എന്ന് ചിലര്‍ പറയുന്നുണ്ട്. അവരോട് ഒന്നും പറയാനില്ല. കുത്തുവാക്കുകള്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വീഡിയോ ഇടുന്നത്. വീട് കൃത്യമായി കണ്ടറിഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ കയറിയിരിക്കുന്നതെന്നും ലിന്റു പറയുന്നു.
സ്വര്‍ണത്തേക്കാള്‍ വിലയുള്ള വാച്ചുകളും മോഷണം പോയതായും ലിന്റു പറയുന്നുണ്ട്. അതേസമയം തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് മകനാണെന്നും അവന്‍ സുരക്ഷിതനാണെന്നും ലിന്റു പറയുന്നു. അതേസമയം ഇതേ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നാണക്കേട് കാരണമാണ് അവരൊന്നും വീഡിയോ ഇടാത്തത്. തന്റെ അനുഭവം മറ്റാര്‍ക്കും ഇനിയുണ്ടാകരുതെന്ന് കരുതിയാണ് വീഡിയോ പങ്കുവെക്കുന്നതെന്നും ലിന്റു പറയുന്നു.
വീട്ടില്‍ പോലീസ് അന്വേഷണം നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ ലിന്റു പങ്കുവെക്കുന്നത്. അതേസമയം ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയാണ് പോലീസ് അന്വേഷിക്കുന്നതെന്നും ലിന്റു പറയുന്നു. സിസി ടിവി ദൃശ്യങ്ങളോ ഫിംഗര്‍പ്രിന്റോ ശേഖരിക്കുന്നതില്‍ പോലീസും ഫോറന്‍സിക് വിഭാഗവും ആത്മാര്‍ത്ഥ കാണിക്കുന്നില്ലെന്ന് താരം ആരോപിക്കുന്നു. ഇത് കാണുമ്പോള്‍ കേരളാ പോലീസിനെ നമിക്കാന്‍ തോന്നുമെന്നും അവര്‍ എത്ര കേസുകളാണ് തെളിയിച്ചിട്ടുള്ളതെന്നും ലിന്റു പറയുന്നുണ്ട്.

അതേസമയം തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമായി തന്നെയുണ്ട്. ഇന്‍ഷുറന്‍സുള്ളതിനാല്‍ നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനാകും. പോയത് പോയി എന്നല്ലാതെ ഒന്നും പറയാനില്ല. എന്തോ വലിയത് വരാനുള്ളത് ഇങ്ങനെയായി എന്ന് മാത്രം എന്നും ലിന്റു പറയുന്നു. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു. ഈയ്യടുത്താണ് താരത്തിന് മകന്‍ ജനിച്ചത്.


Click it and Unblock the Notifications