ഷേപ്പ് പോകാതിരിക്കാന്‍ കുട്ടി വേണ്ടെന്ന് വച്ചോ? എന്തെങ്കിലും കുഴപ്പമുണ്ടോ? ചോദ്യങ്ങളെക്കുറിച്ച് ലിന്റു

ടെലിവിഷന്‍ പരമ്പരകളിലൂടെ ആരാധകരെ നേടിയെടുത്ത നടിയാണ് ലിന്റു റോണി. പിന്നീട് താരം വിവാഹം കഴിക്കുകയും തുടര്‍ന്ന് ലണ്ടനില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്നും സജീവമായി തുടരുകയായിരുന്നു ലിന്റു. തന്റെ റീലുകളിലൂടേയും വ്‌ളോഗുകളിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ലിന്റു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെ കടന്നു പോവുകയാണ് ലിന്റു.

എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായി താന്‍ ഗര്‍ഭിണിയായതിന്റെ സന്തോഷം പങ്കിട്ട് കഴിഞ്ഞ ദിവസം ലിന്റു എത്തിയിരുന്നു. താരത്തിന്റെ സന്തോഷ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

Lintu Rony

എല്ലാവരും പ്രാര്‍ത്ഥിച്ച, കേള്‍ക്കാനാഗ്രഹിച്ച ആ വാര്‍ത്ത ഞാന്‍ ഇവിടെ പങ്കുവെക്കുകയാണെന്നാണ് താരം തന്റെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ട് പറയുന്നത്. ദൈവം എനിക്ക് ആ സൗഭാഗ്യം തന്നിരിക്കുകയാണെന്നാണ് ഗര്‍ഭിണിയായതിനെക്കുറിച്ച് ലിന്റു പറയുന്നത്. ഗര്‍ഭം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണെന്നും താരം അറിയിക്കുന്നുണ്ട്. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും താരം അറിയിക്കുന്നുണ്ട് വീഡിയോയില്‍.

അതേസമയം എന്തുകൊണ്ടാണ് ഗര്‍ഭിണിയായ വിവരം സംസാരിക്കാതിരുന്നതെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. ഡെയ്ലി അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. കുഞ്ഞിനെ കിട്ടാന്‍ വേണ്ടി റോമില്‍ പോയപ്പോള്‍ പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചും താരം പറയുന്നുമ്ട്.

പപ്പയ്ക്കും മമ്മിക്കുമൊപ്പം റോമില്‍ പോയപ്പോള്‍ ഞാനൊരു കോയിന്‍ ഇട്ടിട്ടുണ്ടായിരുന്നു. അവിടെ കോയിന്‍ ഇട്ടിട്ടുണ്ടെങ്കില്‍ ആഗ്രഹങ്ങള്‍ സാധിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. അങ്ങനെ കൈവെച്ച് പ്രാര്‍ത്ഥിച്ചാണ് കോയിന്‍ ഇട്ടതെന്നും താരം പറയുന്നു. അതസമയം, തനിക്ക് നല്ലൊരു കുഞ്ഞുവാവയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. അന്ന് താന്‍ മനസില്‍ ആഗ്രഹിച്ചത് കുഞ്ഞിനെ വേണം എന്ന് തന്നെയായിരുന്നുവെന്നും താരം പറയുന്നു.

കുഞ്ഞിന് വേണ്ടി 8 വര്‍ഷമായി കാത്തിരുന്നതായിരുന്നുവെന്നും താരം പറയുന്നു. അതേസമയം ഈ കാലത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചുമൊക്കെ ലിന്റു സംസാരിക്കുന്നുണ്ട്. കുട്ടികളെ വേണ്ടെന്ന് വെച്ചതാണോ, എന്തെങ്കിലും പ്രശ്നമുണ്ടോ ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ നേരിട്ടിട്ടുണ്ടെന്നാണ് താരം തുറന്നു പറയുന്നത്. കുറേ പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Lintu Rony

എ്ന്നാല്‍ എല്ലാത്തിനേയും ഞങ്ങളൊന്നിച്ച് നേരിട്ടുലവെന്നും താരം പറയുന്നു. ബോഡി മെയ്ന്റൈന്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ പ്രസവിക്കാത്തത് എന്ന കളിയാക്കലും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ലിന്റു പറയുന്നത്. തനിക്ക് പിസിഒസ് പ്രശ്നങ്ങളുണ്ടായിരുന്നു. ഡയറ്റും വര്‍ക്കൗട്ടുമൊക്കെ ചെയ്താണ് ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റിയത്. ഭക്ഷണം കഴിച്ച് തന്നെയാണ് ഞാന്‍ തടി കുറച്ചത്. എല്ലാത്തിനും കൂട്ടായി അച്ഛയുമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

ഇപ്പോള്‍ എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയാണ്. എന്നാലും ഞാന്‍ കഴിക്കാറുണ്ട്. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ജങ്ക് ഫുഡില്‍ അത്ര അഡിക്റ്റല്ലാത്തതിനാല്‍ ആ വക പ്രശ്നങ്ങളൊന്നുമില്ല. ചോറും മെഴുക്കുപുരട്ടിയും ചമ്മന്തിയുമാണ് ഇപ്പോളത്തെ ഇഷ്ടമെന്നും താരം പറയുന്നു. അതേസമയം, ജൂണ്‍ 28- ജൂലൈ 4 നുള്ളില്‍ ബേബി വരുമെന്നാണ് പറയുന്നത്. എന്റെ പിറന്നാളും പപ്പയുടെയും മമ്മിയുടെയും വെഡ്ഡിങ് ആനിവേഴ്സറിയും ജൂലൈ 4നാണെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റുവിനെ കുടുംബ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഭാര്യയിലെ റഹാനയായാണ് ലിന്റു കയ്യടി നേടുന്നത്. ഈറന്‍ നിലാവിലും ലിന്റു അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു. താരത്തിന്റെ സന്തോഷ വാർത്തയില്‍ ആരാധകരും പങ്കുചേരുകയാണ്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X