For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം ഭാര്യയെക്കുറിച്ച് പോലും ഡ്രൈവറോട് അശ്ലീലം പറയുന്ന സംവിധായകന്‍; ചോദിച്ചതോടെ എന്നെ പുറത്താക്കി!

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലുമെല്ലാം മഹിമ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു മഹിമ സിനിമയിലെത്തിയത്. പിന്നീട് നായികയും സഹനടിയുമൊക്കെയായി അഭിനയിക്കുകയായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയിലിലും സജീവമാണ് മഹിമ. അതേസമയം തനിക്ക് സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമെല്ലാം മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്.

  Also Read: ഈ ഇന്‍ഡസ്ട്രി സേഫല്ല, സൂക്ഷിക്കണം! ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നെ മനസിലായി: മഹിമ

  കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് മഹിമയായിരുന്നു. സിനിമാ ലോകത്തു നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് താരം പങ്കുവെക്കുന്നുണ്ട്. അവസരം നല്‍കാം എന്ന് പറഞ്ഞ ശേഷം അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്. തനിക്ക് വേഷങ്ങള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും താരം പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  മെഗാ സീരിയലുകളിലും സിനിമകളും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും പേമന്റിനെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ പറയുന്നത് അഡ്ജസ്റ്റ്മെന്റിനെ കുറിച്ചാണെന്നാണ് മഹിമ പറയുന്നത്. അതോടെ ആ ഫോണ്‍ കോള്‍ അതോടെ കട്ട് ചെയ്യും. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ഒരു ശത്രുത പോലെയാണെന്നാണ് മഹിമ പറയുന്നത്.

  Also Read: ഷൂട്ടിനിടെ കണ്ണിന് പരുക്കേറ്റു, അവര്‍ തിരിഞ്ഞു നോക്കിയില്ല; ഇന്നും കണ്ണിന് പ്രശ്‌നമുണ്ടെന്ന് മഹിമ

  തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും താരം പറയുന്നുണ്ട്. രണ്ട് മൂന്ന് തരത്തിലാണ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത്. ഒന്ന് ഫോണ്‍ കോളിലൂടെ തന്നെ പോവും. അതല്ല എങ്കില്‍ സംവിധായകന്‍ നമ്മളെ വിളിക്കാനായി പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറയും. പക്ഷെ അത് നമ്മളിലേക്ക് എത്താതെ അവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് ആ വേഷം കൊടുത്തിട്ട് സംവിധായകനോട് നമ്മളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് കള്ളം പറയുമെന്നാണ് മഹിമ പറയുന്നത്. നമ്മള്‍ അഡജസ്റ്റ്‌മെന്റിന് തയ്യാറാകില്ലെന്ന് അറിയുന്നതിനാലാണ് അതെന്നാണ് മഹിമ പറയുന്നത്.

  മൂന്നാമത്തെ കാര്യം കൂടെ അഭിനയിക്കുന്ന നായികമാര്‍ തന്നെ പാര പണിയുന്നതാണെന്നാണ് മഹിമ പറയുന്നത്. അവര്‍ ഈ അഡ്ജസ്റ്റ്മെന്റിന് എല്ലാം തയ്യാറായത് കാരണം നിര്‍മാതാവും സംവിധായകനും ഒക്കെയായി നല്ല അടുപ്പത്തിലായിരിയ്ക്കും. നമ്മളോട് എന്തെങ്കിലും തരത്തിലുള്ള നീരസം തോന്നിയിട്ടുണ്ട് എങ്കില്‍ അത് അവരും ഉപയോഗിയ്ക്കുമെന്നാണ് മഹിമ വെളിപ്പെടുത്തുന്നത്. സംവിധായകനെയും നിര്‍മാതാവിനെയും വളച്ച്, ഹൊ ഈ നടി വേണ്ട, വേറെ നല്ല ആളുണ്ട് എന്ന് പറഞ്ഞ് നമ്മുടെ പേര് വെട്ടിക്കുമെന്ന് മഹിമ തുറന്നു പറയുന്നു.

  മുമ്പേത്തതിനെ അപേക്ഷിച്ച് ഇന്ന് ആര്‍ട്ടിസ്റ്റിനോടുള്ള ബഹുമാനം കുറഞ്ഞിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്. അടുത്തിടെ ഒരു സീരിയലിന് 15 ദിവസത്തെ കാള്‍ ഷീറ്റില്‍ എന്നെ വിളിച്ചു. സീരിയലില്‍ ഒരു വേഷം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ സാധനങ്ങളും വാങ്ങേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലാം വാങ്ങി സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ വളരെ മോശം അനുഭവമാണ് എനിക്കുണ്ടായതെന്നാണ് മഹിമ പറയുന്നത്.

  ഒട്ടും ബഹുമാനം ഇല്ല, അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്‍ക്കുന്നു. ഇത് ലൊക്കേഷനില്‍ സ്ഥിരം ആണെന്നാണ് മഹിമ പറയുന്നത്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോള്‍ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്നം ആയെന്നും താരം പറയുന്നു. അതിനാല്‍ 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് തന്നെ പുറത്താക്കിയെന്നാണ് മഹിമ പറയുന്നത്.

  Read more about: serial
  English summary
  Actress Mahima Says She Got Thrown Out Of A Serial Because She Questioned Director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X