For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിനിടെ കണ്ണിന് പരുക്കേറ്റു, അവര്‍ തിരിഞ്ഞു നോക്കിയില്ല; ഇന്നും കണ്ണിന് പ്രശ്‌നമുണ്ടെന്ന് മഹിമ

  |

  സീരിയലിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മഹിമ. നിരവധി സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം മഹിമ വേഷമിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പരമ്പരകളിലൂടെ തിരിച്ചുവരികയായിരുന്നു. പരമ്പരകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടുകയായിരുന്നു മഹിമ. ഇപ്പോഴിതാ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് മഹിമ.

  Also Read: ഈ ഇന്‍ഡസ്ട്രി സേഫല്ല, സൂക്ഷിക്കണം! ഇന്ദ്രന്‍സേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നെ മനസിലായി: മഹിമ

  ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുള്ള അനുഭവമാണ് മഹിമ പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷനില്‍ ഉണ്ടായ അപകടത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്. ലൊക്കേഷനില്‍ വച്ച് ഒരപകടമുണ്ടായാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നാണല്ലോ പറയാറുള്ളത്, മഹിമയുടെ അനുഭവം മറിച്ചായിരുന്നുവോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

  Mahima

  എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ പക്ഷെ. അനുഭവങ്ങള്‍ പറയുന്നത് അതിലൊന്നും ഒരു കാര്യവുമില്ല എന്നതാണ്. ഉണ്ടായേക്കാം, പല ആര്‍ട്ടിസ്റ്റുകളും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ എനിക്ക് പരിഗണനകള്‍ കിട്ടിയിട്ടില്ല. രണ്ട് സീരിയല്‍ ലൊക്കേഷനില്‍ നിന്നും മോശം അപകടങ്ങളുണ്ടായിട്ടുണ്ട്. തിരിഞ്ഞു നോക്കാത്തൊരു അനുഭവമുണ്ടായിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്.

  കണ്ണിന് അപകടം പറ്റിയിരുന്നു. ഒരു സീന്‍ ഷൂട്ടായിരുന്നു. ഞാനും അമ്മയായിട്ട് അഭിനയിക്കുന്നൊരു സീനിയര്‍ ആര്‍ട്ടിസ്റ്റുമുണ്ടായിരുന്നു. തുണി അലക്കി പിഴിഞ്ഞിടുന്നതാണ് രംഗം. ആ സമയം ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതാണ്. ഈ സമയത്ത് എവിടെ നിന്നോ മണ്ണില്‍ കിടന്നൊരു കേബിളിന്റെ വള്ളി കൊണ്ടു വന്ന് അഴ കെട്ടി വച്ചു. ഷൂട്ടിന്റെ സമയത്ത് ആക്ഷനിലും കട്ടിലുമാണല്ലോ നമ്മളുടെ ശ്രദ്ധ.

  ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞതും ഈ കേബിള്‍ വന്ന് എന്റെ കണ്ണില്‍ അടിച്ചു. കണ്ണിന്റെ കൃഷ്ണ മണിയോട് ചേര്‍ന്നാണ് വന്ന് കൊണ്ടത്. കുറേ നേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭയങ്കര പ്രശ്‌നം പോലെ. പക്ഷെ ഇതൊക്കെ നിസാരം സംഭവം എന്ന മട്ടില്‍ അവര്‍ വിട്ടു കളഞ്ഞു. പക്ഷെ എനിക്ക് കണ്ണ് തുറക്കാന്‍ തന്നെ ബുദ്ധിമുട്ടായി. കണ്ണ് ചുവന്നു. വെള്ളം വരാന്‍ തുടങ്ങി. ഒടുവില്‍ ഡോക്ടറെ കാണണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു. അങ്ങനെ വണ്ടി വിട്ടു തന്നു. ഞാനും അമ്മയും പോയി ഡോക്ടറെ കാണുകയും തിരികെ വരികയും ചെയ്തു. ആരും കൂടെ വന്നിരുന്നില്ല.

  Also Read: 'അച്ഛന്റെ സമ്പാദ്യം സ്വർണ്ണമാക്കി കഴുത്തിലിട്ട് അഭിമാനിക്കാൻ താൽപര്യമില്ല, എനിക്ക് ഉത്തരവാദിത്വമുണ്ട്'; ​ഗൗരി

  തിരിച്ച് വന്ന ശേഷം ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. വിശ്രമമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച് എപ്പിസോഡുകളില്‍ അതിന്റെ ഇംപ്കാട് കാണാന്‍ സാധിക്കുമായിരുന്നു. എന്റെ കണ്ണ് ചുവന്നാണിരിക്കുന്നത്. ഒരുപാട് ആശുപത്രിയില്‍ പോയി. ഒടുവില്‍ കണ്ണിന്റെ സ്‌പെഷ്യലിസ്റ്റിനെ കാണിക്കേണ്ടി വന്നു. ഇന്നും കണ്ണിന് പ്രശ്‌നം വരാറുണ്ട്. അന്ന് തന്ന ആ മരുന്ന് കഴിക്കുമ്പോള്‍ മാത്രമാണ് മാറാറുള്ളൂവെന്നും മഹിമ പറയുന്നു.

  Mahima

  സിനിമയില്‍ വന്ന കാലത്തുണ്ടായ മോശം അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ഫോണ്‍ ചെയ്ത് പറയുമ്പോള്‍ നല്ല പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും. നമ്മള്‍ സന്തോഷത്തോടെ സെറ്റില്‍ ചെല്ലും. സിനിമ കരിയറിലൊരു ടേണിംഗ് പോയന്റാകുമെന്നൊക്കെ കരുതിയാണ് ചെല്ലുക. പക്ഷെ അവിടെ ചെന്ന് ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ ആ കഥാപാത്രം ചെയ്യുന്നത് മറ്റൊരു കുട്ടിയായിരിക്കുമെന്നാണ് മഹിമ പറയുന്നത്.

  ചോദിച്ചാല്‍ പറയുക അതിങ്ങനെയാണ് സംവിധായകന്‍ വിളിച്ചപ്പോള്‍ മഹിമ ഇങ്ങനെയല്ലേ പ്രതികരിച്ചത് എന്ന് പറയും. നമ്മളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിലും പറഞ്ഞു പരത്തുക നടിയ്ക്കാണ് പ്രശ്‌നമെന്താകും. പ്രതികരിക്കുന്നതിനാല്‍ എനിക്ക് അഹങ്കാരി എന്നൊരു കിരീടം കിട്ടിയിട്ടുണ്ടെന്നും മഹിമ പറയുന്നുണ്ട്. ഇത്തരം അനുഭവങ്ങളാണ് താന്‍ നായിക ആകാനുള്ള മോഹം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് മഹിമ പറയുന്നത്.

  Read more about: serial
  English summary
  Actress Mahima Says She Had An Accident While Shooting But They Didn't Take Care Of Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X