നിലവിളിച്ചുകൊണ്ട് ഞാൻ ഇടയ്ക്ക് വിളിക്കും, അപ്പോഴൊക്കെ എന്നെ സമാധാനിപ്പിച്ചയാൾ; കുറിപ്പുമായി മഞ്ജു പത്രോസ്!

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. സിനിമകളിലും സീരിയലിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഭർത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു ഷോയിൽ പങ്കെടുത്തത്. അതിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ മഞ്ജുവിന്റെ ജീവിതം മാറിമറിഞ്ഞു.

വെറുതെ അല്ല ഭാര്യക്ക് ശേഷം മറിമായം എന്ന ഹാസ്യപരമ്പരയിൽ അവസരം ലഭിച്ചതാണ് മഞ്ജുവിന് വഴിത്തിരിവായത്. അതിൽ തിളങ്ങിയ മഞ്ജുവിന് സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്നാണ് ബിഗ് ബോസിലേക്ക് അടക്കം മഞ്ജു എത്തുന്നത്. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല താരം. എന്നാൽ സോഷ്യൽമീഡിയയിൽ നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

manju pathrose

ഇപ്പോഴിതാ മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ന്യൂട്രീഷ്യനിസ്റ്റ് ലക്ഷ്മി മനീഷിനെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്. സെലിബ്രിറ്റികള്‍ക്കടക്കം പലര്‍ക്കും ഡയറ്റ് പ്ലാനുകള്‍ നല്‍ക്കുന്ന ന്യൂട്രീഷ്യനിസ്റ്റ് ആണ് ലക്ഷ്‌മി മനീഷ്. ലക്ഷ്മി കാരണം തന്റെ തടിയും കുറെയേറെ മാനസിക പ്രശ്‌നങ്ങളും കുറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ്.

തടി കുറഞ്ഞത് മാത്രമല്ല, തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കും ലക്ഷ്മി പരിഹാരമായിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. ഫോണിലൂടെയുള്ള ബന്ധത്തിനപ്പുറം മഞ്ജു ലക്ഷ്മിയെ നേരില്‍ കണ്ടിരുന്നില്ല. ലക്ഷ്മിയെ ആദ്യമായി നേരിൽ കണ്ട ശേഷം എടുത്ത ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിലാണ് ലക്ഷ്‌മി തന്നെ എങ്ങനെയാണ് സഹായിച്ചതെന്ന് മഞ്ജു വ്യക്തമാക്കിയത്. നിലവിളിച്ചുകൊണ്ടു പോലും താൻ ലക്ഷ്മിയെ വിളിച്ചിട്ടുണ്ടെന്ന് മഞ്ജു പറയുന്നു.

'ഡയറ്റീഷ്യന്‍, അതിലുപരി ഒരു സഹോദരി, സുഹൃത്ത്, പോസിറ്റീവ് എനര്‍ജി മാത്രം കൊണ്ട് നടക്കുന്ന ഒരു സ്ത്രീ. എന്തുവേണമെങ്കിലും വിളിക്കാം. 2018 ലാണ് ഞാന്‍ ആദ്യമായി ലക്ഷ്മി മാഡത്തിനെ വിളിക്കുന്നത്. അന്ന് എന്റെ ശരീരഭാരം 87 കിലോ ആയിരുന്നു. വളരെ മനസ്സ് വിഷമിച്ചാണ് ഞാന്‍ വിളിച്ചത്. 'ഇതൊക്കെ എന്ത്?' എന്ന് ചോദിച്ചു കൊണ്ട് ഒരുകുന്ന് മോട്ടിവേഷന്‍ എന്റെ തലയിലേക്ക് ഇട്ടുതന്നു',

എല്ലാ ദിവസവും എന്നെ വിളിച്ച് തിന്നതിന്റെയും കുടിച്ചതിന്റെയും കാര്യങ്ങൾ ചോദിക്കും. കൂടെ കുറെ കൊച്ചു വര്‍ത്തമാനങ്ങളും ചിരികളും. രാത്രിയാവുമ്പോള്‍ ഒന്ന് വിളിക്കും വിശക്കുന്നുണ്ടോ എന്ന് ചോദിക്കും. ആ ചോദ്യം ഒരു ഡയറ്റീഷ്യന്റെ ആയിട്ട് തോന്നുകയേയില്ല, നമ്മളെ കരുതുന്ന ആരോ ഒരാള്‍. അങ്ങനെ മാഡം പറയുന്നതിനനുസരിച്ച് വയറു നിറയെ ഭക്ഷണം കഴിച്ച് ഞാനെന്റെ ഡയറ്റ് തുടങ്ങി. വെറും മൂന്നുമാസം കൊണ്ട് എന്റെ വെയ്റ്റ് 75 കിലോ ആയി',

manju pathrose

'ഫോണിലൂടെ കോണ്‍ടാക്ട് ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. ആദ്യമായിട്ടായിരിക്കും ഒരാള്‍ ഒറ്റപ്പെടുമ്പോഴും ഡിപ്രഷനിലേക്ക് പോകുന്നു എന്ന് തോന്നുമ്പോഴും ഒരു ഡയറ്റീഷ്യനെ വിളിക്കുന്നത്. നിലവിളിച്ചുകൊണ്ടു വരെ ഞാന്‍ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ക്ഷമയോടെ ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കും. ധൈര്യമായിരിക്കാന്‍ പറയും. ഒരുപാട് ഒരുപാട് സ്‌നേഹം', മഞ്ജു സുനിച്ചന്‍ കുറിച്ചു.

നേരത്തെ മഞ്ജുവിന്റെ വര്‍ക്കൗട്ട് വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ശരീരഭാരം കുറയ്ക്കണം എന്ന ഒറ്റതീരുമാനത്തിലാണ് വര്‍ക്കൗട്ട് തുടങ്ങുന്നതെന്നാണ് മഞ്ജു പറഞ്ഞത്. രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ കാര്യമുള്ളൂ എന്ന് പറഞ്ഞാണ് മഞ്ജു വീഡിയോ പങ്കുവച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X