For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴക്ക ചുട്ടു തിന്നേണ്ടി വന്നു; അമ്മയെ കുറിച്ച് മഞ്ജു പത്രോസ്

  |

  ഇന്ന് മാതൃദിനമാണ്. സോഷ്യല്‍ മീഡിയയിലെങ്ങും മാതൃദിനാശംസകളും സന്ദേശങ്ങളുമാണ്. തങ്ങളെ തങ്ങളാക്കി മാറ്റിയ അമ്മമാര്‍ക്ക് നന്ദി പറയുകയാണ് ഓരോരുത്തരും. താരങ്ങളും മാതൃദിനത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. നിരവധി താരങ്ങള്‍ ഇന്ന് അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്. താരങ്ങളുടെ ആശംസകള്‍ സോഷ്യല്‍ മീഡിയയിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

  സെക്‌സി ലുക്കിനൊരു പര്യായമായി ശ്രീ റെഡ്ഡി; ഹോട്ട് ചിത്രങ്ങള്‍

  ഇപ്പോഴിതാ നടിയും മുന്‍ ബിഗ് ബോസ് താരവുമായ മഞ്ജു പത്രോസിന്റെ മാതൃദിന പോസ്റ്റും ശ്രദ്ധ നേടുകയാണ്. താന്‍ വയറ്റിലുണ്ടായിരുന്ന സമയത്ത് കഴിക്കാന്‍ പോലും ഇല്ലാതിരുന്ന അവസ്ഥയുണ്ടായിരുന്നുവെന്നാണ് മഞ്ജു അമ്മയെ കുറിച്ച് പറയുന്നത്. വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ വാഴക്ക ചുട്ടു തിന്നേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും താരം കുരിക്കുന്നു.

  എന്റെ റീത്താമ്മ... 18മത്തെ വയസില്‍ കല്യാണം കഴിച്ചു. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തില്‍ നിന്ന് കൂടുതല്‍ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ കഴിക്കാന്‍ പോലും ഇല്ലാതിരുന്ന അവസ്ഥ. വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വഴക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്. മഞ്ജു പറയുന്നു. അമ്മയോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

  ഒരുങ്ങി നടക്കാന്‍ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല. .ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയില്‍ മിഷ്യന്‍ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതില്‍ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളര്‍ത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു. പാവം ഇപ്പോഴും ഫ്രീ ആയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകള്‍ കൊടുത്തിട്ടുണ്ട്. ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണെന്നും മഞ്ജു പറയുന്നു.

  ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവര്‍ക്കും കൂടി ആണ്. ആഗ്രഹങ്ങള്‍,കൊതികള്‍, കാണാത്ത കാഴ്ചകള്‍, കൊതിയുള്ള ഡ്രെസ്സുകള്‍ എല്ലാം കൊടുക്കണം. ഇപ്പോള്‍ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്. അതും ഈ വര്‍ഷം സാധിച്ചു കൊടുക്കും. ഇല്ലെങ്കില്‍ പിന്നെ എന്തിനാണല്ലേ നമ്മള്‍ മക്കള്‍. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും നിറഞ്ഞ സ്‌നേഹം എന്നു പറഞ്ഞാണ് മഞ്ജു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവ് സുനിച്ചനുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങള്‍ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് ചുട്ടമറുപടി നല്‍കാനും മഞ്ജുവിന് അറിയാം. കഴിഞ്ഞ ദിവസം തന്റെ പോസ്റ്റുകളില്‍ സ്ഥിരമായി കമന്റിടുന്നൊരാളെ മഞ്ജു തുറന്നു കാണിച്ചിരുന്നു.

  കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം. കോണ്‍ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. പിന്നാലെ ഇയാളെ കണ്ടെത്തിയെന്നും എന്നാല്‍ വിളിച്ച് ഫോണ്‍ എടുക്കുന്നില്ലെന്നും മഞ്ജു അറിയിച്ചിരുന്നു.

  Read more about: actress
  English summary
  Actress Manju Pathrose Talks About Her Mother In Her Mother's Day Post, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X