'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും; എവിടേക്കായാലും സന്തോഷം'; മഞ്ജു സുനിച്ചന്റെ കുറിപ്പ്!

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് മഞ്ജു സുനിച്ചന്‍. സിനിമകളിലും സീരിയലിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ബിഗ് ബോസ് മലയാളം സീസണ്‍ 2വിൽ മത്സരാര്‍ത്ഥിയായും മഞ്ജു എത്തിയിരുന്നു. ജനപ്രിയ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഭർത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു ഷോയിൽ പങ്കെടുത്തത്. അതിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ മഞ്ജുവിന്റെ ജീവിതം മാറിമറിഞ്ഞു.

വെറുതെ അല്ല ഭാര്യക്ക് ശേഷം മറിമായം എന്ന ഹാസ്യപരമ്പരയിൽ അവസരം ലഭിച്ചതാണ് മഞ്ജുവിന്റെ കരിയറിൽ വഴിത്തിരിവായത്. അതിൽ തിളങ്ങിയ മഞ്ജുവിന് സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിച്ചു. പിന്നാലെയാണ് ബിഗ് ബോസിലേക്കും എത്തുന്നത്. ഇപ്പോൾ സിനിമകളിൽ ഒന്നും അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

Manju Pathrose

കഥാപാത്രങ്ങളുടെ പേരിലാണ് ആളുകള്‍ തന്നെ തിരിച്ചറിയുന്നതെന്ന് മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്. അളിയന്‍സ് പരമ്പരയില്‍ തങ്കമെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് മഞ്ജു. തനിനാടന്‍ കഥാപാത്രമാണ് അളിയന്‍സിലേത്. നൈറ്റിയൊക്കെയിട്ട് സാധാരണക്കാരിയായാണ് തങ്കം എത്താറുള്ളത്. ഒരു കുടുംബത്തിലെ രസകരമായ കാര്യങ്ങളാണ് പരമ്പരയില്‍ കാണിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് മഞ്ജു.

മഞ്ജുവിന്റെ പോസ്റ്റുകളും പ്രതികരണങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു. അത് എവിടേക്കായാലും ഞാന്‍ സന്തോഷവതിയാണ്' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള വീഡിയോയ്ക്ക് ഒപ്പമാണ് മഞ്ജുവിന്റെ കുറിപ്പ്. സ്‌നേഹ ശ്രീകുമാർ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓണം ആശംസകൾ നേർന്ന് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് എന്നും കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത് ടെലിവിഷനിലാണ്. ഇന്‍ഡസ്ട്രിയില്‍ എത്തിയ ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്. നേരത്തെ സേഫ്റ്റി പിന്‍ വാങ്ങിക്കണമെങ്കില്‍ പോലും സുനിച്ചന്‍ ഒപ്പം വേണമായിരുന്നു. മറിമായത്തിലൊക്കെ അഭിനയിക്കാന്‍ പോയപ്പോഴും ഞാന്‍ നടിയായെന്ന് സ്വയം വിശ്വാസം വന്നിരുന്നില്ല. അവര്‍ നേരമ്പോക്കിന് വിളിച്ചതാണെന്നൊക്കെയായിരുന്നു കരുതിയത്.

Manju Pathrose

ചില രംഗങ്ങള്‍ ശരിയായില്ലെന്നും വീണ്ടും എടുക്കണമെന്നൊക്കെ പറയാറുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് മനസിലാക്കിയത് പിന്നീടാണ് എന്നാണ് മഞ്ജു മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അടുത്തിടെയാണ് വീടെന്ന സ്വപ്നം മഞ്ജു സാക്ഷാത്കരിച്ചത്. എറണാകുളത്താണ് മഞ്ജുവിന്റെ പുതിയ വീട്. വീടിന്റെ വിശേഷങ്ങളെല്ലാം താനും കൂട്ടുകാരി സിനിമയും കൂടി നടത്തുന്ന യൂട്യൂബ് ചാനലിലൂടെ മഞ്ജു പങ്കുവച്ചിരുന്നു.

വർഷങ്ങളായി തന്റെ മകൻ വീട്ടിലെ ഹാളിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പുതിയ വീട് വെച്ചപ്പോൾ അവന് ഒരു മുറിയും ബെഡ്ഡുമെല്ലാം സ്വന്തമായി കിട്ടിയെന്നതാണ് പുതിയ വീട് വെച്ചതിലെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നാണ് മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ പുതിയ വീടിന്റെ വിശേഷങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

Read more about: onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X