'അന്ന് ചികിത്സിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു; ഒരു മാസം എടുക്കും, പ്രാർത്ഥിക്കണം'; വീഡിയോയുമായി മൃദുല
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ ഷോകളും താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ മൃദുലയ്ക്ക് അങ്ങനെയും നിരവധി ആരാധകരുണ്ട്. സീരിയലുകളിലൂടെ ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് മൃദുല സോഷ്യൽ മീഡിയയിൽ ലഭിച്ചതെന്ന് വേണമെങ്കിൽ പറയാം.
നടൻ യുവ കൃഷ്ണയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യുബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇന്നും ജീവിതത്തിലുണ്ടാകുന്ന ചെറിയ വിശേഷങ്ങൾ പോലും മൃദുല അറിയിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മൃദുല വിജയ്. യുവയ്‌ക്കൊപ്പമാണ് മൃദുലയുടെ പുതിയ വീഡിയോ.

തന്റെ കാലിന്റെ ചിരട്ട തെന്നിയതും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് മൃദുല വീഡിയോയിൽ സംസാരിക്കുന്നത്. 'ഒരു ദുഃഖ വാർത്ത അറിയിക്കാനാണ് ഈ വീഡിയോ. നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ പ്രേക്ഷകരോട് ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതും ഷെയർ ചെയ്യാമെന്ന് കരുതുന്നത്', മൃദുലയും യുവയും പറഞ്ഞു തുടങ്ങി.
'സംഭവം എന്താണ് എന്ന് വച്ചാൽ എന്റെ കാൽ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപോകുമായിരുന്നു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ചിരട്ട ആദ്യമായി തെന്നുന്നത്. പാരമ്പര്യമായി കിട്ടിയതാണ്. അമ്മൂമ്മക്കും, അപ്പച്ചിക്കും ചിറ്റപ്പനും എല്ലാം ഉണ്ട്. ലോവർ ബോഡിയിൽ വെയിറ്റ് കൂടുതൽ ഉള്ള ആളുകൾ ആയിരുന്നു അവരെല്ലാം. അതുകൊണ്ട് തന്നെയാകാം എനിക്കും ഇങ്ങനെ വരുന്നത്',
'എനിക്ക് ലിഗ്മെന്റ് പ്രശ്നവും ഉണ്ട്. വീട്ടിൽ നിൽക്കുന്ന സമയത്താണ് ആദ്യമായി എനിക്ക് ഇത് ഉണ്ടാകുന്നത്. കളിച്ചു കൊണ്ട് നിന്നതിന്റെ ഇടയ്ക്കാണ് സംഭവം. ഞാൻ ജസ്റ്റ് തിരഞ്ഞപ്പോഴാണ് മുട്ടും തിരിയുന്നത്. പിന്നെ ഇടക്കിടക്ക് ഇത് തിരിഞ്ഞു പോകും. ഡാൻസ് പ്രാക്ടീസിന്റെ ഇടക്കും ഇത് ഉണ്ടാകും. ഇത് തിരിയുക എന്നത് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് അത്രയും പെയിൻഫുൾ ആണ്. ഇടക്കിടക്ക് വന്നുവന്ന് ഇത് ഇപ്പോൾ ശീലമായി', മൃദുല പറയുന്നു.
'എഴുന്നേൽക്കാൻ വയ്യാതെ നിലത്ത് കിടന്നുപോകും അതാണ് ഈ അവസ്ഥ. എപ്പോഴും ഉണ്ടാകുന്ന അവസ്ഥയാണെന്ന് നമ്മൾ കരുതി. പക്ഷെ ഇത്തവണ തിരിഞ്ഞപ്പോൾ സംഭവം കുറച്ചു സീനായി. താഴെ വീണ സമയത്തുതന്നെ മനസ്സിലായി ആശുപത്രിയിൽ പോകാതെ ശരിയാകില്ലെന്ന്. എംആർഐ സ്കാൻ ചെയ്തു നോക്കി. ചിരട്ടയിലും ലിഗ്‌മെന്റിലും വിഷയങ്ങൾ കണ്ടെത്തി',

'രണ്ടുമുട്ടിനും ഓപ്പറേഷൻ വേണമെന്ന് ആദ്യസമയം പറഞ്ഞതാണ്. എന്നാൽ ആയുർവേദ ട്രീറ്റ്‌മെന്റ് കൊണ്ട് അന്ന് സംഭവം ക്ലിയർ ആയതാണ്. അതിനൊക്കെ ശേഷം ഇപ്പോഴാണ് ഇത്രയും സീരിയസ് ആയത്. ഇപ്പോൾ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു. പഞ്ചകർമ്മയും ഫിസിയോയും ചെയ്യുന്നുണ്ട്. നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ലിഗ്‌മെന്റിന് വലിയ പ്രശ്നങ്ങൾ വരാതെ ഇരുന്നത്. സർജറി വേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഇപ്പോൾ ചികിത്സ തുടരുകയാണ്', മൃദുല പറഞ്ഞു.
'പ്രസവശേഷം അമ്മമാർക്ക് ഇങ്ങനെ വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക. ആദ്യത്തെ തവണ തന്നെ ആശുപത്രിയിൽ പോയി ശരിയായ ചികിത്സ ചെയ്യുക. എനിക്ക് പറ്റിയ മിസ്റ്റേക്ക് അവിടെയാണ്. ആദ്യത്തെ തവണ കൃത്യമായി ചെയ്യാതെ ഇരുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും സംഭവിച്ചത്. ഇതിപ്പോൾ രണ്ടാഴ്ചത്തെ ചികിത്സയാണ്. അതുകഴിഞ്ഞ് ശരിയായി നടന്നു തുടങ്ങാൻ സാധിച്ചേക്കും. ഒരു മാസം കൊണ്ട് പൂർണമായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്', മൃദുലയും യുവയും വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications











