ഇവള്‍ എന്റേതാണ്, ലോകം എന്തും പറയട്ടെ; സ്റ്റാര്‍ മാജിക് വിവാദങ്ങളോട് മുക്തയുടെ മറുപടി

സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം മറ്റൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് സ്റ്റാര്‍ മാജിക്. ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക് മുമ്പും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള പരിപാടിയാണ്. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് നടി മുക്തയും മകളും അതിഥികളായി എത്തിയ എപ്പിസോഡാണ്. ഈ എപ്പിസോഡില്‍ തന്റെ മകളെ വീട്ടിലെ ജോലികള്‍ പഠിപ്പിക്കുന്നുണ്ടെന്ന് മുക്ത പറയുന്നുണ്ട്. മറ്റൊരു വീട്ടില്‍ കയറി ചെല്ലേണ്ടവളാണെന്നും മുക്ത പറയുന്നുണ്ട്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകളെ പരിപാടിയുടെ അവതാരകയായ ലക്ഷ്മി നക്ഷത്രയും മറ്റ് താരങ്ങളും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ താരത്തിന്റെ വാക്കുകള്‍ തികച്ചും ബാലവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയത്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മുക്ത. താരത്തിന്റെ പ്രതികരണത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

മകള്‍ക്കൊപ്പമുള്ളൊരു ചിത്രം

തന്റെ മകള്‍ക്കൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മുക്തയുടെ പ്രതികരണം. സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്ത അതേ വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് ഷെയര്‍ ചെയ്ത് സമയം കളയാതെ. ഒരുപാട് പേര്‍ നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂവെന്നാണ് മുക്ത പറയുന്നത്. താരം തന്റെ കമന്റ് ബോക്‌സ് പൂട്ടിയിട്ടിരിക്കുകയാണ്.

തുറന്ന കത്തുമായി സോഷ്യല്‍ മീഡിയ

നേരത്തെ സ്റ്റാര്‍ മാജിക് എപ്പിസോഡിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന കത്തുമായി എത്തിയിരുന്നു. വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താ വിതരണ വകുപ്പിനുമായാണ് തുറന്ന് കത്തെഴുതിയിരിക്കുന്നത്. സംവിധായകന്‍ ജിയോ ബേബിയടക്കമുള്ളവര്‍ കത്ത് പങ്കുവച്ച് പരിപാടിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്. ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതുമെന്നാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

തെറ്റായ സന്ദേശം

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വകയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

Recommended Video

നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam
അന്വേഷണം

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.
ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് മുക്ത പ്രതികരണവുമായി എത്തിയത്.

More from Filmibeat

Read more about: mukta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X