പതിനഞ്ച് കിലോയോളം കുറച്ചു, തടിയല്ല ഇപ്പോള്‍ വേദനിപ്പിക്കുന്നത് മറ്റ് ചിലത്; മനസ് തുറന്ന് നിയ രഞ്ജിത്ത്

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നിയാ രഞ്ജിത്ത്. സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെ നായികയായിട്ടാണ് നിയയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും പിന്മാറിയ നിയ കുടുംബസമേതം വിദേശത്ത് സ്ഥിരതാമസാക്കുകയായിരുന്നു. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിയനത്തില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിയ. തന്റെ യൂട്യൂബ ചാനലുമായി ആരാധകര്‍ക്കൊപ്പം തന്നെ നിയയുണ്ട്.

തന്റെ ജീവിതത്തിലെ വിശേഷങ്ങളും മറ്റുമൊക്കെ നിയ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചാണ് പുതിയ വീഡിയോയില്‍ സംസാരിക്കുന്നത്. തന്റെ വെയ്റ്റ്‌ലോസിലേക്കുള്ള യാത്രയെക്കുറിച്ചും അതിനായി താന്‍ ചെയ്ത കാര്യങ്ങളുമൊക്കെ പങ്കുവെക്കുന്ന നിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Niya Ranjith

മാസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച വീഡിയോയില്‍ താന്‍ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതായി നിയ പറഞ്ഞിരുന്നു. തന്റെ മകന്റെ പിറന്നാളിന് എടുത്ത ഫോട്ടിയിലെ തന്നെ കണ്ട് തനിക്ക് പോലും ഞെട്ടലുണ്ടായെന്നും ഇതോടെയാണ് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും നിയ പറഞ്ഞിരുന്നു. പിന്നാലെ താരം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി എക്‌സൈസും ഡയറ്റുമൊക്കെ കൃത്യമായി പാലിച്ചു. തന്റെ വെയ്റ്റ് ലോസ് യാത്രയിലെ ഓരോ ഘട്ടവും നിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു.

ഇപ്പോഴിതാ താന്‍ വെയ്റ്റ് കുറച്ചതിനെക്കുറിച്ചുള്ള വിശദമായ വിവരണവുമായി എത്തിയിരിക്കുകയാണഅ നിയ. 84.5 കിലോ ഉണ്ടായിരുന്ന താന്‍ 70 കിലോയായെന്നാണ് നിയ പറയുന്നത്. 14 കിലോയിലധികമാണ് നിയ ഈ സമയം കൊണ്ട് കുറച്ചത്. ഇതിന് താന്‍ സ്വീകരിച്ച ഡയറ്റിനെക്കുറിച്ചും മറ്റ് ടീപ്പ്‌സുകളുമൊക്കെ പങ്കുവെക്കുകയാണ് വീഡിയോയിലൂടെ നിയ. ഭാരം കുറയ്ക്കാന്‍ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും അതില്‍പ്പരം തനിക്കെന്ത് വേണമെന്നും നിയ പറയുന്നു.

അതേസമയം ഭാരം കുറയ്ക്കാനുള്ള ശ്രമം ആറംഭിച്ചത് മുതല്‍ പല കാര്യങ്ങളും തിരിച്ചറിയാനും പഠിക്കാനും സാധിച്ചുവെന്നും താരം പറയുന്നുണ്ട്. എന്നാല്‍ ഇതിനിടെയുണ്ടായ ചെറിയൊരു സങ്കടത്തെക്കുറിച്ചും നിയ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനൊരു ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് നിയ പറയുന്നത്. വീഡിയോകള്‍ എടുക്കുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും പോസ്റ്റ് ചെയ്യാന്‍ തോന്നിയില്ലെന്നാണ് താരം പറയുന്നത്.

Niya Ranjith

വീഡിയോകള്‍ എടുക്കും, ഡിലീറ്റ് ചെയ്യും എന്നതായിരുന്നു രീതിയെന്നും ഒന്നിനും താല്‍പര്യം തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. ഒരുപക്ഷെ വീട്ടില്‍ തന്നെ അടച്ചുമൂടി ഇരിക്കുന്നതു കൊണ്ടാകാം ഇങ്ങനൊക്കെ തോന്നിയതെന്നും നിയ പറയുന്നുണ്ട്. പൊതുവെ താന്‍ വീട്ടിലിരിക്കാത്ത ആളാണെന്നും ഇപ്പോള്‍ എങ്ങോട്ടും പോകാന്‍ പറ്റാതെ ഇരിക്കുമ്പോള്‍ തോന്നിയ മടുപ്പാകാമെന്നും നിയ വീഡിയോയില്‍ പറയുന്നുണ്ട്.

ടെലിവിഷന്‍ രംഗത്തെ മിന്നും താരമായിരുന്നു ഒരുകാലത്ത് നിയ രഞ്ജിത്ത്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും സജീവമായിരുന്നു. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. തുടര്‍ന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിലും അഭിനയിച്ചു. കല്യാണിയാണ് നിയയെ ജനപ്രീയയാക്കുന്നത്. സീരിയലുകള്‍ക്ക് പുറമെ കലാഭവന്‍ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും നിയ അഭിനയിച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയാണ് താരം.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X