For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും ജീവിതം ആസ്വദിക്കുന്നുണ്ടോ; മനുഷ്യനല്ലായിരുന്നെങ്കിലോ! പേളിയുടെ മറുപടി

  |

  മലയാളികളുടെ ഇഷ്ട താരമാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്‌ലോഗര്‍, മോഡൽ എന്നിങ്ങനെ മിനിസ്‌ക്രനിലും ബിഗ് സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് പേളി ഇപ്പോൾ.

  റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള പേളിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഇന്ന് മലയാളത്തിൽ ഏറെ ജനപ്രീതിയുള്ള ഷോയുടെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു പേളി മാണി.

  Also Read: മുഖം മറച്ച് കൂടെ കണ്ടയാള്‍ കാമുകന്‍ തന്നെ; ജീവിതത്തിലേക്ക് അദ്ദേഹം വരുമെന്ന് നടി അന്ന രേഷ്മ രാജന്‍

  ബിഗ് ബോസിൽ എത്തിയതോടെ പേളിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടായത്. ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ബിഗ് ബോസ് പ്രേക്ഷകർ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ഷോ പൂർത്തിയായി പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് ഇവർക്ക് നില എന്നൊരു മകളുണ്ട്. പേളിയും ശ്രീനീഷും നിലയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

  വിവാഹം മുതൽ തങ്ങളുടെ വിശേഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് പേളിയും ശ്രീനിഷും. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമാണ് ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. നിലയുടെ പ്രസവവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പ്രേക്ഷകർ യൂട്യൂബിലൂടെ കണ്ടതാണ്.

  Also Read: അഭിനയിക്കുന്നതിന് മുമ്പ് മിണ്ടാതിരിക്കെന്ന് പാർവതി പറഞ്ഞു; അതിൽ ഞങ്ങൾ വ്യത്യസ്തരാണെന്ന് നിത്യ മേനോൻ

  ഇപ്പോഴും യൂട്യുബിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ് ഇവർ. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് പേളി നൽകിയ മറുപടികളാണ് ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ വീഡിയോയിലൂടെയും മറ്റുമാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മാത്രമാണ് പേളി മറുപടി നൽകിയിരിക്കുന്നത് എന്നാണ് തോന്നുന്നത്.

  പ്രസവാനന്തമുള്ള മുടികൊഴിച്ചിലിനെ എങ്ങിനെ പ്രതിരോധിച്ചു എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ബ്ലാക്ക് ചാം ഓയിലാണ് താന്‍ ഉപയോഗിച്ചത് എന്നാണ് പേളി അതിന് മറുപടി നൽകിയത്. 'അവസ്ഥ' എന്ന് വരും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇപ്പോൾ തന്നെ ഒരു അവസ്ഥയാണ് എന്നാണ് ശ്രീനിഷ് അതിന് വിഡിയോയിൽ വന്ന് നൽകിയ മറുപടി. ഡിസംബറിൽ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് പേളിയും വ്യക്തമാക്കി.

  അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിക്കുന്നുണ്ടോ എന്നായിരുന്നു താരത്തോടുള്ള അടുത്ത ചോദ്യം, എന്റെ അത്യന്തമായ ലക്ഷ്യം ജീവിതം ആസ്വദിക്കുക എന്നതാണ്. എങ്ങനെയാണോ ഈ ജീവിതം, അതിനെ അങ്ങനെ തന്നെ ആസ്വദിക്കുകയാണ് എന്നാണ് പേളി നൽകിയ മറുപടി..

  മനുഷ്യനായി ജനിച്ചിരുന്നില്ലെങ്കിൽ മറ്റെന്തായി ജനിക്കാൻ ആയിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന്, ചിത്രശലഭം എന്നായിരുന്നു പേളി നൽകിയ മറുപടി. പോസിറ്റീവ് ആയി ഇരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന ഒരാളുടെ ചോദ്യത്തിന്. എപ്പോഴും പോസിറ്റീവ് ആയിരിക്കാന്‍ താൻ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്, നെഗറ്റീവ് ആവാൻ എളുപ്പമാണെന്നും അങ്ങനെ ആവരുതെന്ന് താൻ സ്വയം ഓര്‍മപ്പെടുത്തി കൊണ്ട് ഇരിക്കുകയാണെന്നുമാണ് പേളി പറഞ്ഞത്.

  Read more about: pearle maaney
  English summary
  Actress Pearle Maaney Answer Fans Questions About Life, Postpartum Hairfall etc In Q & A Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X