twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍ പോലും കഷ്ടപ്പെട്ടിട്ടുണ്ട്! വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് പ്രജുഷ

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ പ്രജുഷ. സിനിമകളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് പ്രജുഷ. സീരിയലുകളും ടെലിവിഷനുമാണ് പ്രജുഷയെ മലയാളികള്‍ക്ക് സുപരിചതയാക്കി മാറ്റുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രജുഷ. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രജുഷ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഭര്‍ത്താവിനെ കൂട്ടി സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു; രാത്രി മുഴുവന്‍ അങ്ങനെ നടന്നെന്ന് പ്രജുഷഭര്‍ത്താവിനെ കൂട്ടി സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ടി വന്നു; രാത്രി മുഴുവന്‍ അങ്ങനെ നടന്നെന്ന് പ്രജുഷ

    പതിനെട്ട് വര്‍ഷമായി ഈ ഫീല്‍ഡില്‍ വന്നിട്ട്. പാട്ട് പഠിക്കാന്‍ പോയതായിരുന്നു തുടക്കം. പ്രീത എന്ന ടീച്ചറുടെ അടുത്തായിരുന്നു. ടീച്ചറുടെ ഭര്‍ത്താവാണ് അസിസ്റ്റന്റ് ഡയറക്ടറായ സുധീര്‍ ബോസ്. കുഞ്ഞിപ്പിള്ളേരായിരിക്കെ ഞങ്ങള്‍ അമ്പലത്തില്‍ പരിപാടി ചെയ്യുമായിരുന്നു. അത കണ്ടിട്ട് കൃഷ്ണകൃപാ സാഗരം എന്ന സീരിയലിലേക്ക് വിളിക്കുകയായിരുന്നു. കൃഷണന്റെ കാമുകിമാരില്‍ ഒരാളായി. പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുകയായിരുന്നുവെന്നാണ് തന്റെ അരങ്ങേറ്റത്തെക്കുറിച്ച് പ്രജുഷ പറയുന്നത്.

    വീഴ്ത്താന്‍ ശ്രമിച്ചാലും വീഴില്ല

    ഇപ്പോള്‍ സീരിയലുകളും സിനിമകളും ചെയ്യുന്നു. എട്ടോളം സിനിമകളും എണ്‍പതോളം സീരിയലുകളും ചെയ്തുവെന്നാണ് പ്രജുഷ പറയുന്നത്. താന്‍ കരുത്തുള്ളവളാണെന്നും വീഴ്ത്താന്‍ ശ്രമിച്ചാലും വീഴില്ലെന്നും പ്രജുഷ പറയുന്നത്. വലിയ ക്യാരക്ടര്‍ താരം എന്ന് പറഞ്ഞിട്ട് അവിടെ ചെല്ലുമ്പോള്‍ ചെറുതായിരിക്കുക, മേക്കപ്പിട്ട് ഇരുന്നിട്ടും നാളെ വരാന്‍ പറയുക അങ്ങനെയൊക്കെയുണ്ടായിട്ടുണ്ടെന്നും പക്ഷെ അതിലൊന്നും തളരില്ലെന്നും പ്രജുഷ പറയുന്നുണ്ട്. അതേസമയം തന്റെ ആദ്യത്തെ സീരിയലില്‍ പന്ത്രണ്ടാമത്തെ ടേക്കിലാണ് ശരിയാകുന്നതെന്നും താരം പറയുന്നുണ്ട്. പിന്നാലെ താരം കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുകയാണ്.

    വിവാഹം

    വീട്ടില്‍ ഭര്‍ത്താവും രണ്ട് മക്കളും അമ്മയുമാണുള്ളത്. അച്ഛനുണ്ടായിരുന്നു. മകള്‍ ആറാം ക്ലാസിലും മകന് മൂന്ന് വയസ് കഴിഞ്ഞു. ആരെങ്കിലും പിന്നാലെ നടന്നിട്ടുണ്ടോ എന്ന് എംജി ചോദിച്ചപ്പോള്‍ ഒരുപാട് പേര്‍ പുറകെ നടന്നു. ഞാനും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു. പക്ഷെ പൂട്ട് വീണത് കുമാര്‍ നന്ദയുടെ കയ്യിലാണെന്നായിരുന്നു പ്രജുഷ മറുപടി നല്‍കിയത്. അദ്ദേഹം നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ്. തുടര്‍ന്ന്് ആ കഥ പറയാന്‍ എംജി ആവശ്യപ്പെടുകയായിരുന്നു.

    ഏട്ടന്‍ നിര്‍മ്മാതാവായിരുന്ന ഞാന്‍ എന്ന സിനിമയില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ഒരാളെ വേണമായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ ഫോട്ടോ കാണിക്കുമ്പോള്‍ ലളിതാമ്മയുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും നന്നായി ചെയ്യുമെന്നും ലളിതാമ്മ പറഞ്ഞു. പിന്നീട് അവരെല്ലാം സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വന്നപ്പോള്‍ ഈ കഥാപാത്രത്തിന് വേണ്ടി എന്നെ കാണുകയായിരുന്നുവെന്നും പ്രജുഷ പറയുന്നു.

    വിധി

    കണ്ടപ്പോള്‍ എന്റെ വീട്ടിലെ സാഹചര്യങ്ങളൊക്കെ മനസിലാക്കി. വലിയ ആര്‍ഭാടമൊന്നുമില്ലാത്ത ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അന്ന് ഇവര്‍ക്ക് ചായ കൊടുക്കാന്‍ ഒരു കവര്‍ പാല് മേടിക്കാന്‍ പോലും കഷ്ടപ്പെടുകയാണ്. ഇവര്‍ വരുമെന്ന് പെട്ടെന്ന് വിളിച്ച് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരു വീട്ടില്‍ പോകുമ്പോള്‍ അവര്‍ ചായ കൊണ്ടു വെക്കുമ്പോള്‍ തന്നെ അവിടുത്തെ സാഹചര്യമൊക്കെ മനസിലാകുമല്ലോ. അതുകൊണ്ടായിരിക്കും. അല്ലെങ്കില്‍ എന്റെ വിധി അങ്ങനൊരു ആളെ വിവാഹം ചെയ്യണം എന്നായിരിക്കാം.

    അങ്ങനെ കണ്ട്് പോയ ശേഷം വീട്ടില്‍ ചെന്ന് അമ്മയോട് ഇങ്ങനെ ഒരാളെ കണ്ടുവെന്ന് പറയുകയായിരുന്നു. നല്ല കുട്ടിയാണ് കല്യാണം കഴിക്കാന്‍ ചോദിച്ചു നോക്കിയാലോ എന്ന് ചോദിച്ചു. അങ്ങനെ അമ്മ എന്റെ അച്ഛനെ വിളിക്കുകയായിരുന്നു. അച്ഛന്‍ എന്നോട് ചോദിച്ചു. അച്ഛനും അമ്മയും പറയുന്ന ആളെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. വിവാഹം ഗുരുവായൂരില്‍ വച്ചായിരുന്നു നടന്നതെന്നും പ്രജുഷ പറയുന്നു.

    Read more about: mg sreekumar
    English summary
    Actress Prajusha Opens Up About Her Marriage And Intial Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X