'നിങ്ങളെ കാണാന്‍ ഭംഗിയില്ല, ചാനലുകാർ ഇയാളെ മാറ്റാന്‍ പറഞ്ഞതാണ്'; സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം പറഞ്ഞ് പ്രീത!

മിനി സ്‌ക്രീനിലൂടെയും നൃത്തവേദികളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളും മതികല എന്ന് പറയുന്നതാകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. മൂന്നുമണി കൂടാതെ പരസ്‌പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങി. ഇതിനു പുറമെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവിലായി സുരേഷ് ഗോപി നായകനായ പാപ്പൻ സിനിമയിലാണ് പ്രീത അഭിനയിച്ചത്. അതിനു മുൻപ് ഉയരെ, സൺ‌ഡേ ഹോളിഡേ, പ്രേമസൂത്രം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഒന്നര വർഷത്തിന് ശേഷം തനിക്ക് ലഭിച്ച സിനിമയാണ് പാപ്പനെന്നാണ് പ്രീത പറയുന്നത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു അപ്പോഴെന്നും നടി പറയുന്നു. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രീത പ്രദീപ്.

preetha pradeep

'പ്രേമസൂത്രം എന്ന സിനിമയുടെ സെറ്റിൽ വച്ച് ജിതിൻ എന്നൊരു അസിസ്റ്റന്റ് ഡയറക്ടറെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം വഴിയാണ് പാപ്പനിൽ എത്തുന്നത്. എന്റെ ചിത്രങ്ങൾ കണ്ട് ജോഷി സാറിന് ഇഷ്ടമായി. അങ്ങനെ വിളിക്കുകയായിരുന്നു. കരിയറിൽ ഞാൻ വളരെ ഡെസ്പ് ആയി ഇരിക്കുന്ന സമയമായിരുന്നു അത്. സീരിയലുകൾ ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്താണ് പാപ്പനിൽ നിന്ന് വിളി വരുന്നത്. ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ട് ഏകദേശം ഒന്നരവർഷക്കാലം ആയിട്ടുണ്ടായിരുന്നു അപ്പോൾ', പ്രീത പറയുന്നു.

താൻ ചെയ്ത പ്രോജക്ടുകൾ ശരിയാകാതെ വന്നത് തന്റെ കുഴപ്പം കൊണ്ടാണെന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും പ്രീത പറഞ്ഞു. 'എന്നെ കാണാൻ ഭംഗിയില്ല എന്നൊക്കെയാണ് ചിലർ പറഞ്ഞത്. ഭംഗിയില്ലാത്തവർക്ക് ഈ ലോകത്ത് ജീവിക്കണ്ടേ എന്നായിരുന്നു ഞാൻ അപ്പോൾ ചോദിച്ചത്. ചെയ്ത ജോലിയുടെ പ്രതിഫലം ചോദിക്കുമ്പോഴാണ് അവർ ഇങ്ങനെ പറയുന്നത്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് ഷൂട്ടിന് പോയി, പിറ്റേ ദിവസം ഏഴ് മണി ആയിട്ടും ഷൂട്ട് തീരാതെ വന്നപ്പോൾ ഞാൻ ഡബിൾ പേയ്‌മെന്റ് ചോദിച്ചിരുന്നു. അപ്പോഴാണ് ഇത് പറയുന്നത്',

preetha pradeep

'ഇയാളെ കാണാൻ ഭംഗിയില്ല. ചാനലുകാർ ഇയാളെ മാറ്റാൻ അന്നേ പറഞ്ഞതാണ് എന്നായിരുന്നു പറഞ്ഞത്. എന്റെ അഭിനയത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് അതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ ഇയാൾ കാരണമാണ് പ്രോജക്റ്റ് കുളമായതെന്ന് പറഞ്ഞു. എനിക്ക് വായിൽ തോന്നിയതൊക്കെ ഞാനും പറഞ്ഞു. അധികം സമയം ജോലി ചെയ്തതിന്റെ പൈസ തന്നില്ലെങ്കിലും അവർ പ്രതിഫലം തന്നു', പ്രീത തന്റെ അനുഭവം പറഞ്ഞു.

അതേസമയം ആത്മ എന്ന സംഘടനയിൽ വിളിച്ച് താൻ പരാതി പറഞ്ഞിരുന്നുവെന്നും അവർ തന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും പ്രീത കൂട്ടിച്ചേർത്തു. ആ സമയത്ത് തനിക്ക് അത് മതിയായിരുന്നുവെന്നും താരം പറഞ്ഞു. പ്രീതയുടെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നുണ്ട്. അതേസമയം കുരുക്ക് എന്ന സിനിമയിലാണ് പ്രീത ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയിലൊക്കെ സജീവമായ താരമാണ് പ്രീത പ്രദീപ്. പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X