For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ്, ആരേയും വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി രശ്മി

  |

  സോഷ്യല്‍ മീഡിയയിലൂടെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്ന നടിമാര്‍ക്ക് പലപ്പോഴും അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍ അതിരു കടക്കാറുണ്ട്. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ ചിലരൊക്കെ നിശബ്ദത പാലിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും തങ്ങളോടുള്ള മോശം സമീപനത്തെ നേരിടാന്‍ തയ്യാറാകുന്നവരാണ്. ഈയ്യടുത്ത് ഇങ്ങനെ അധിക്ഷേപങ്ങളെ നേരിട്ട് വാര്‍ത്തകളില്‍ ഇടം നേടിയ താരങ്ങളാണ് സ്രിന്ദ, എസ്തര്‍, ഗോപിക രമേശ്.

  ഏജന്റ് മംമ്ത 007; ബോണ്ട് ഗേളായി മംമ്ത മോഹന്‍ദാസ്, കിടിലന്‍ ഫോട്ടോഷൂട്ട്

  പക്ഷെ ഇവര്‍ രംഗത്ത് വന്നത് സോഷ്യല്‍ മീഡിയയ്ക്ക് എതിരെയായിരുന്നില്ല. കൈരളി ടിവിയിലെ ലൗണ്ട് സ്പീക്കര്‍ എന്ന പരിപാടിയ്‌ക്കെതിരെയായിരുന്നു. നടിമാരുടെ ഫോട്ടോഷൂട്ടുകളെക്കുറിച്ചുള്ള പരിപാടിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു താരങ്ങള്‍ രംഗത്ത് എത്തിയത്. നീണ്ടൊരു കുറിപ്പിലൂടെ ഇത് 2021 ആണെന്നും എന്ത് ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഓര്‍മ്മിപ്പിക്കുകയായിരുന്നു സ്രിന്ദ. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു.

  ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി രശ്മി അനില്‍. രശ്മി ഭാഗമായ പരിപാടിക്കെതിരെയായിരുന്നു ആരോപണം ഉന്നയിക്കപ്പെട്ടത്. താന്‍ ആരേയും വിമര്‍ശിച്ചിട്ടില്ലെന്നും തങ്കു എന്ന കഥാപാത്രമാണ് അതെല്ലാം ചെയ്തതെന്നായിരുന്നു രശ്മിയുടെ വിശദീകരണം. ഇന്‍സ്റ്റഗ്രാം പോ്‌സ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം.

  രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്.

  തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.

  ഭാര്യയെ ആണോ മക്കളയെ ആണോ മാനേജ് ചെയ്യാൻ എളുപ്പം, നടന്റെ മറുപടി വൈറലാവുന്നു...

  Recommended Video

  Actress Esther slaps Loudspeaker programme

  എസ്തര്‍, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോ ഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകള്‍ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്. പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്.വീഡിയോ പൂര്‍ണ്ണമായല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല,തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്.ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്, എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  English summary
  Actress Resmi Anil Gives Explanation About Criticism For Remarks About Srinda and Easther's Photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X