For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, പിരിയാനൊട്ട് താല്‍പര്യവുമില്ല! വിവാഹമോചന വാര്‍ത്തകളോട് രശ്മി അനില്‍

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. കോമഡി സ്‌കിറ്റുകളിലൂടേയും ടെലിവിഷന്‍ പരമ്പരകളിലൂടേയുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു രശ്മി. ഇപ്പോഴിതാ രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നവെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടാണ് രശ്മി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചിട്ടില്ലെന്നും വെറുതെ പറഞ്ഞുണ്ടാക്കല്ലേ എന്നാണ് രശ്മി പറയുന്നത്.

  ചേച്ചി സിനിമകള്‍ ചെയ്തു, പക്ഷെ കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല; സുരേഷ് ഗോപി പറയുന്നു

  'ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ.വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാന്‍ ഒട്ട് തീരെ താല്‍പര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോള്‍ ഡിവോഴ്‌സായി എന്നു വരെയായി.' എന്നായിരുന്നു രശ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. വിവാഹ മോചനം നടന്നുവെന്ന് നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് രശ്മിയുടെ വിശദീകരണ പോസ്റ്റ്. ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് രശ്മി. സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഭര്‍ത്താവിനോടാണ് അംഗീകാരത്തിന് ഏറ്റവും കടപ്പെട്ടതെന്ന് രശ്മി പറയുകയും ചെയ്തിരുന്നു.

  അതേസമയം തന്റെ ഭര്‍ത്താവിനെക്കുറിച്ച് രശ്മി പറഞ്ഞ വാക്കുകള്‍ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഭര്‍ത്താവ് അനിലിനൊപ്പമാണ് നടി വന്നത്. ഈ പരിപാടിയില്‍ ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമെല്ലാം രശ്മി മനസ് തുറന്നിരുന്നു. ഒരിക്കല്‍ വിവാഹമോചനത്തെ കുറിച്ച് വരെ ചിന്തിച്ച് പോയെന്നും രശ്മി വെളിപ്പെടുത്തിയിരുന്നു. ഇതായിരിക്കാം വിവാഹ മോചനമെന്ന വ്യാജ വാര്‍ത്തകളുടെ പ്രചരണത്തിന് കാരണമായതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

  2006 ലായിരുന്നു രശ്മിയുടെ കല്യാണം. ആ സമയത്ത് ഭര്‍ത്താവിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ലെന്ന് രശ്മി പറയുന്നു. സാരി ഉടുക്കുന്നതായിരുന്നു ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം. ഒന്നും എവിടെയും കാണാന്‍ പാടില്ലെന്നായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. മോളെ ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നുവെന്നും പക്ഷേ പുള്ളി സമ്മതിക്കത്തില്ലായിരുന്നുവെന്നും രശ്മി പറഞ്ഞു. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യമെന്നും ഇങ്ങനെ ആക്കി എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ലെന്നും രശ്മി പറഞ്ഞു. അതേസമയം, ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണെന്നും രശ്മി പറഞ്ഞിരുന്നു.

  Recommended Video

  അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam

  കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാമെന്നായിരുന്നു രശ്മി പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണെന്ന് എനിക്ക് പറയാം. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നുവെന്നും രശ്മി വെളിപ്പെടുത്തിയിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ ഞാന്‍ അനുസരിച്ച് തുടങ്ങി. നമ്മളൊന്ന് മനസ് വെച്ചാല്‍ പുള്ളി നന്നാവില്ലേ എന്നാണ് ചിന്തിച്ചത്. ഇപ്പോള്‍ ഞാന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങിയെന്നും രശ്മി പറയുന്നു. ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ വലിയ വഴക്കായി. അന്ന് ഞാനെന്റെ വീട്ടില്‍ പോവുമെന്നാണ് അമ്മായിയമ്മ വരെ കരുതിയത്. പക്ഷേ ആളുടെ ദേഷ്യം പെട്ടെന്ന് പോവുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് അവിടെ തന്നെ തുടരുകയായിരുന്നു എന്നും രശ്മി പറഞ്ഞിരുന്നു.

  Read more about: actress
  English summary
  Actress Resmi Anil Responds To Divorce News After Her Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X