ഇവള്‍ക്ക് ഇപ്പോ സിനിമയും സീരിയലുമൊന്നുമില്ലേ? മറുപടി നല്‍കി സാധിക
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലൂടേയും സീരിയലുകളിലൂടേയും മറ്റ് ഷോകളിലൂടേയും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാധിക. തന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം സാധിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവയെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
തന്റെ നിലപാടുകള്‍ തുറന്നുപറയുന്നതിലും അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലുമെല്ലാം സാധിക യാതൊരു മടിയും കാണിക്കാറില്ല. കഴിഞ്ഞ ദിവസം തന്റെ പേരില്‍ വ്യാജ ഡേറ്റിംഗ് ആപ്പിനെതിരെ സാധിക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ അധിക്ഷേപ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് സാധിക.

സാധിക പങ്കുവച്ചൊരു ചിത്രത്തിനായിരുന്നു യുവാവ് അധിക്ഷേപിക്കുന്ന കമന്റ് ചെയ്യുന്നത്. ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ. ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്നായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. ചേട്ടന്‍ കേരളത്തിലൊന്നുമല്ലേ എന്നായിരുന്നു സാധികയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ് നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
നിനക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ ഇവിടെ വന്ന് കമന്റിടുന്നത്. കുറച്ച് മര്യാദയൊക്കെ ആകാം, നിനക്കും ഇല്ലേ സഹോദരി എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. അതേസമയം ഇത്തരക്കാര്‍ക്ക് ഇതുപോലെ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും ചിലര്‍ പറയുന്നു. പോസ്റ്റും താരത്തിന്റെ പ്രതികരണവുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ലുക്കില്‍ മയക്കി വീഴ്ത്തി സുന്ദരി! അടിപൊളി ലുക്കില്‍ ചാഹത് ഖന്ന
Recommended Video
പാപ്പാന്‍, അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ എന്നിവയാണ് സാധികയുടെ പുതിയ സിനിമകള്‍. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്. ജോഷിയാണ് പാപ്പാന്‍ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും തന്റെ കരിയറില്‍ നിര്‍ണായകമായിരിക്കുമെന്നാണ് സാധിക പറയുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക.


Click it and Unblock the Notifications