'സാരി ധരിക്കുമ്പോൾ വയറൊക്കെ കാണിക്കേണ്ടി വരും, കോസ്റ്റ്യൂം അതിന്റെ ഭംഗിയിൽ തന്നെ ധരിക്കണം'; സാധിക പറയുന്നു

മിനിസ്‌ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുകയായിരുന്നു. സിനിമകൾക്കും സീരിയലുകൾക്കും പുറമെ സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലൂടെയും സാധിക ശ്രദ്ധനേടിയിട്ടുണ്ട്.

നടിയായാണ് സാധികയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം എന്നാൽ മോഡലിങ്ങാണ് സാധികയ്ക്ക് കൂടുതൽ ഇഷ്ടം. താരത്തിന്റെ ജീവിതം മാറ്റിമറിച്ചതും മോഡലിങ് തന്നെയാണ്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും സീരിയലിലേക്ക് അവസരം ലഭിച്ചതുമെല്ലാം മോഡലിങ്ങിലൂടെ തന്നെ. ഇപ്പോഴിതാ മോഡലിങ്ങിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് മനസുതുറക്കുകയാണ് സാധിക. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

sadhika venugopal

സംവിധായകനായ അച്ഛൻ ഡി. വേണുഗോപാലിന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ് സാധിക ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. വലുതായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് മോഡലിങ്ങും ചെയ്യാൻ ആരംഭിച്ചു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് സാധികയ്ക്ക് സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും അവസരം ലഭിക്കുന്നത്. എന്നാൽ അപ്പോഴും മോഡലിങ് തന്നെ ആയിരുന്നു തനിക്കിഷ്ടമെന്ന് സാധിക പറയുന്നു.

ഒരു നല്ല മോഡലായി അറിയപ്പെടാനാണ് താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിങ്ങിലൂടെയാണ് താൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. അതുകൊണ്ടാണ് സീരിയലിന് ശേഷം താൻ മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ലെന്നും സാധിക ഓർമിച്ചു.

ഫോട്ടോഷൂട്ടുകളോട് നേരത്തെ താൽപര്യമില്ലായിരുന്നെങ്കിലും ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടപ്പെടുകയായിരുന്നുവെന്ന് താരം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് മോഡലിങ്ങാണ്. ഒരിക്കലും അതിനെ കൈവിടാൻ താൽപര്യമില്ല. സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ടെന്നും സാധിക വ്യക്തമാക്കി. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകമെന്നും സാധിക പറഞ്ഞു.

എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നു എന്ന വിമർശനത്തിനും സാധിക മറുപടി നൽകി. 'ഞാൻ ചെയ്യുന്നത് എക്സ്പോസിങ്ങായി ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോൾ വയറൊക്കെ ചിലപ്പോൾ കാണിക്കേണ്ടി വരും. അല്ലാതെ മൂടിപുതച്ച് വച്ചാൽ സാരിയുടെ ഭംഗി കിട്ടില്ലല്ലോ. ലഹങ്കയാണെങ്കിൽ ചിലപ്പോൾ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണ്',

sadhika venugopal

'കോസ്റ്റ്യൂം ധരിക്കുമ്പോൾ ചുമ്മാ ഇട്ടാൽ പോരല്ലോ. അതിന്റെ ഭംഗിയിൽ തന്നെ ധരിക്കണം. അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് കംഫർട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാൻ ധരിക്കും. ബിക്കിനി ധരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. കാരണം അത് എനിക്ക് കംഫർട്ടാവില്ല എന്നൊരു തോന്നലുണ്ട്. അവസരം കിട്ടിയിട്ടും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. പക്ഷേ, ബാക്കി എല്ലാം പരമാവധി ട്രൈ ചെയ്തിട്ടുണ്ട്', സാധിക വ്യക്തമാക്കി.

കരിയറിലെ ഓരോ റെസ്ട്രിക്ഷൻസും താൻ ബ്രേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യ കാലത്തൊന്നും പല വസ്ത്രങ്ങളും ഇടാൻ തയാറാവുമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യാതിരുന്നിട്ട് കാര്യമില്ല. ആ റസ്ട്രിക്ഷൻ ബ്രേക്ക് ചെയ്താലേ കരിയർ വളരൂ. സാരിയാണ് കൂടുതൽ ഇഷ്ടം. സാരി ഉടുത്തിട്ടുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഏറ്റവും കംഫർട്ടബിളായി ധരിക്കാൻ പറ്റുന്നതും അതു തന്നെയാണെന്നും സാധിക പറഞ്ഞു.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X