'ആൺസുഹൃത്തുക്കളാണ് കൂടുതൽ, പെൺകുട്ടികളെ അടുപ്പിക്കാൻ എനിക്ക് പേടിയാണ്'; കാരണം പറഞ്ഞ് സാധിക
മിനിസ്‌ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും ഒരുപോലെ ശ്രദ്ധയാകർഷിച്ചിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുകയായിരുന്നു. സിനിമകൾക്കും സീരിയലുകൾക്കും പുറമെ സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലൂടെയും സാധിക പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം കൂടിയാണ് സാധിക വേണുഗോപാൽ. സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോകള്‍ക്കൊക്കെ വരുന്ന മോശം കമന്റുകള്‍ക്ക് രൂക്ഷ മറുപടിയും നല്‍കാറുണ്ട്. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാൻ മടിക്കാറുമില്ല. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെ കുറിച്ച് സാധിക പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്ത്രീകളെക്കാൾ പുരുഷന്മാരുമായാണ് തനിക്ക് സൗഹൃദമെന്ന് താരം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സ്ത്രീകളിൽ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാധിക.

'എനിക്ക് സ്ത്രീകളുമായി സൗഹൃദം കുറവാണ്. പുരുഷന്മാരുമായാണ് കൂടുതൽ സൗഹൃദം. പെൺകുട്ടികളെ അടുപ്പിക്കാൻ എനിക്ക് പേടിയാണ്. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഒരു അനുഭവമുണ്ട്. ഞാനും രണ്ടു സുഹൃത്തുക്കളും കൂടി ക്ലാസ് കട്ട് ചെയ്തു. അവർ വീട്ടിൽ പറയണ്ട, അവർ പറയുന്നില്ലെന്ന് പറഞ്ഞു. എനിക്ക് സത്യത്തിൽ പറഞ്ഞിട്ട് പോകേണ്ട കാര്യമേ ഉള്ളൂ. അതിനുള്ള ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ അവർക്ക് പേടിയാണ് പറയേണ്ട എന്ന് പറഞ്ഞു',
'കറുത്തവാവോ മറ്റോ ആണ്. ഉച്ചയ്ക്ക് ശേഷമേ ക്ലാസ് ഉള്ളൂ. ഞങ്ങൾ അത് കട്ട് ചെയ്തു. പക്ഷേ കുട്ടികൾ കുറവായതിനാൽ പ്രിൻസിപ്പാൾ എല്ലാവരുടെയു വീട്ടിലേക്ക് നേരിട്ട് വിളിച്ചു. അമ്മയെ വിളിച്ചപ്പോൾ ക്ലാസ്സിൽ വന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അമ്മയോട് നാളെ സ്‌കൂളിലേക്ക് വരണം എന്ന് പറഞ്ഞു. ഞാൻ വീട്ടിൽ വന്നപ്പോൾ അമ്മ ഇതൊന്നും പറഞ്ഞില്ല. പിറ്റേന്ന് സ്‌കൂളിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് പ്രിൻസിപ്പാളിനെ വന്നു കണ്ടു',
'എവിടെ പോയതാണെന്ന് ചോദിച്ചു. സത്യത്തിൽ ഞങ്ങൾ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയതാണ്. അവളുടെ കല്യാണമായിരുന്നു. അതിന് പോയതാണ്. വീട്ടിൽ പറഞ്ഞിരുന്നെങ്കിൽ പൊക്കോളാൻ പറഞ്ഞേനെ. പക്ഷേ ഇവർ രണ്ടുപേരും പറയുന്നില്ലെന്ന് പറഞ്ഞതിനാൽ പറഞ്ഞില്ല. പക്ഷേ പ്രശ്‌നം ആയപ്പോൾ അവരുടെ വീട്ടുകാർ പറഞ്ഞു പറഞ്ഞിട്ടാണ് പോയതെന്ന്. എന്റെ അച്ഛനും അമ്മയും പറഞ്ഞു ഞങ്ങളോട് പറഞ്ഞിരുന്നില്ലെന്ന്',

'അവസാനം എനിക്ക് ഒരാഴ്ചത്തെ സസ്‌പെൻഷൻ അടിച്ചു തന്നു. അന്ന് നിർത്തിയതാണ് പെൺകുട്ടികളെ വിശ്വസിക്കുന്ന പരിപാടി. അത് എനിക്ക് കിട്ടിയ വലിയ ഒരു അടിയായിരുന്നു. എന്റെ വീട്ടുകാരേക്കാളും ഞാൻ വിശ്വസിച്ച രണ്ടു സുഹൃത്തുക്കൾ ആയിരുന്നു. അതിനു മുൻപ് വരെ ആൺകുട്ടികളുമായി എനിക്ക് വലിയ കണക്ഷൻ ഉണ്ടായിരുന്നില്ല. കാരണം പത്ത് വരെ ഞാൻ ഗേൾസ് സ്‌കൂളിൽ ആയിരുന്നു. ആ സമയത്ത് ബസിലും ബസ് സ്റ്റോപ്പിലുമെല്ലാം വച്ച് ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആണുങ്ങളോട് അകൽച്ച കാണിച്ചത്',
'കോളേജ് ടൈമിലൊക്കെ എനിക്ക് കൂടുതൽ സൗഹൃദം ആണുങ്ങളുമായിട്ടായിരുന്നു. പെൺ സുഹൃത്തുക്കൾ എന്ന് പറയാനുണ്ടായിരുന്നത് ഹോസ്റ്റലിലെ സുഹൃത്തുക്കളാണ്. ഒരുമുറിയിൽ അടച്ചിരുന്ന എന്നെ മുന്നോട്ട് കൊണ്ടുവന്നത് അവരാണ്', സാധിക പറഞ്ഞു. അവരെയെല്ലാം ഇപ്പോഴും കാണാറുണ്ടെന്നും താരം വ്യക്തമാക്കി.


Click it and Unblock the Notifications