വിവാഹമോചനം തരില്ല, ദീലിപിനേയും മഞ്ജുവിനേയും പോലെ ആകാന്‍; പൊരുതി നേടിയ ഡിവോഴ്‌സെന്ന് സാധിക

ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും പ്രതികരിച്ചും സാധിക വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സാധിക മനസ് തുറന്നിരുന്നു. തന്റെ വിവാഹ മോചനത്തെക്കുറിച്ചും സാധിക തുറന്ന് പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് നേരത്തെ ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക വ്യക്തമാക്കിയിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റേത് പൊരുതി നേടിയ വിവാഹമോചനം ആണെന്നാണ് സാധിക പറയുന്നത്. വിശദമായി വായിക്കാം.

തീരുമാനം എടുക്കാന്‍ വൈകി

ഞാന്‍ തീരുമാനം എടുക്കാന്‍ വൈകിയെന്നാണ് പറയുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ചിന്തിക്കുന്നത് പോലെ രണ്ട് സ്ഥലങ്ങളില്‍ നിന്നത് കൊണ്ടാകാം പ്രശ്‌നങ്ങള്‍ എന്നാണ് താന്‍ കരുതിയതെന്നും സാധിക പറയുന്നു. വിവാഹം എന്നത് നൂറ് ശതമാനവും താന്‍ എടുത്ത തീരുമാനം ആയിരുന്നു. അതിനാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ തലയിലായിരുന്നു. മറ്റാരേയും തനിക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സാധിക പറയുന്നു.

മൊത്തത്തില്‍ മാറുകയായിരുന്നു

ആ ഒരു വര്‍ഷം ആ വ്യക്തി എന്തായിരുന്നുവോ അതായിരുന്നില്ല ഒരുമിച്ച് കഴിഞ്ഞപ്പോള്‍ എന്നാണ് സാധിക അഭിപ്രായപ്പെടുന്നത്. ഒരു പേപ്പറില്‍ ഒപ്പിടുന്നതോടെ മൊത്തത്തില്‍ മാറുകയായിരുന്നുവെന്നും പിന്നെ ഒരുപാട് നിയമങ്ങളും കാര്യങ്ങളും വന്നുവെന്നും നടി പറയുന്നു. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ മാറും എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തന്ഞറെ സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു. വീട്ടില്‍ സംസാരിച്ചപ്പോള്‍ അവര്‍ ഓക്കെ പറഞ്ഞു. പിന്നീട് ഒരു വര്‍ഷം തങ്ങള്‍ സംസാരിച്ചുവെന്നും പരസ്പരം ഓക്കെ ആണെന്ന് ബോധ്യമായപ്പോഴാണ് ഈ ബന്ധം മതിയെന്ന് പറഞ്ഞതെന്നും സാധിക പറയുന്നു.

ഡിവോഴ്‌സ് തരില്ല

ഞാന്‍ ഡിവോഴ്‌സ് തരില്ലെന്നായിരുന്നു ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത്. ദിലീപിനേയും മഞ്ജുവിനേയും പോലെ ആകാന്‍ ശ്രമിക്കുകയാണെന്നും പറയുമായിരുന്നു. ഇത് ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ലെന്നായിരുന്നു ആ വ്യക്തിയുടെ നിലപാടെന്നും താരം പറയുന്നു. ഒരു ബന്ധവും തുടങ്ങുന്നത് വേര്‍പിരിയാന്‍ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കാനാണ്. അതിനാല്‍ കൂടെ നില്‍ക്കാന്‍ താന്‍ മാക്‌സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നുവെന്നും സാധിക ഓര്‍ക്കുന്നു. കരിയറിലെ പീക്കിലെത്തി നില്‍ക്കെയായിരുന്നു തന്റെ വിവാഹം. പിന്നീട് വന്ന അവസരം എല്ലാം ഒഴിവാക്കി ജീവിതത്തിന് വേണ്ടി നിന്നയാളാണ് താനെന്നും താരം പറയുന്നു.

Recommended Video

Fraud happening through fake accounts in my name says actress Sadhika Venugopal
ഒറ്റയ്ക്ക് മതി

അഭിനയവും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കില്ലെന്നത് കൊണ്ടായിരുന്നു കുടുംബജീവിതം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ കുക്കറി ഷോ മാത്രമായി ചെയ്യുന്നത്. ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെങ്കിലും താന്‍ ഡൗണ്‍ ആയപ്പോള്‍ ആള് തന്നെ പിന്തുണച്ചില്ലെന്നും സാധിക പറയുന്നു. ഒരു വിവാഹ ബന്ധത്തില്‍ വേണ്ടത് സ്‌നേഹവും കരുതലുമാണ്. ഇടയ്‌ക്കൊരു പരുക്ക് പറ്റിയപ്പോള്‍ പോലും പിന്തുണച്ചില്ലെന്നും അപ്പോള്‍ എന്തിനാണ് ഒരാള്‍ കൂടെ എന്ന് താന്‍ ചിന്തിച്ചുവെന്നും അങ്ങനെയാണ് ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിക്കുന്നതെന്നും സാധിക പറയുന്നു.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X