For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ: സാധിക

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണു ഗോപാല്‍. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം സാധികയെ നാളുകളായി മലയാളികള്‍ക്കറിയാം. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക പ്ങ്കുവെക്കാറുണ്ട്. ഇതുപോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സാധിക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാധികയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

  സാരിയണിഞ്ഞ് സുന്ദരിയായി പ്രിയങ്ക ശര്‍മ; ചിത്രങ്ങള്‍ കാണാം

  ആഴ്ചകളായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ കുറിച്ചാണ് സാധിക പറയുന്നത്. താന്‍ നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്. പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ. പ്രതികരിക്കുക എന്നാണ് സാധിക പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ, പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്.

  പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്‍മാരെയും (ആണും പെണ്ണും പെടും )ആണ്.

  ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം. സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ് അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗീക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്കഡോണ്‍ ആസ്വദിക്കാം. പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ്.

  Fraud happening through fake accounts in my name says actress Sadhika Venugopal

  ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക. ഇത് പെണ്ണിന്റെ മാത്രം പ്രശ്‌നം അല്ല, പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്‍ഷം കുറക്കുന്നതിനും പരിഹാരം ആകുമെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

  Read more about: sadhika venugopal
  English summary
  Actress Sadhika Venugopal Warns Girls About How Use Social Media And Shares Her Experience, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X