മേക്കപ്പില്ല, കമ്മൽ പോലുമില്ല; ഒരു നടി ഇത്ര സിംപിളാവുമോ! ഗൗരിയുടെ കല്യാണത്തിന് എത്തിയ സംഗീതയുടെ വീഡിയോ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംഗീത മോഹൻ. 1998 മുതല്‍ മലയാള ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്നു സംഗീത മോഹന്‍. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ നിരവധി കഥാപാത്രങ്ങളാകും പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരിക. ദൂരദർശൻ മുതൽ മലയാളത്തിലെ എല്ലാ ചാനലുകളിലും ശ്രദ്ധേയ സീരിയലുകളുടെ ഭാഗമായിട്ടുണ്ട് സംഗീത.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സൗമിനിയാണ് സംഗീതയുടെ ആദ്യ സീരിയല്‍. തുടര്‍ന്ന് സ്ത്രീ, സമയം, ശ്യാമാംമ്പരം, ജ്വാലയായി, ചന്ദ്രോദയം തുടങ്ങി നിരവധി സീരിയലുകളിലാണ് താരം അഭിനയിച്ചത്. സംഗീത ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഹിറ്റുകൾ ആയിരുന്നെങ്കിലും . ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ജ്വാലയായി സീരിയലിലെ സോഫി എന്ന കഥാപാത്രത്തെയാണ്.

ഇപ്പോള്‍ അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് താരം

വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും സോഫി എന്ന പേരിലൂടെയാണ് സംഗീത പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയലുകൾക്ക് പുറമെ പത്തിലധികം സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് താരം. ടെലിവിഷൻ പരമ്പരകളുടെ പിന്നണിയിലാണ് സംഗീത ഇന്ന് പ്രവർത്തിക്കുന്നത്.

സീരിയലുകൾക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സജീവമാണ് സംഗീത

അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത മിക്ക ജനപ്രിയ പരമ്പരകളും എഴുതിയിരിക്കുന്നത് സംഗീതയാണ്. സീരിയലുകൾക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സജീവമാണ് സംഗീത. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന വാസ്തവം എന്ന പരമ്പരയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് സംഗീത ഈ രംഗത്തേക്ക് കടന്നു വരുന്നത്. ആത്മസഖി, സീത കല്യാണം, കുടുംബവിളക്ക്, സ്വന്തം സുജാത, കാണാ കണ്‍മണി, തുമ്പപ്പൂ തുടങ്ങി ഹിറ്റ്‌ സീരിയലുകളുടെയെല്ലാം തിരക്കഥയും സംഭാഷണവുമെല്ലാം സംഗീതയാണ്.

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറി, പിന്നില്‍ പ്രവർത്തിക്കുമ്പോൾ താൻ ജീവിതം ആസ്വദിക്കുകയാണ്

സോഷ്യൽ മീഡിയയിൽ സജീവമായ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളുടെ പേരിലും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് ഏറെ നാളുകൾക്ക് ശേഷം സംഗീതയെ പ്രേക്ഷകർ കണ്ടത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറി, പിന്നില്‍ പ്രവർത്തിക്കുമ്പോൾ താൻ ജീവിതം ആസ്വദിക്കുകയാണെന്ന് സംഗീത പറഞ്ഞിരുന്നു. പണ്ടത്തെ പോലെ വസ്ത്രമോ മേക്കപ്പോ ഒന്നും നോക്കേണ്ടതില്ല അതിന്റെതായ സന്തോഷവും സമാധാനവും ഒക്കെയുണ്ടെന്ന് നടി പറഞ്ഞിരുന്നു.

 ഒരുകാലത്തെ സൂപ്പര്‍ നായികയാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് സംഗീത എത്തിയത്

ഇപ്പോഴിതാ, സീരിയൽ താരം ഗൗരിയുടെ വിവാഹത്തിന് എത്തിയ സംഗീതയുടെ ലൂക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരുകാലത്ത് ഗംഭീര ലുക്കിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്ന സംഗീത ഇപ്പോൾ വളരെ സിംപിൾ ലുക്കിലാണ് വിവാഹത്തിന് പോലും എത്തിയത്.

മിനിസ്‌ക്രീനിലെ സൂപ്പർ താരങ്ങൾ എല്ലാം എത്തിയ വിവാഹ സൽക്കാരത്തിൽ സംഗീത മോഹനെ പോലെ അത്രയും സിംപിൾ ലുക്കിൽ എത്തിയ ആരും തന്നെ ഉണ്ടാവില്ലെന്ന് വേണമെങ്കിൽ പറയാം. വിവാഹത്തിന് എത്തിയ എല്ലാവരും തന്നെ ലുക്കിനും സ്റ്റൈലിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. എന്നാൽ ഒരുകാലത്തെ സൂപ്പര്‍ നായികയാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് സംഗീത എത്തിയത്.

മുഖത്തു ഒരു തരി പോലും മേക്കപ്പില്ലാതെ ഒരു ആഭരണവും ധരിക്കാതെയാണ് സംഗീത എത്തിയത്

ഒരു സാധാരണ ചുരിദാർ ആയിരുന്നു താരത്തിന്റെ വേഷം. മുഖത്തു ഒരു തരി പോലും മേക്കപ്പില്ലാതെ ഒരു ആഭരണവും ധരിക്കാതെയാണ് സംഗീത എത്തിയത്. താരം ഒരു കമ്മല്‍ പോലും ഇട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. തോളിൽ ഒരു സൈഡ് ബാഗും കയ്യിലൊരു ഫോണും, വണ്ടിയുടെ കീയും മാത്രമാണ് താരം കരുതിയത്. സ്റ്റേജിലെത്തി വധു വരന്മാർക്ക് ആശംസകൾ നേർന്ന് ഒപ്പം ചിത്രവുമെടുത്താണ് സംഗീത മടങ്ങിയത്. നടിയുടെ സിംപിൾ ലുക്ക് കണ്ട് ആരാധകരും ഞെട്ടിയിട്ടുണ്ട്.

More from Filmibeat

Read more about: sangeetha mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X