twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളം പറയാൻ അറിയില്ല, ഞങ്ങൾ മലയാളികൾ അല്ലെന്ന് പറയുന്നവരോട്!; ശരണ്യയും മനേഷും പറയുന്നു

    |

    മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശരണ്യ താരമായി മാറിയത്. സീരിയലിലെ വില്ലത്തി കഥാപാത്രമാണ് വേദിക. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ വേഷമാണിത് . വില്ലത്തി ആയിട്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കൻ നടിക്ക് സാധിച്ചിരുന്നു.

    സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ സിനിമകളിൽ വളരെ ചെറിയ വേഷങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷമാണു കുടുംബവിളക്കിൽ വേദിക ആയി എത്തി പ്രേക്ഷക ശ്രദ്ധനേടുന്നത്.

    Also Read: മോഹന്‍ലാല്‍ നാണം കുണുങ്ങി, മിംഗിള്‍ ചെയ്യില്ല; കുട്ടിയായിരിക്കെ അമ്മ കൊണ്ടു വന്ന പ്രണവ് ചെയ്തത്!Also Read: മോഹന്‍ലാല്‍ നാണം കുണുങ്ങി, മിംഗിള്‍ ചെയ്യില്ല; കുട്ടിയായിരിക്കെ അമ്മ കൊണ്ടു വന്ന പ്രണവ് ചെയ്തത്!

    റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയാണ് മനേഷും ശരണ്യയും എത്തിയത്

    സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലുള്ള ശരണ്യക്ക് അതിലും നിരവധി ആരാധകരാണ് ഉള്ളത്. തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും ഒക്കെ നടി ആരാധകരുമായി യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിസിനസ്സുകാരനായ മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്. രണ്ടു വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.

    മനേഷും ശരണ്യക്ക് ഒപ്പം വീഡിയോകളിൽ എത്താറുണ്ട്. അടുത്തിടെ മനേഷും ടെലിവിഷനിൽ അരങ്ങേറ്റം നടത്തിയിരുന്നു. ശരണ്യക്ക് ഒപ്പമാണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യനെറ്റിൽ പുതുതായി ആരംഭിച്ച ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയാണ് മനേഷും ശരണ്യയും എത്തിയത്.

    മലയാളം ഉച്ചാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേട്ടിട്ടുണ്ട് ഇരുവരും

    ഇപ്പോഴിതാ, ഇവരുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. മലയാളികൾ ആണെങ്കിലും പുറത്ത് ജനിച്ചു വളർന്നവരാണ് ശരണ്യയും മനേഷും. അതുകൊണ്ട് തന്നെ മലയാളം ഉച്ചാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേട്ടിട്ടുണ്ട് ഇരുവരും. അത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് മനേഷ് അഭിമുഖത്തിൽ.

    അച്ഛനും അമ്മയും ആയാലും ശരണ്യയുടെ ആയാലും മലയാളികൾ ആണ്

    'എല്ലാവരും പറയും ഞങ്ങൾക്ക് മലയാളം അറിയില്ല ഫ്ലുവന്റ് അല്ല എന്നൊക്കെ. ഞങ്ങൾ ബോൺ ആൻഡ് ബ്രോട്ടപ്പ് പുറത്താണ്. അതുകൊണ്ട് മലയാളി അല്ല എന്നൊന്നുമില്ല. ഞങ്ങൾ ഹൃദയത്തിൽ നിന്ന് മലയാളികൾ ആണ്. എന്റെ അച്ഛനും അമ്മയും ആയാലും ശരണ്യയുടെ ആയാലും മലയാളികൾ ആണ്. അവർ ഞങ്ങളുടെ ബെറ്റർ ഫ്യൂച്ചറിനായി പുറത്തേക്ക് പോയവരാണ്,'

    Also Read: ചേട്ടനൊപ്പം നടക്കാന്‍ എനിക്ക് നാണക്കേടില്ല, കളിയാക്കിയാല്‍ കൂടുതല്‍ റൊമാന്റിക്കാകും: സൂസനും ജോബിയുംAlso Read: ചേട്ടനൊപ്പം നടക്കാന്‍ എനിക്ക് നാണക്കേടില്ല, കളിയാക്കിയാല്‍ കൂടുതല്‍ റൊമാന്റിക്കാകും: സൂസനും ജോബിയും

    നല്ല ഫ്യൂച്ചറിനായാണ് അങ്ങോട്ട് പോയത്

    'ഞങ്ങൾ അവിടെ പോയി സെറ്റിലായി. നമ്മുടെ കേരളത്തിന്റെ കൾച്ചർ എല്ലായിടത്തും സ്പ്രെഡ് ചെയ്തു. നല്ല ഫ്യൂച്ചറിനായാണ് അങ്ങോട്ട് പോയത്. കേരളത്തിൽ നല്ല ഓപ്പർച്യുണിറ്റി ഇല്ല എന്നല്ല. അവിടെയും ഇവിടെയും ഉണ്ട്. അതൊക്കെ മനസിലാക്കി ഞങ്ങൾക്ക് മലയാളം ഫ്ലുവന്റല്ല മലയാളി അല്ല എന്നൊന്നും പറയരുത്. ഞങ്ങൾ പൂർണമായും മലയാളികൾ ആണ്,'

    'ഞങ്ങളുടെ യൂട്യൂബ് കമൻറ്സിൽ എല്ലാം എല്ലാവരും ഭയങ്കരമായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഞങ്ങൾ കപ്പിൾ ആയിട്ട് പ്രവാസികളായ മലയാളികളെ എല്ലാം റെപ്രെസന്റ് ചെയ്യുകയാണ്. അവർക്ക് ഒരു മോട്ടിവേഷൻ കൊടുക്കുകയാണ്. പലരും ലാംഗ്വേജ് പ്രശ്‌നം കാരണം കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ട് നാട്ടിലേക്ക് വരാതെ ഇരിക്കുന്നുണ്ട്,'

    എല്ലാവിധ സപ്പോർട്ടും തരുന്ന ഞങ്ങളുടെ യൂട്യൂബ് ഫാമിലിക്ക് താങ്ക്‌സും പറയുന്നു

    'ഞങ്ങൾ അവരെ റെപ്രസന്റ ചെയ്യുകയാണ്. അതുപോലെ ഞങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും തരുന്ന ഞങ്ങളുടെ യൂട്യൂബ് ഫാമിലിക്ക് താങ്ക്‌സും പറയുന്നു,' മനേഷ് പറഞ്ഞു.

    തന്നെ അച്ഛൻ വളർത്തിയത് എങ്ങനെയാണെന്നും അച്ഛൻ നൽകുന്ന പിന്തുണയെ കുറിച്ചും അമ്മയുടെയും അച്ഛന്റെയും റൊമാന്സിനെ കുറിച്ചുമെല്ലാം ശരണ്യയും അഭിമുഖത്തിൽ പറയുന്നുണ്ട്.

    Read more about: Saranya Anand
    English summary
    Actress Saranya Anand And Husband Manesh Rajan Reacts To Criticism Over Their Malayalam Pronunciation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X