ശരണ്യയുടെ സ്നേഹ സീമയിൽ നിന്നും മാറി നിൽക്കുകയാണ്; അന്ന് മകളുടെ സാന്നിധ്യം ഞാൻ അറിഞ്ഞു; അമ്മയുടെ വാക്കുകൾ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്ന നടിയാണ് ശരണ്യ ശശി. ശരണ്യയുടെ അകാലത്തിലുള്ള വേർപാട് മലയാളികൾക്ക് ഇന്നും ഒരു നോവാണ്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. എന്നാൽ വില്ലനായെത്തിയ അർബുദരോഗം ശരണ്യയെ ഈ ലോകത്ത് നിന്നും കൊണ്ടുപോയി. 2021 ഓഗസ്റ്റ് ഒമ്പതിനായിരുന്നു നടിയുടെ വിയോഗം.

വിട പറഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും ശരണ്യ ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ശരണ്യയുടെ അമ്മ ഗീതയും മകളുടെ ഓർമകളിലാണ് ജീവിക്കുന്നത്. ശരണ്യ തുടങ്ങി വെച്ച യൂട്യൂബ് ചാനലടക്കം മകൾക്ക് വേണ്ടി അമ്മ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സിറ്റി ലൈറ്റ്‌സ് ശരണ്യസ് വ്ലോഗ് എന്ന ചാനലിലൂടെ മകളുടെ ഓർമ്മകൾ പങ്കുവച്ച് അമ്മ എത്താറുണ്ട്. അമ്മയെ തനിച്ചാക്കി മടങ്ങിയെങ്കിലും താൻ മകളുടെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ടെന്ന് അടുത്തിടെ അമ്മ ഗീത പറഞ്ഞിരുന്നു.

Saranya Sasi

ഇപ്പോഴിതാ ശരണ്യയുടെ അമ്മ പുതിയ വീഡിയോയിൽ പങ്കുവച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. ശരണ്യയുടെ അമ്മ സ്നേഹസീമയിൽ അല്ലേ ഇപ്പോൾ താമസം എന്ന് നിരവധി പ്രേക്ഷകർ അടുത്തിടെ ഗീതയോട് ചോദിച്ചിരുന്നു. ഇതിനുള്ള ഉത്തരമാണ് അടുത്തിടെ പങ്കുവച്ച വീഡിയോയിൽ ശരണ്യ നൽകിയിരിക്കുന്നത്. താൻ ഇപ്പോൾ കൊല്ലത്താണ് ഉള്ളതെന്നും ശരണ്യയുടെ അനുജത്തിക്ക് റെയിൽവേയിൽ ജോലി ലഭിച്ചെന്നും അമ്മ പറഞ്ഞു. കുഞ്ഞിനെ നോക്കുന്നതിന്റെ ആവശ്യത്തിനാണ് താൻ സ്നേഹസീമയിൽ നിന്നും മാറിനിൽക്കുന്നതെന്നും അമ്മ വ്യക്തമാക്കി.

ആരാധകർക്കിടയിൽ ഇന്നും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് സ്നേഹ സീമ എന്ന വീട് ശരണ്യയുടെ പേരിൽ അല്ലേ എന്നത്. ഒരുപാട് ആളുകൾ അതിൽ സത്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്നുവെന്നും, എന്നാൽ പ്രചരിച്ച കാര്യങ്ങളിൽ ഒരു സത്യവുമില്ല, സ്നേഹസീമ ശരണ്യയുടെ പേരിലാണ്. ഇപ്പോഴും അതേ അപ്പോഴും അതേ, എവിടെയും മാറ്റിയിട്ടില്ല എന്നും അമ്മ പറഞ്ഞിരുന്നു.

മോളുടെ പേരിൽ ഉള്ള പ്രമാണം മാറ്റി എഴുതാൻ എല്ലാവരും പറഞ്ഞു, ഉടനെ അത് മാറ്റി തന്റെ പേരിലാക്കാതെ നിർവ്വാഹമില്ലെന്നും ശരണ്യയുടെ അമ്മ പറയുകയുണ്ടായി. അതേസമയം മകൾ ഇന്നും തങ്ങളുടെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം. അവളുടെ അനുഗ്രഹം കൊണ്ടാണ് അനുജത്തിക്ക് ഇപ്പോൾ റെയിൽവേയിൽ ജോലി കിട്ടിയതെന്നും അമ്മ അടുത്തിടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

Saranya Sasi

മുൻപൊരിക്കൽ സ്പിരിച്വൽ കൺസൾട്ടേഷൻ വഴി മകളുടെ ആത്മാവിനോട് സംസാരിക്കാൻ കഴിഞ്ഞു എന്ന് ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു. മകളുടെ സാന്നിധ്യം ഞാൻ അറിഞ്ഞു. ഈശ്വരന്റെ സംരക്ഷണത്തിലാണ് അവൾ. റീ ബെർത്ത് ഉണ്ടാകുമെന്നും മകൾ പറഞ്ഞതായും അമ്മ പറഞ്ഞു. തന്റെ മകൾ ഉണ്ടെന്ന വിശ്വാസത്തിലാണ് താൻ ജീവിക്കുന്നതെന്നും ഇപ്പോഴും മകൾക്കുവേണ്ടി സമ്മാനങ്ങൾ കരുതാറുണ്ടെന്നും അമ്മ ഗീത പറഞ്ഞിരുന്നു.

മകൾ പോയ വേദന അനുഭവിക്കാൻ വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ തന്റെ ജീവിതം. എന്ന് ആ വേദനകളെല്ലാം ഇല്ലാതെയാകുന്നോ, അന്ന് താനും ഇല്ലാതെയാകും. ഇടക്കൊക്കെ പഴയകാലം ഒന്ന് തിരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അവൾ പിച്ചവച്ചു നടന്നകാലവും സ്‌കൂളിൽ പഠിക്കാൻ പോയ കാലവും, ചിത്രശലഭത്തെപ്പോലെ അവൾ പാറിപ്പറന്നു നടന്ന കാലമൊക്കെ തിരിച്ചു ലഭിച്ചിരുന്നെങ്കിൽ, അവളെ ഒന്നുകൂടി എനിക്ക് സ്നേഹിച്ചു, സംരക്ഷിച്ചു കൂടെ നിൽക്കാമായിരുന്നുവല്ലോ എന്ന് ഓർക്കാറുണ്ടെന്നും അടുത്തിടെ പങ്കുവച്ച ഒരു വീഡിയോയിൽ അമ്മ പറയുകയുണ്ടായി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X