അമ്മയാണ് എന്റെ റോൾ മോഡൽ; അച്ഛന്റെ കടയിൽ നിന്നും പൈസ മോഷ്ടിച്ചാണ് അന്ന് ഞാൻ സഹായിച്ചത്: സീമ ജി നായർ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി സീമ ജി നായര്‍. സിനിമയിലും സീരിയലിലുമെല്ലാം നിറ സാന്നിധ്യമാണ് താരം. അഭിനേത്രിയെന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകയായിട്ടാണ് സീമ ജി നായര്‍ ഇപ്പോൾ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നത്. സീമ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ വലിയ ശ്രദ്ധനേടാറുണ്ട്. അര്‍ബുദരോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് കൈത്താങ്ങായി സീമ ജി നായരുണ്ടായിരുന്നു.

ഇതുകൂടാതെ സിനിമാ-സീരിയൽ ലോകത്തെ പാവപ്പെട്ട ആർട്ടിസ്റ്റുകൾക്ക് വീട് വെച്ച് നൽകാനും സീമ ജി നായർ മുന്നിലുണ്ടാകാറുണ്ട്. നിരവധി പേരാണ് ഇതിന്റെ പേരിൽ നടിയെ അഭിനന്ദിച്ച് രംഗത്തെത്താറുള്ളത്. എന്നാല്‍ ഇടയ്ക്കൊക്കെ ഒരുപാട് വിമർശനങ്ങളും സീമ ജി നായർക്ക് കേൾക്കാറുണ്ട്. എന്നാൽ ഇതിനെയൊന്നും സീമ കാര്യമാക്കാറില്ല. തന്നാലാവുന്ന വിധത്തിൽ എല്ലാവരെയും സഹായിക്കാനാണ് സീമയുടെ ശ്രമം.

Seema G Nair

നടി ശരണ്യയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയതോടെയാണ് സീമയുടെ പ്രവർത്തനങ്ങൾ കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. എന്നാല്‍ അതിന് മുന്‍പേ താന്‍ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പറയുകയാണ് സീമ ജി നായര്‍. അമ്മയാണ് തന്റെ റോൾ മോഡലെന്നും സീമ പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞാൻ സ്‌കൂൾ പഠിച്ച കാലം മുതലേ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. അച്ഛന്റെ കടയിൽ നിന്നും പൈസ മോഷ്ടിച്ചു കൊണ്ടുപോയാണ് മറ്റുള്ളവർക്ക് ഓരോന്ന് ചെയ്ത് കൊടുത്തിരുന്നത്. എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന സമയത്ത് ഒരു പവൻ സ്വർണം പോലും ചേച്ചിയുടെ കഴുത്തിൽ ഉണ്ടായിരുന്നില്ല. കാരണം അമ്മയ്ക്ക് കിട്ടുന്നത് മുഴുവൻ അമ്മ മറ്റുള്ളവരെ സഹായിച്ചും മറ്റുള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുത്തും മറ്റുള്ള കുട്ടികളുടെ കല്യാണം നടത്തികൊടുത്തുമാണ് ചെലവാക്കിയിരുന്നത്,'

'അങ്ങനെ ആയിരുന്നു അമ്മ. അമ്മ അന്ന് ചെയ്തതൊക്കെയാണ് എന്റെ മനസ്സിൽ കിടക്കുന്നത്. അമ്മയാണ് എന്റെ റോൾ മോഡൽ. ശരണ്യയുടെ കാര്യത്തിൽ ഏഴെട്ട് വർഷം കൂടെ നടന്നപ്പോഴൊന്നും ആരും അറിഞ്ഞിട്ടില്ല. അവസാനത്തെ രണ്ടു സർജറിക്ക് മുന്നേ പൈസ ഇല്ലാതെ വന്നു. അപ്പോഴാണ് ഞാൻ സോഷ്യൽ മീഡിയയിൽ സഹായമഭ്യർത്ഥിച്ച് വന്നത്. അങ്ങനെ അന്ന് ഓരോരുത്തർ ചികഞ്ഞ് ചികഞ്ഞ് വന്നപ്പോഴാണ് ഞാൻ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അവർ മനസിലാക്കുന്നത്,' സീമ ജി നായർ പറയുന്നു.

Seema G Nair

ഇത്രയും സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും താൻ സാമ്പത്തിക ബാധ്യതകളുമൊക്കെ ആയിട്ടാണ് കഴിയുന്നതെന്നും സീമ ജി നായർ പറഞ്ഞു. 'ഇപ്പോഴും ഞാൻ നല്ല സാമ്പത്തിക ബാധ്യതകളിലാണ് നിൽക്കുന്നത്. പക്ഷെ നമുക്ക് നമ്മുടെ ഇല്ലായ്മയെയും വയ്യായ്മയെയും കുറിച്ച് പാടി നടക്കേണ്ട കാര്യമില്ല. മറ്റുള്ളവരുടെ മുന്നിൽ എനിക്ക് വേണ്ടി കൈനീട്ടേണ്ട അവസ്ഥ വരാതെ മുന്നോട്ട് പോകണം എന്ന് മാത്രമേ എനിക്ക് ഉള്ളൂ. ദൈവത്തോട് പ്രാർത്ഥിക്കുന്നത് അത് മാത്രമാണ്',

'മറ്റുള്ളവർക്ക് വേണ്ടി എത്ര കൈനീട്ടാനും ഞാൻ തയ്യാറാണ്. അതിലൊരു നാണവുമില്ല. ആ ലക്ഷ്യം നിറവേറുന്നത് വരെ ഞാൻ ചോദിച്ചുകൊണ്ട് ഇരിക്കും. പക്ഷെ നമ്മുടെ കാര്യത്തിൽ അത് വരാതെ മരണം വരെ ജോലി ചെയ്ത് മുന്നോട്ട് പോകാൻ കഴിയണം എന്നാണ്. അതിനുള്ള ആരോഗ്യവും കാര്യങ്ങളും തന്നാൽ മതിയെന്നാണ് എന്റെ പ്രാർത്ഥന,' സീമ ജി നായർ വ്യക്തമാക്കി. സിനിമ-സീരിയൽ താരങ്ങളെല്ലാം പണക്കാരല്ലെന്നും ഇടത്തരം ആർട്ടിസ്റ്റുകളെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെന്നും സീമ ജി നായർ പറഞ്ഞു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X