ഫ്‌ളോറില്‍ നിന്ന് കരഞ്ഞിട്ടുണ്ട്, കോര്‍ണറിംഗും അവഗണനയും അനുഭവിച്ചു; തുറന്നു പറഞ്ഞ് ശാലു കുര്യന്‍
മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് ശാലു കുര്യന്‍. സിനിമകളിലും സീരിയിലുകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ശാലുവിനെ മലയാളികള്‍ അടുത്തറിയുന്നത് പരമ്പരകളിലൂടെയാണ്. ജനപ്രീയമായി മാറിയ നിരവധി സീരിയലുകളില്‍ ശാലു അഭിനയിച്ചിട്ടുണ്ട്. വില്ലത്തി റോളുകളിലായിരുന്നു ശാലു കൂടുതലും തിളങ്ങിയത്. ചന്ദനമഴയില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ട ഒന്നായിരുന്നു.
പിന്നീട് തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ കോമഡിയിലും കയ്യടി നേടാന്‍ ശാലുവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താന്‍ അനുഭവിച്ച അവഗണനയും കോര്‍ണറിംഗുമൊക്കെ തുറന്നു പറയുകയാണ് ശാലു കുര്യന്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശാലു മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''വര്‍ക്കില്ലാതെയിരിക്കുമ്പോഴാണ് കോര്‍ണറിംഗ് അനുഭവിച്ചിട്ടുള്ളത്. ചനന്ദമഴയൊക്കെ ചെയ്യുന്ന സമയത്ത് നമ്മുടെ പേരും പ്രശസ്തിയും പീക്കിലായിരുന്നു. ആ സമയത്ത് എല്ലാവരും കൈ വെള്ളയില്‍ കൊണ്ടു നടക്കുകയായിരുന്നു. താഴത്തും തറയിലും വെക്കാതെയായിരുന്നു കൊണ്ടുനടന്നത്. അത് അനുഭവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ കാര്യമല്ല പറയുന്നത്. ടെക്‌നീഷ്യന്മാരുടേയും കണ്‍ട്രോളര്‍മാരുടേയും കാര്യമാണ് പറയുന്നത്. ഇപ്പോള്‍ എന്തെങ്കിലും പരിപാടികള്‍ക്ക് പോകുമ്പോള്‍, ചിലപ്പോള്‍ അപ്പോള്‍ ലൈം ലൈറ്റിലുള്ള ആര്‍ട്ടിസ്റ്റ് വരികയാണെങ്കില്‍ നമ്മളെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തും'' ശാലു കുര്യന്‍ പറയുന്നു.
അവര്‍ക്ക് ഭയങ്കര പരിഗണനയായിരിക്കും. ഒരുകാലത്ത് നമ്മളെ എങ്ങനെ കൊണ്ടു നടന്നുവോ അതുപോലെ അവരെ കൊണ്ടു നടക്കും. അങ്ങനെ കൊണ്ടു നടക്കുന്നതിനെയല്ല പറയുന്നത്. നമ്മളെ മാറ്റി നിര്‍ത്തുന്ന എന്നതാണ്. ഒരുകാലത്ത് നമ്മള്‍ ആരൊക്കയോ ആയിരുന്നു. അന്നേരം എനിക്ക് വിഷമം തോന്നാറുണ്ട്. സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്. ആരും കാണാതെ കരഞ്ഞിട്ടുണ്ട്. അയ്യോ എന്നെ മാറ്റി നിര്‍ത്തുന്നുവെന്ന് പറഞ്ഞ് ഫ്‌ളോറില്‍ നിന്ന് കരഞ്ഞിട്ടുണ്ട്. നല്‍കുന്ന പരിഗണനയും റെസ്‌പെക്ടലുമാണ് മാറ്റം. അതൊക്കെ ഒരുകാലത്ത് നമ്മള്‍ അനുഭവിച്ചതാണല്ലോ. പിന്നെ അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്‍ഡസ്ട്രിയുടെ സ്വഭാവം അങ്ങനെയാണെന്നും ശാലു പറയുന്നുണ്ട്.

അതേസമയം തന്റെ തുടക്കകാലത്ത് സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. താന്‍ നായികയായ അഭിനയിച്ച സിനിമയില്‍ തന്നെ നിര്‍ബന്ധിപ്പിച്ച് ഷോര്‍ട്‌സ് ധരിപ്പിച്ചെന്നും പിന്നീട് ഈ ചിത്രങ്ങള്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയും അത് തനിക്ക് വലിയ അപമാനമായെന്നുമാണ് ശാലു പറഞ്ഞത്. ഇതോടെ താന്‍ വിഷാദത്തിലേക്ക് വീണു പോയെന്നും ശാലു പറയുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയിലൂടെയാണ് താന്‍ തിരികെ വന്നതെന്നും ശാലു പറയുന്നുണ്ട്.
വണ്ണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്നും ശാലു പറയുന്നുണ്ട്. തുടക്കത്തില്‍ അതെല്ലാം തന്നെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് താന്‍ അതൊന്നും ഗൗനിക്കാതായെന്നാണ് ശാലു പറയുന്നത്. അതേസമയം പ്രസവ ശേഷം ശാലു വണ്ണം കുറച്ചത് ചര്‍ച്ചയായിരുന്നു. ബോഡി ഷെയ്മിംഗ് കാരണമല്ലെന്നും തനിക്ക് വേണമെന്ന് തോന്നിയതു കൊണ്ട് മാത്രമാണ് വണ്ണം കുറച്ചതെന്നുമാണ് ശാലു പറഞ്ഞത്. താരം ഇപ്പോള്‍ വൈഫ് ഈ ബ്യൂട്ടിഫുള്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications











