പിറന്നാളാശംസയ്ക്ക് പകരം ആദരാഞ്ജലി പറയേണ്ടി വന്നല്ലോടി! മോളെ ഒന്ന് ഓര്‍ക്കാര്‍ന്നില്ലേ?
നടി രഞ്ജുഷയുടെ മരണത്തിന്റെ ഞെട്ടലിലാണ് സീരിയല്‍ ലോകം. 35 കാരിയായ രഞ്ജുഷ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജന്മദിനത്തില്‍ തന്നെയാണ് രഞ്ജുഷ ജീവനൊടുക്കിയതെന്നത് ആ മരണത്തിന്റെ വേദനയുടെ ആഴം കൂട്ടുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഷൂട്ടിലെത്താതിനെ തുടര്‍ന്ന് ഭര്‍ത്താവ് മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് താരത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്.
രഞ്ജുഷയുടെ മരണത്തിന് പിന്നാലെ വേദനയോടെ സീരിയല്‍ താരങ്ങള്‍ പങ്കുവച്ച കുറിപ്പുകള്‍ നൊമ്പരമായി മാറുകയാണ്. ഇപ്പോഴിതാ നടി സോണിയ ശ്രീജിത്ത് കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. രഞ്ജുഷയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സോണിയയുടെ കുറിപ്പ്.

''ഡി വിശ്വസിക്കാന്‍ ആവുന്നില്ലാലോ...എന്തിനായിരുന്നു?
ഇന്ന് പിറന്നാള്‍ ആശംസയ്ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോടി രഞ്ജൂ.. തരോത്സവത്തില്‍ ആണ് പരിചയപ്പെട്ടതെങ്കിലും കൂടുതല്‍ അടുത്തത് ഈ ഒരു ഫോട്ടോഷൂട്ടിലൂടെയാണ്. പിന്നെ അങ്ങോട്ട് കുറെ പരിപാടികള്‍ ചെയ്തു. എറണാകുളം വന്നാല്‍ ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്തു. എന്തും ഓപ്പണ്‍ ആയി പറയാന്‍ പറ്റുന്ന ഷെയര്‍ ചെയ്യാന്‍ പറ്റുന്ന സുഹൃത്തുക്കളില്‍ ഒരാളായി. എന്നിട്ടും നീ ഒന്നും പങ്കുവച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോളാണ് മനസ്സിലായത്'' എന്നാണ് സോണിയ പറയുന്നത്.
''ആരോടെങ്കിലും ആ മനസ്സ് തുറന്നു സംസാരിച്ചിരുന്നെങ്കില്‍ ആ വിഷമം ഒന്ന് മാറുവായിരുന്നില്ലെ..നിന്റെ പൊന്നു മോളെ ഒന്ന് ഓര്‍ക്കായിരുന്നില്ലെ. ബോള്‍ഡ് ആന്റ് പ്രാക്ടിക്കല്‍ ആയിട്ടുള്ള നീ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ'' എന്നും സോണിയ പറയുന്നു. സോണിയയുടെ പോസ്റ്റില്‍ കമന്റുമായി എത്തിയവരും തങ്ങള്‍ക്കുണ്ടായ ഞെട്ടലും വേദനയുമൊക്കെ പങ്കുവെക്കുന്നുണ്ട്. നേരത്തെ നടി അശ്വതിയും രഞ്ജുഷയെക്കുറിച്ച് എഴുതിയിരുന്നു.
ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയെന്നാണ് രഞ്ജുഷയുടെ മരണത്തെക്കുറിച്ച് അശ്വതി പറഞ്ഞത്. 2009മുതല്‍ തുടങ്ങിയ സൗഹൃദം, നമക്ക് കൂട്ടുകാര്‍ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാന്‍ കഴിയുകയുള്ളു.എനിക്ക് അങ്ങനെ പങ്കുവെക്കാന്‍ വിരലില്‍ എണ്ണാന്‍ പറ്റിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ എന്നും അശ്വതി പറയുന്നുണ്ട്.

ഇന്ന് രാവിലെ പിറന്നാള്‍ ആശംസകള്‍ മെസ്സേജ് ചെയ്ത്,അടുത്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്തു നോക്കുമ്പോള്‍ കണ്ട ആ വാര്‍ത്ത ഒരു നിമിഷത്തേക്ക് ഭൂമി തലകീഴായ് മറിയുന്നപോലെ തോന്നി, അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആര്‍ക്കോ ടൈപ്പ് ചെയ്തതില്‍ പറ്റിയ അബദ്ധം, 'ആശംസകള്‍' എന്നത് മാറിപ്പോയതായിരിക്കണേ എന്ന്, പക്ഷെ അല്ല, ഞങ്ങളെ ഒക്കെ വിട്ട് രഞ്ജുമ്മ പോയി. നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല... അതല്ലാതെ എനിക്കൊന്നിനും കഴിയുകയുമില്ലെന്നും അശ്വതി പറയുന്നു.
'നാട്ടില്‍ വരുമ്പോള്‍ നീ എന്നെ കാണാന്‍ വരില്ലേ' രണ്ടാഴ്ച മുന്നേ കൂടി ചോദിച്ചു.. വരും..ഇനി നാട്ടില്‍ വരുമ്പോള്‍ പറ്റില്ലല്ലോ? അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞു അങ്ങെത്തുമ്പോള്‍ ഞാന്‍ അന്വേഷിച്ചു വരും, നമുക്കന്നു കൊറേ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കാം, എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണം എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications