'മാതാപിതാക്കളെയൊക്കെ വെറുതെ വിടൂ! അവർ അവരുടെ മക്കളെ വളർത്തിക്കോട്ടെ'; വിമർശകരോട് സൗഭാഗ്യയും അർജുനും!
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായവരാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും. ടിക് ടോക് വീഡിയോകളിലൂടെയും മറ്റും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായ ഇരുവരും ഇന്ന് മിനിസ്ക്രീൻ താരങ്ങൾ കൂടിയാണ്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അതും പ്രേക്ഷകരുടെ സ്നേഹത്തിന് കാരണമായിട്ടുണ്ട്.
താരകല്യാണിന്റെ ശിഷ്യനാണ് സൗഭാഗ്യയുടെ ഭർത്താവ് അര്‍ജുന്‍. സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ എത്തിയിരുന്ന അർജുൻ ഇന്ന് ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ അർജുൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്ത് ഉണ്ട്.

സൗഭാഗ്യയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു അർജുൻ. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. അടുത്തിടെയാണ് മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.
സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. സൗഭാഗ്യ ഗർഭിണി ആയിരിക്കുന്ന സമയത്തും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടായി. ഒപ്പം ഡാൻസ് വീഡിയോകളും താരം പങ്കുവച്ചിരുന്നു.

ഗർഭിണി ആയിരിക്കെ നിറവയറുമായി ഡാൻസ് ചെയ്ത സൗഭാഗ്യയുടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയപ്പോൾ ചിലർ ഇതിനെ ഭയങ്കരമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അന്നത്തെ ആ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും.
ഓരോ മാതാപിതാക്കളെയും വെറുതെ വിടൂ, അവർ അവരുടെ മക്കളെ വളർത്തിക്കോട്ടെ എന്നാണ് ഇരുവരും പറയുന്നത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അന്നത്തെ ഡാൻസ് വീഡിയോക്ക് വന്ന കമന്റുകൾ ചൂണ്ടിക്കാണിച്ച് ഡാൻസ് ചെയ്യാൻ പേടി ഉണ്ടായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

'അതൊന്നും എനിക്ക് പേടി ഇല്ലായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഞാൻ കുഞ്ഞ് നാൾ മുതൽ ചെയ്യുന്ന കാര്യമാണ്. അതെനിക്ക് പുതിയ സംഭവം ഒന്നുമല്ല. നമ്മൾ രാവിലെ എഴുന്നേറ്റ് കുളിക്കുന്നു പല്ലു തേയ്ക്കുന്നു ഇത് പോലെ ഒരു സംഭവമാണ് എനിക്ക് ഡാൻസ്.
അപ്പോൾ പ്രഗ്നൻസി എന്ന് പറഞ്ഞ് കൊണ്ട് അത് ചെയ്യാതെ ഇരിക്കാൻ പറ്റുമോ. എന്റെ റെഗുലർ ആക്റ്റിവി ചെയ്യുന്നു. എന്റെ വരുമാന സ്രോതസ് പോലും ഡാൻസ് ആയിരുന്നു. ഞാൻ അത് ചെയ്തു എന്നേ ഉള്ളു,'

'അല്ലാതെ ഗർഭിണി ആയത് കൊണ്ട് ഡാൻസ് കളിച്ചേക്കാം എന്ന് കരുതിയല്ല. എന്റെ ഡോക്ടർ വളരെ സപ്പോർട്ടീവ് ആയിരുന്നു. ഡോക്ടറോട് ചോദിച്ചിട്ടല്ലേ ഓരോ കാര്യങ്ങൾ ചെയ്യൂ. ലിമിറ്റിൽ നിന്നേ ചെയ്തിട്ടുള്ളു. സമ്മർ സോൾട്ടൊന്നും ചെയ്തിട്ടില്ല. അതൊക്കെ വലിയ സംഭവം ആയിട്ടുള്ള കാര്യമാണ്. നമ്മുടെ ഇവിടെയുള്ള എല്ലാവരും ചിന്തിക്കുന്നത് അവരെല്ലാം വളരെ എക്സ്പെർട്ട്സ് ആണെന്നാണ്,'

'അതുകൊണ്ട് അവർക്ക് എല്ലാത്തിലും അഭിപ്രായമുണ്ട്. അങ്ങനെ നോക്കണം. ഇങ്ങനെ ചെയ്യണം എന്നൊക്കെ. അവർ ഭയങ്കരമായിട്ട് നമ്മളെ പഠിപ്പിക്കാൻ നോക്കും. എന്റെ അഭിപ്രായത്തിൽ ഓരോ മാതാപിതാക്കളെയും വെറുതെ വിടുക. അവർ അവരുടെ പിള്ളേരെ വളർത്തിക്കോട്ടെ. നമ്മൾ വെറുതെ അടിച്ചേൽപ്പിക്കണ്ട കാര്യമില്ല,'
'ഇങ്ങനെ ആണ് ചെയ്യേണ്ടത്. അങ്ങനെ ആണ് ചെയ്യേണ്ടത് എന്നൊന്നും നിർബന്ധിക്കണ്ട കാര്യമില്ല. എല്ലാവർക്കും അവരവരുടെ കുട്ടികൾ ജീവനായിരിക്കില്ലേ. ഉപദ്രവിക്കാൻ വേണ്ടി ഒരു പാരെന്റ്സും ഒന്നും ചെയ്യില്ലല്ലോ. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതൊരു മൈനർ വിഭാഗം ആകും,' സൗഭാഗ്യയും അർജുനും പറഞ്ഞു.


Click it and Unblock the Notifications











