വയനാട് വെള്ളത്തില്‍, എങ്ങനെ വീഡിയോ ചെയ്യാന്‍ മനസ് വരുന്നു? മറുപടി നല്‍കി ശ്രീക്കുട്ടി
ടെലിവിഷനിലെ താരമാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന എക്കാലത്തേയും ജനപ്രീയ പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. പിന്നാലെ വിവാഹിതയായ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ക്യാമറാമാനാണ് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രീക്കുട്ടി അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലേയും താരമാണ് ശ്രീക്കുട്ടി.
ശ്രീക്കുട്ടിയുടെ യൂട്യൂബ് ചാനലിന് ധാരാളം ആരാധകരുണ്ട്.തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ് താരം വീഡിയോയിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ വയനാട്ടിലെ ഉരുള്‍പൊട്ടലിനിടെ വീഡിയോ പങ്കുവെക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് ശ്രീക്കുട്ടി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വയനാട് ഇങ്ങനെ വെള്ളത്തില്‍ കിടക്കുമ്പോള്‍ വീഡിയോ ചെയ്യാന്‍ നിനക്ക് എങ്ങനെ മനസ് വരുന്നു, എങ്ങനെ സാധനം വാങ്ങാന്‍ പോകാന്‍ പറ്റുന്നു എന്ന് ഒരുപാട് കമന്റുകള്‍ കണ്ടു. ഈ കമന്റിടുന്നവര്‍ അവരവരുടെ ജോലിയ്ക്ക് പോകുന്നില്ല, സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല എങ്കില്‍ ഞാന്‍ തെറ്റാണ് ചെയ്തതെന്ന് സമ്മതിക്കുന്നു. അവര്‍ അവരുടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്റെ വീഡിയോ കാണാനും അവര്‍ക്ക് പറ്റുന്നുണ്ട്. വയനാട് ഇങ്ങനെ വെള്ളത്തില്‍ കിടക്കുമ്പോള്‍ അവര്‍ എന്തിനാണ് എന്റെ വീഡിയോ കണ്ടത്? എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ തന്നെയല്ലേ.
അവര്‍ മറ്റുള്ള വീഡിയോകള്‍ കാണുകയും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഉപയോഗിക്കുകയും ചെയ്യുന്നില്ലേ. അവര്‍ക്ക് അതൊക്കെ ചെയ്യാമെങ്കില്‍ എനിക്ക് വീഡിയോയും ചെയ്യാം. ഇതെന്റെ ജോലിയുടെ ഭാഗമായതു കൊണ്ട് മാത്രമാണ്. എന്റെ കാര്യങ്ങള്‍ നോക്കാന്‍ അത്യാവശ്യത്തിനുള്ളത് ഇതില്‍ നിന്നും കിട്ടുന്നുണ്ട്. അതിനാല്‍ ഇതൊഴിവാക്കാന്‍ സാധിക്കില്ല. മനസില്‍ എപ്പോഴും നമ്മുടെ നാടിന് ഇങ്ങനൊരു സംഭവം ഉണ്ടായതൊരു വിഷമമായി തുടരും. ഇത്തരം കമന്റുകളും വിഷമിപ്പിക്കുന്നതാണ്.
അത്ര വിഷമമുള്ളവര്‍ വാര്‍ത്താ ചാനല്‍ മാത്രം കണ്ടു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ആവശ്യമില്ലാതെ എന്റെ വീഡിയോകള്‍ കാണുന്നത്? ഇതൊരു തെറ്റാണെങ്കില്‍ എന്നോട് ക്ഷമിക്കുക. എനിക്ക് തോന്നിയ കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്റെ ജീവിതമാര്‍ഗ്ഗം ആയതിനാലാണ് ദിവസവും വീഡിയോ ചെയ്യുന്നത്. അതൊരു തെറ്റാണെങ്കില്‍ എന്നോട് ക്ഷമിക്കണം. കാണാന്‍ താല്‍പര്യമുള്ളവര്‍ കാണുക. ഇല്ലാത്തവര്‍ കാണണ്ട. കണ്ടിട്ട് കുറ്റം പറയേണ്ടതില്ല.

തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് തിരുത്താന്‍ സാധിക്കുന്നതെങ്കില്‍ തിരുത്തും. പക്ഷെ ആവശ്യമില്ലാതെ കുറ്റം പറയുകയാണെങ്കില്‍ അത് അംഗീകരിക്കാനാകില്ല. എന്റെ വീഡിയോകള്‍ വഴി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഒന്നും അറിഞ്ഞു കൊണ്ടല്ല. പറ്റിപ്പോകുന്നതാണ്. എന്റെ അറിവില്‍ ഞാന്‍ ഇതുവരേയും ആരേയും വേദനിപ്പിക്കുന്നതൊന്നും ചെയ്തിട്ടില്ല.
വയനാടിന്റെ കാര്യം വിഷമിപ്പിക്കുന്നതാണ്. എനിക്ക് സാധിക്കുന്നത് ഞാന്‍ ചെയ്തിട്ടുമുണ്ട്. അത് വീഡിയോയായി കാണിച്ചിട്ടില്ല. പറ്റുന്നത് പോലെ സഹായിച്ചിട്ടുണ്ട്. മനസ് അറിഞ്ഞ് സഹായിച്ചിട്ടുണ്ട്. അവരുടെ വിഷമത്തില്‍ മനസു കൊണ്ട് പങ്കു ചേരുന്നു. പക്ഷെ എനിക്ക് എന്റെ കാര്യങ്ങള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഉള്ളിലെ വിഷമം മനസില്‍ ഒതുക്കി വെക്കാനാണ് നമ്മള്‍ ശ്രമിക്കുക.


Click it and Unblock the Notifications