ഇവളെ കല്യാണം കഴിക്കുന്നയാളുടെ അവസ്ഥ എന്തായിരിക്കും! പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ശ്രുതിയും എവിനും

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയേും മലയാളികളുടെ മനസ് കവര്‍ന്ന താരം. നിഴലുകള്‍ മുതല്‍ പോക്കുവെയില്‍ വരെയുള്ള പരമ്പരകളിലൂടെ ശ്രുതിയുടെ പ്രകടനം മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്നു. ശ്രുതിയുടെ പിന്നാലെ സഹോദരിയും അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. മലയാളത്തിന് പുറമെ തമിഴ് പരമ്പരയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ബാലതാരമായി അഭിനയം ആരംഭിച്ച ശ്രുതി പിന്നീട് നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ശ്രുതിയും ഭര്‍ത്താവ് എവിനും.

അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിലായിരുന്നു ശ്രുതിയും എവിനും അതിഥികളായി എത്തിയത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാമാണ് ഇരുവരും മനസ് തുറന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നടി സ്വാസികയാണ് പരിപാടിയുടെ അവതാരക. സ്വാസികയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ശ്രുതിലക്ഷ്മിയും എവിനും. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബഹളപ്രിയ

താന്‍ ഒരു ബഹളപ്രിയ ആണെന്നാണ് ശ്രുതിലക്ഷ്മി സ്വയം പറയുന്നത്. നിശബ്ദയായിരിക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്നും ബഹളത്തിനിടയില്‍ ജീവിക്കാനാണ് ഇഷ്ടമെന്നും ശ്രുതിലക്ഷ്മി പറയുന്നു. പൊതുവെ സൈലന്റ് ആയ എവിന്‍ തന്റെ കൂടെക്കൂടിയാണ് ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങിയതെന്നും താരം തമാശയായി പറയുന്നുണ്ട്. വീട്ടിലുള്ളപ്പോള്‍ താന്‍ ഇടയ്ക്ക് ലുലുവിലൊക്കെ പോയി തിരക്കിന്റെ ഭാഗമാവുമായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. വീട്ടില്‍ തമാശ പറയാന്‍ ഇഷ്ടപ്പെടുന്ന തനിക്ക് പക്ഷെ അത് അഭിനയിച്ച് ഫലിപ്പിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ലെന്നാണ് ശ്രുതി പറയുന്നത്.

നിഴലുകള്‍

നിഴലുകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു ശ്രുതിയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇന്നും ആളുകള്‍ തന്നോട് ആ പരമ്പരയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നാണ് ശ്രുതി പറയുന്നത്. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ശേഷം ജയറാം പോലും തന്നോട് ആ സീരിയലിലെ ഡയലോഗ് പറഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്. തന്റെ എട്ടാം വയസിലായിരുന്നു ശ്രുതിലക്ഷ്മി നിഴലുകളില്‍ അഭിനയിക്കുന്നത്. നല്ല ഉടുപ്പെക്കെയിടാം, മേക്കപ്പിടാം എന്നായിരുന്നു താന്‍ അന്ന് കരുതിയത്. പക്ഷെ ചെന്നപ്പോഴേ ഒരു വെള്ള പെറ്റിക്കോട്ടിട്ട് മുടിയും അഴിച്ചിട്ട് കണ്ണിന് ചുറ്റും കറുപ്പും ആക്കുകായിരുന്നു.

ചിന്തിക്കാന്‍ പോലും പറ്റാത്ത

അതേസമയം ഇന്ന് തനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര ആഴമുള്ളതായിരുന്നു ആ കഥാപാത്രമെന്നും എങ്ങനെയാണ് താനത് ചെയ്തത് എന്ന് ചിന്തിക്കാനേ സാധിക്കുന്നില്ലെന്നും താരം പറയുന്നത്. സംവിധായകന്‍ പറയുന്നത് അത് പോലെയങ്ങ് ചെയ്യുകയായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ശ്രുതിയെ തേടി സംസ്ഥാന അവാര്‍ഡ് എത്തുന്നത്. കെകെ രാജീവ് സംവിധാനം ചെയ്ത പോക്കുവെയില്‍ എന്ന പരമ്പരയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. കല്യാണം കഴിഞ്ഞ് 15-ാമത്തെ ദിവസമായിരുന്നു അഭിനയിക്കാന്‍ പോയത്. അത് വലിയൊരു ഭാഗ്യമായിരുന്നുവെന്നും ഇവര്‍ അഭിനയിക്കാന്‍ വിട്ടത് കൊണ്ടാണല്ലോ അത് കിട്ടിയതെന്നായിരുന്നു താരം പറഞ്ഞത്.

Recommended Video

സാരിയിൽ മിന്നി നിൽക്കുന്ന ലക്ഷ്മി നക്ഷത്രയെ കണ്ടോ
ഡോക്ടര്‍

ഡോക്ടര്‍ ആണ് എവിന്‍. ജനറല്‍ മെഡിസാനാണ് പഠിച്ചത്ത. ചൈനയിലെ വുഹാനില്‍ വച്ചായിരുന്നു പഠനം. താന്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ആശുപ്രിയിലാണ് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് എവിന്‍ പറയുന്നത്. താന്‍ മനസില്‍ കണ്ട പെണ്‍കുട്ടിയാണ് ശ്രുതിയെന്നാണ് എവിന്‍ പറയുന്നത്. അതേസമയം തന്റെ അമ്മയ്ക്കും പപ്പയ്ക്കുമൊക്കെ തന്നേക്കാളും ഇഷ്ടം എവിനെയാണെന്നും എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമാകില്ലെന്നും ശ്രുതിയും പറയുന്നു. തന്റെ ഡാന്‍സിലാണ് എവിന്‍ വീണത് എന്നാണ് ശ്രുതി പറയുന്നത്. കുറച്ച് നാളുകളായി അറിയാമായിരുന്നു. വീട്ടില്‍ വിവാഹത്തിന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

അതേസമയം താന്‍ പരിചയപ്പെടുന്ന സമയത്ത് എവിന്‍ ഭയങ്കര പാവമായിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. സൈലന്റ് ആയിരുന്നു. അധികം സംസാരിക്കുക പോലുമില്ലായിരുന്നു. എവിന്റെ ആ പാവം സ്വഭാവമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ് ശ്രുതി പറയുന്നത്. അതേസമയം നിഴലുകള്‍ എന്ന പരമ്പര കണ്ടപ്പോള്‍ ഈ പ്രേതത്തെയൊക്കെ ആരെങ്കിലും കല്യാണം കഴിക്കേണ്ടി വന്നാല്‍ എന്തൊരു അവസ്ഥയായിരിക്കും എന്ന് എവിന്‍ പറഞ്ഞിരുന്നുവെന്ന് ശ്രുതി തമാശയായി പറയുന്നുണ്ട്. ആരോടും പറഞ്ഞിട്ടില്ലെങ്കിലും താന്‍ മനസില്‍ അങ്ങനെ ചിന്തിച്ചിരുന്നുവെന്നാണ് ചിരിച്ചു കൊണ്ട് എവിനും പറയുന്നത്.

More from Filmibeat

Read more about: sruthi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X