ഇത് നിന്റെ അച്ഛനോട് പറഞ്ഞു നോക്കൂ, കേട്ടോടാ; കമന്റിട്ടയാള്‍ക്ക് സുബിയുടെ മറുപടി

മലയാളികള്‍ക്ക് സുപരിചിതയായ പേരാണ് സുബി സുരേഷ് എന്നത്. വര്‍ഷങ്ങളായി ടെലിവിഷനിലൂടേയും കോമഡി ഷോകളിലൂടേയുമെല്ലാം സുബിയെ പ്രേക്ഷകര്‍ക്ക് അറിയാം. കോമഡി സ്‌കിറ്റുകളിലൂടേയും മറ്റും എത്രയോ തവണ സുബി നമ്മളെ ചിരിപ്പിച്ചിരിക്കുന്നു. ഒരുകാലത്ത് സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്തൊരു മേഖലയില്‍ സ്വന്തമായൊരു ഇടം നേടിയ വ്യക്തിയാണ് സുബി.

അവതാരകയായും സുബി കൈയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങള്‍ സുബി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവം നേരേിടേണ്ടി വന്നിട്ടുണ്ട് സുബിയ്ക്ക്. ഇപ്പോഴിതാ അത്തരിത്തുള്ളൊരു അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുബി.

Subi Suresh

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോശം കമന്റ് ചെയതയാള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് സുബി. വീട്ടില്‍ എല്ലാവരോടും ഈ ഭാഷയിലാണോടാ നീ സംസാരിക്കുന്നത്. കൂടുതല്‍ ചൊറിച്ചല്‍ വന്നാല്‍ സ്വന്തം അച്ഛനോട് ഈ വാക്കൊന്ന് പറഞ്ഞു നോക്കൂ. അപ്പോള്‍ നീ അറിയും അതിന്റെ അര്‍ത്ഥം. കേട്ടോ ഡാ മോനെ എന്നായിരുന്നു സുബിയുടെ മറുപടി. പക്ഷെ മറുപടി വന്നപ്പോഴേക്കും താനെഴുതിയ തെറി അയാള്‍ മൈക്ക് എന്ന് തിരുത്തി എഴുതുകയായിരുന്നു.

പിന്നാലെ സ്‌ക്രീന്‍ ഷോട്ടുമായെത്തി സുബി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ '$%#' എന്ന് കമന്റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് എഡിറ്റ് ചെയ്ത് 'മൈക്ക്' എന്നാക്കുന്നു. കൂടാതെ വാട്‌സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖ വിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണെന്നായിരുന്നു സുബിയുടെ പോസ്റ്റ്.

താരകുടുംബത്തില്‍ നിന്നും വീണ്ടുമൊരു താരാ സുന്ദരി; വൈറലായി ഷനായ കപൂറിന്റെ ചിത്രങ്ങള്‍

Recommended Video

Bboyzan Drunkard Rasputin Viral Dance Exclusive Interview

മോശം കമന്റ് ചെയ്ത വ്യക്തിയുടെ പ്രൊഫൈലിന്റേയും കമന്റിന്റേയും വാട്‌സ്ആപ്പിന്റേയുമെല്ലാം സ്‌ക്രീന്‍ഷോട്ടുകളും സുബി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സുബിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Read more about: subi suresh actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X