ശബ്ദത്തിൽ മാറ്റം വന്നു തുടങ്ങി, എന്റെ ജീവിതത്തിലെ വലിയൊരു സംഭവമാണിത്! കണ്ണുനിറഞ്ഞ് താര കല്യാൺ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് താരമാണ് താര കല്യാൺ. അഭിനേത്രി എന്നതിന് പുറമെ അറിയപ്പെടുന്ന നർത്തകി കൂടിയാണ് താര കല്യാൺ. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത് മിനിസ്ക്രീൻ പാരമ്പരകളിലൂടെയാണ്.

താര കല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിലെ തന്റെ വിശേഷങ്ങൾ എല്ലാം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ ഡാൻസ് സ്കൂൾ ഇപ്പോൾ സൗഭാ​ഗ്യയും ഭർത്താവ് അർജുനും ചേർന്നാണ് നോക്കി നടത്തുന്നത്. താരയും അധ്യാപികയായി ഉണ്ട്.

വിശേഷങ്ങളെല്ലാം താര ഈ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കുന്നത്

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് താര കല്യാണിനും കുടുംബത്തിനും. കുറച്ചു നാൾ മുൻപ് താരയും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം താര ഈ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കുന്നത്. അടുത്തിടെ താര ഒരു സർജറിക്ക് വിധയായിരുന്നു. തൊണ്ടയിലെ സർജറിയുടെ വിശേഷങ്ങൾ ഒക്കെ താര ചാനലിലൂടെ പങ്കുവച്ചിരുന്നു.

താരയുടെ ശബ്ദം അടയുകയും ശ്വാസ തടസം നേരിടുകയും ചെയ്തപ്പോഴാണ് സർജറിയിലേക്ക് പോയത്. സർജറിക്ക് ശേഷം ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പറഞ്ഞത്. താരയുടെ ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടു പോയെന്നും. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയെന്നുമാണ് സർജറിക്ക് മുൻപ് ഡോക്ടർ പറഞ്ഞത്. സർജറിക്ക് ശേഷം താരയുടെ ശ്വാസം എടുക്കുന്നതിലെ പ്രശ്നങ്ങളും മാറിയിരുന്നു. ശബ്ദം ശരിയാകാൻ കുറച്ചു സമയം വേണമെന്നും പറഞ്ഞിരുന്നു.

ശബ്ദത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന് പറയുകയാണ് താര

എന്നാൽ കാര്യമായ മാറ്റമൊന്നും ആദ്യ കുറച്ചു നാളുകളിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ, തന്റെ ശബ്ദത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന് പറയുകയാണ് താര കല്യാൺ. തന്റെ ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിൽ ആണ് ഇക്കാര്യം പറഞ്ഞത്.

'എന്റെ ശബ്ദം കേട്ടോ, ആ വിറയലോക്കെ മാറി വരുന്നില്ലേ. എന്റെ ശബ്ദത്തിൽ പ്രകടമായ നല്ല വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ശബ്ദത്തിൽ സംസാരിക്കാൻ കഴിയില്ല എന്നെ ഉള്ളു. ഈ ശബ്ദത്തിൽ സംസാരിക്കുകയാണെങ്കിൽ എനിക്ക് വലിയ പ്രശ്‍നമില്ല. ഇത് എന്റെ ലൈഫിലെ വലിയൊരു സംഭവമാണ്,'

അതുമായി പൊരുത്തപ്പെടാമെന്ന്  വിചാരിച്ചപ്പോഴാണ് ഒരു വലിയ മാറ്റം

'കാരണം, ഇനി എന്റെ ജീവിതത്തിൽ ഇതുപോലെ ഒക്കെ ആയിരിക്കും ശബ്ദമെന്ന് ഞാൻ കരുതിയിരുന്നു. അതുമായി പൊരുത്തപ്പെടാമെന്ന് വിചാരിച്ചപ്പോഴാണ് ഒരു വലിയ മാറ്റം ശബ്ദത്തിൽ വന്നത്. അതിന് ഞാൻ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ആദ്യം നിങ്ങൾക്കാണ് എന്റെ നന്ദി. നമ്മൾ ഏറ്റവും സേഫ് ആയിട്ടിരിക്കുന്നത് മറ്റുള്ളവരുടെ പ്രാർത്ഥനയിലാണ്. നമ്മുക്ക് വേണ്ടി മറ്റൊരാൾ പ്രാർത്ഥിച്ചാൽ അത് ഫലിക്കുമെന്നാണ്. അതുകൊണ്ട് നിങ്ങളോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട്,'

എന്റേതായ ചില പ്രയാസങ്ങൾ കാരണം

'ഞാൻ എന്റെ ഡോക്ടറോടും ആ സമയത്ത് എനിക്ക് തെറാപ്പി ചെയ്ത് തന്ന സ്നേഹയോടും നന്ദി പറയുന്നു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് എന്റേതായ ചില പ്രയാസങ്ങൾ കാരണം എനിക്ക് തെറാപ്പി നിർത്തി വയ്‌ക്കേണ്ടി വന്നു. അപ്പോൾ എന്റെ സഹോദരൻ എന്നെ വിളിച്ച് പറഞ്ഞു തെറാപ്പി തുടരണമെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു,'

എനിക്ക് വേണ്ടി ഒരാളെ ഓൺലൈനായി കണ്ടു പിടിച്ചു

'നിനക്കു വിഷമമുണ്ടോ ഇല്ലയോ, എനിക്ക് വേദനിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ട് എനിക്ക് വേണ്ടി ഒരാളെ ഓൺലൈനായി കണ്ടു പിടിച്ചു. ചെന്നൈയിൽ നിന്നുള്ള ഒരു ചെറിയ കുട്ടിയാണ് ഇപ്പോൾ എനിക്ക് തെറാപ്പി ചെയ്യുന്നത്. സഹോദരനാണ് അതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത്. ആ കുട്ടിയോട് നന്ദി പറയുന്നു. ഒപ്പം എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരുന്ന ഈശ്വരനോടും നന്ദി പറയുന്നു,' താര കല്യാൺ പറഞ്ഞു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X