മേജർ സർജറിയ്ക്ക് ഒരുങ്ങി താര കല്യാൺ!, ഒറ്റയ്ക്കുള്ള ജീവിതം; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീരിയസ് റോളുകളിലൂടെ ശ്രദ്ധനേടിയിരുന്ന നടി മകളേടോപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

നേരത്തെ മകൾ സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ വിശേഷങ്ങളുമായി എത്തിയിരുന്ന താര കല്യാൺ അടുത്തിടെ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മകളോടൊപ്പവും അമ്മയോടൊപ്പവുമുളള ഓണ വിശേഷങ്ങളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ താരം അതിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവക്കുകയാണ് താര കല്യാൺ.

തന്റെ ഒറ്റയ്ക്കുള്ള ജീവിതവും ഒരു ദിവസത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളുമാണ്

തന്റെ ഒറ്റയ്ക്കുള്ള ജീവിതവും ഒരു ദിവസത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളുമാണ് താര കല്യാൺ കാണിക്കുന്നത്. താൻ ചെറുപ്പം മുതൽ പേടിച്ചിരുന്ന ഒന്നാണ് ഒറ്റയ്ക്കുളള ജീവിതം. അങ്ങനെ ആയി പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. അത് സംഭവിച്ചു എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. തനിക്ക് ഉടനെ തന്നെ ഒരു മേജർ സർജറിയുണ്ടെന്നും അതിനു ശേഷം ഈ ദിനചര്യകൾ ഒക്കെ മാറുമെന്നും നടി പറയുന്നുണ്ട്.

പുലർച്ചെ 4:30ന് ആണ് താര കല്യാണിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ആ സമയത്ത് എഴുന്നേറ്റ് കുളിച്ച് റെഡിയായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി തൊഴുത് തിരിച്ചെത്തുന്ന താരം പിന്നീട് വീട്ടിലെ പണികളിലേക്ക് കടക്കും. അതിനിടെ ഒരു ദിവസം പോലും അവധി എടുക്കാതെ സ്ഥിരം തനിക്ക് രാവിൽ പാൽ കൊണ്ടുതരുന്ന പാൽക്കാരനെയും താരം പരിചയപ്പെടുത്തുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ അമ്മയെയും മകൾ സൗഭാഗ്യയെയും

എല്ലാ ദിവസവും രാവിലെ അമ്മയെയും മകൾ സൗഭാഗ്യയെയും വിളിക്കുന്ന സ്വഭാവമുണ്ടെന്നും താര പറയുന്നുണ്ട്. രാവിലെ തന്നെ രണ്ടുപേരുമായും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട് താരം. പിന്നീട് തനിക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കി അത് കഴിച്ച ശേഷം വീട്ടിലെ പട്ടിയെയും പക്ഷികളെയും ചെടികളും ഒക്കെ നടി പരിചയപ്പെടുത്തുന്നുണ്ട്. അവയെ പരിചരിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം.

ഉച്ച ഭക്ഷണത്തിന് ശേഷം സമയം കിട്ടിയാൽ ഒരു സിനിമയോ അല്ലെങ്കിൽ യൂട്യൂബ് വീഡിയോകളോ കാണുമെന്നും നടി പറയുന്നുണ്ട്. വൈകുന്നേരം അമ്പലത്തിൽ പോയി വന്ന ശേഷം ആണ് താര കല്യാണിന്റെ ഒരു ദിവസം അവസാനിക്കുന്നത്. കിടക്കുന്നതിന് മുൻപും അമ്മയെയും മകളെയും താര കല്യാൺ വിളിച്ചു സംസാരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

വീഡിയോയിൽ ഉടനീളം താര കല്യാണിന്റെ ശബ്‌ദം അടഞ്ഞിരിക്കുന്ന

വീഡിയോയിൽ ഉടനീളം താര കല്യാണിന്റെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് കേൾക്കുന്നത്. തന്റെ തൊണ്ടയ്ക്ക് സുഖമില്ലെന്നും ഒരു മേജർ സർജറി ചെയ്ത ശരിയാകുമെന്നുമാണ് താരം പറയുന്നത്. ഈ മാസം തന്നെ സർജറി ഉണ്ടാകുമെന്നും അത് കഴിഞ്ഞാൽ ഇപ്പോഴുള്ള ദിനചര്യയിൽ മാറ്റമുണ്ടാകുമെന്നും നടി പറയുന്നു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X