For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നെതന്നെ സന്തോഷിപ്പിക്കാൻ', ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ച് താര കല്യാൺ; കണ്ണുനിറയുന്നുവെന്ന് ആരാധകർ

  |

  നർത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിയ്ക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്.

  മകൾ സൗഭാഗ്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയുമാണ് താര ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നത്. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലുമായി സജീവമാണ് നടി. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളാണ് താരം ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. നിരവധി പേരാണ് യൂട്യൂബിൽ താരയുടെ വീഡിയോകൾ പിന്തുടരുന്നത്.

  Also Read: ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍, വിഷമഘട്ടങ്ങളെ അതിജീവിച്ചത് മക്കള്‍ കൂടെ ഉള്ളതിനാല്‍

  ഇപ്പോഴിതാ, താര കല്യാൺ പങ്കുവച്ച ഏറ്റവും പുതിയ വ്ലോഗ് ആരാധകരുടെ ശ്രദ്ധനേടുകയാണ്. സ്വന്തം പിറന്നാൾ തനിച്ച് ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് താര പങ്കുവച്ചിരിക്കുന്നത്. നേരത്തെ തന്റെ ഒറ്റയ്ക്കുള്ള ജീവിതം കാണിച്ചു കൊണ്ട് താര പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഒറ്റയ്ക്കുള്ള പിറന്നാൾ ആഘോഷത്തെ കുറിച്ചുള്ള വീഡിയോ. അതേസമയം, വീഡിയോ കണ്ടിട്ട് സങ്കടം വരുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

  എന്റെയുള്ളിലെ എന്നെ തന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഈ പിറന്നാള്‍ ആഘോഷം എന്ന് പറഞ്ഞുകൊണ്ട് ആണ് താര കല്യാണ്‍ വീഡിയോ ആരംഭിക്കുന്നത്. സ്വന്തം പിറന്നാളിന് താര കല്യാൺ തന്നെ സർപ്രൈസ് ഒരുക്കുന്നതാണ് വീഡിയോ. അതിനായി താരം തലേ ദിവസം തന്നെ വേണ്ട സാധനങ്ങള്‍ എല്ലാം പോയി വാങ്ങുന്നുണ്ട്. താര കല്യാണിന് ഇഷ്ടപ്പെട്ട പൂക്കൾ, കളിപ്പാട്ടങ്ങൾ, ചോക്ലേറ്റ്‌സ്, കേക്ക് എല്ലാം വാങ്ങി വീട്ടിൽ കൊണ്ടുവന്നിട്ടാണ് താര ഉറങ്ങുന്നത്. രാവിലെ എഴുന്നേറ്റ് വന്ന് അതെല്ലാം കണ്ട് നടി സ്വയം സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം.

  പിറന്നാള്‍ ദിവസം അതിരാവിലെ എഴുന്നേറ്റ് താര അമ്പലത്തില്‍ പോകുന്നുണ്ട്. ശേഷം വീട്ടിൽ വന്ന് തനിക്ക് ഉച്ചക്കത്തെയ്ക്ക് ഉള്ള ചോറും കറികളുമൊക്കെ ഉണ്ടാക്കുന്നു. അതൊക്കെ കഴിഞ്ഞ് സ്വയം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ആത്മനിര്‍വൃതിയടയുകയാണ് നടി. ഇതിനെല്ലാം ശേഷം അമ്മ സുബ്ബലക്ഷ്മിയെ പോയി കണ്ട് അനുഗ്രഹവും വാങ്ങുന്നുണ്ട് താര. തന്റെ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച പിറന്നാളുകളില്‍ ഒന്നാണിതെന്നാണ് താര കല്യാണ്‍ പറയുന്നത്.

  പിറന്നാളിന് തന്റെ ഡാൻസ് വിദ്യാർത്ഥികൾ ഒരുപാട് ആശംസകൾ അയക്കാറുണ്ടെന്ന് താര പറഞ്ഞു. ഭർത്താവിനൊപ്പം അവസാനം ആഘോഷിച്ചത് അന്‍പതാം പിറന്നാളായിരുന്നെന്നും അദ്ദേഹത്തിന് പിറന്നാൾ പോലെയുള്ള എല്ലാ വിശേഷങ്ങളും ഒരു ആഘോഷം തന്നെയായിരുന്നുവെന്നും താര പറയുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ രജ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും താര കല്യാണ്‍ പറയുന്നു.

  Also Read: ആദ്യം ജാഡയില്‍ നോ പറഞ്ഞു, പിന്നെ പ്രശാന്ത് മാത്രം മതിയെന്നായി; കാരണം പറഞ്ഞ് അമൃത

  തന്റെ ആത്മനിര്‍വൃതിയ്ക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്തതതെന്ന് താര കല്യാണ്‍ പറയുന്നുണ്ട്. 'ചിലർക്കെങ്കിലും എന്റെ ഈ വീഡിയോയും സ്വയം പിറന്നാൾ ആഘോഷിക്കുന്നതും ഒരു പൊട്ടത്തരമായി തോന്നിയേക്കാം. പക്ഷെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയധികം ഇഷ്ടപ്പെട്ട മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. കുറേ ആളുകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ അത് മറ്റൊരു ലോകമാണ്. തനിച്ചിരിക്കുമ്പോള്‍ അത് മറ്റൊരു ലോകം. പല്ല് വേദനയും തലവേദനയും അവനവന് വരുമ്പോള്‍ മാത്രമാണ് അതിന്റെ വേദന മനസ്സിലാവുന്നത് എന്ന് അമ്മ പറയും. അത് പോലെയാണ് ഇപ്പോള്‍ ഈ ഒറ്റപ്പെടലും. അനുഭവിക്കുമ്പോള്‍ മാത്രമേ അത് മനസ്സിലാവൂ,'

  നിരവധി പേരാണ് താരയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്. വീഡിയോ കാണുമ്പോള്‍ സങ്കടം തോന്നുന്നു, വളരെ അധികം വേദന തോന്നുന്നു, കണ്ണു നിറയുന്നു എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. ഒറ്റപ്പെടലിനെക്കാള്‍ വലിയ വേദനയില്ല എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്. 'വല്ലാത്ത ഒരു വിങ്ങലോടെയാണ് ഈ വീഡിയോ കണ്ടത്. ആള്‍ക്കൂട്ടത്തിലും പലപ്പോഴും എനിക്ക് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നാറുണ്ട്. എന്നാല്‍ ഇന്ന്, ഇത് കണ്ടപ്പോള്‍ നമുക്ക് നമ്മളെ തന്നെ സ്വയം സന്തോഷിപ്പിച്ച് നിര്‍ത്താന്‍ കഴിയുമല്ലോ എന്ന് തിരിച്ചറിയാൻ സാധിച്ചു' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലാണ്.

  Read more about: thara kalyan
  English summary
  Actress Thara Kalyan Shares Her Solo Birthday Celebration In Latest Vlog, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X