'മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, ഉള്ളിന്റെയുള്ളില്‍ അതൊരു വിങ്ങലായി എന്നും കാണും'; ചർച്ചയായി വീണയുടെ വീഡിയോ

മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. എന്നാൽ ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പാരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. നടിയെന്നതിന് പുറമെ അവതാരകയായും നർത്തകിയായും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ് വീണ നായർ. ജീവിതത്തിലെ സന്തോഷവും സങ്കടവുമടക്കം തന്റെ എല്ലാ വിശേഷങ്ങളും വീണ സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ വീണ പങ്കുവച്ച ഒരു റീൽസ് വിഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കടൽ തീരത്തേക്ക് നടന്നു പോകുന്ന വീണയുടെ ഒരു വിഡിയോയും അതിനൊപ്പം വീണ ചേർത്തിരിക്കുന്ന വരികളുമാണ് വൈറലാകുന്നത്.

Veena Nair

'നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും',

'തേഞ്ഞു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി, വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം', എന്നാണ് ആ വരികൾ.

ഈ വാക്കുകൾ വീണയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നാണ് ആരാധകർ പറയുന്നത്. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന വീണ തന്റെ സങ്കടമാണ് വരികളിലൂടെ വ്യക്തമാക്കിയത് എന്ന രീതിയിലാണ് ആരാധകരുടെ കമന്റുകൾ. വീണയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെ ചർച്ചയായി മാറിയതാണ്. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

2014നാണ് വീണയും ആർജെ അമനുമായുള്ള വിവാഹം നടക്കുന്നത്. ഒരു മകനാണ് ഇവർക്കുള്ളത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്ന താരങ്ങൾ പിരിഞ്ഞതായുള്ള വാർത്തകൾ വരുന്നത് കഴിഞ്ഞ വർഷമാണ്. സോഷ്യൽ മീഡിയയിലൊക്കെ ഇത് വലിയ ചർച്ചയായി മാറി. തുടർന്ന്, തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത് എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്ന് വ്യക്തമാക്കി ആർ ജെ അമൻ രംഗത്തെത്തി. എന്നാൽ വീണ ഇതിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

Veena Nair

ഒടുവിൽ ഈയ്യടുത്താണ് തങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നതെന്ന കാര്യം വീണ തുറന്നു പറയുന്നത്. നിലവില്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസം. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. പൂർണമായൊരു ക്ളൈമാക്സിലേക്ക് എത്തിയിട്ടില്ല. എത്തുമ്പോൾ പറയുമെന്നാണ് വീണ പറഞ്ഞത്.

മകൻ അവന്റെ അച്ഛന്റെയും കുടുംബത്തിന്റെയും ഒപ്പം നിൽക്കാറുണ്ടെന്നും ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് താൻ ആഗ്രഹിക്കില്ലെന്നും വീണ പറഞ്ഞിരുന്നു. മകന്റെ ആവശ്യങ്ങളെല്ലാം രണ്ടുപേരും കൂടി ചേർന്നാണ് നിർവ്വഹിക്കുന്നതെന്നും വീണ വ്യക്തമാക്കി.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X