For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മുട്ടക്കറിയാണ് പ്രശ്‌നമായത്; വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് യമുന റാണിയും ഭർത്താവും പറയുന്നു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന റാണി. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. സീരിയലിന് പുറമെ നിരവധി സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്.

  അടുത്തിടെ രണ്ടാമതും വിവാഹിതയായതോടെയാണ് യമുന വാർത്തകളിൽ നിറഞ്ഞത്. 2020 ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. യമുന തന്നെയാണ് വിവാഹ വിശേഷം പുറംലോകത്തെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയ ദേവനാണ് യമുനയുടെ ഭർത്താവ്.

  Also Read: വിവാഹം ഉടനുണ്ടാകുമോ!, മനസ് തുറന്ന് നിമിഷ; ആദ്യമായി അച്ഛന്റെയും സഹോദരന്റെയും ചിത്രം പങ്കുവച്ച് താരം

  സോഷ്യൽ മീഡിയയിൽ സജീവമായ യമുന തന്റെ വിശേഷങ്ങളും ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയാണ് ഇവർ. മിനിസ്‌ക്രീനിലെ താരങ്ങൾ തങ്ങളുടെ പങ്കാളികൾക്കൊപ്പം പങ്കെടുക്കുന്ന ഷോയാണ് ഇത്. കഴിഞ്ഞ ദിവസം ഷോയിൽ തങ്ങൾ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും താരങ്ങൾ പങ്കുവച്ചിരുന്നു. അവരുടെ വാക്കുകളിലേക്ക്.

  'ഞാൻ ദേവേട്ടനെ കാണുന്നത് ഒരു വസ്തു കച്ചവട സമയത്താണ്. എന്റെ സുഹൃത്ത് രജനിയോട് ഞാൻ ഒരു മൂന്നു സെന്റ് സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു. ഇത്രയും കാലമായിട്ടും വീട് ഒന്നും ആയിട്ടില്ല. വാടക വീട്ടിൽ ആണ് താമസം, ഒരു വീട് വയ്ക്കാൻ വേണ്ടിയാണ് സ്ഥലം തപ്പി നടക്കുന്നത്. കൊച്ചിയിൽ ഒരാളുടെ അടുത്ത് ഒരു വസ്തു ഉണ്ട് അതിൽ നിന്നും ഒരു മൂന്നു സെന്റ് സ്ഥലം പറഞ്ഞു റെഡിയാക്കാമെന്ന് രജനി പറഞ്ഞു,'

  'അങ്ങനെ സ്ഥലം പോയി കണ്ടു. ഇഷ്ടപ്പെട്ടു. നല്ല അടിപൊളി സ്ഥലം. ഒരു ദിവസം സ്ഥലത്തിന്റെ ഉടമ(ദേവൻ) വന്നു. എന്നാൽ കക്ഷി പറഞ്ഞ വിലയിൽ ഒരു രൂപ കുറയ്ക്കില്ല. സിനിമ നടി ആയത് കൊണ്ട് കാശ് ഉണ്ടാകും എന്നാണ് അദ്ദേഹം വിചാരിച്ചത്. കുറേ വില പേശൽ നടന്നു. അങ്ങനെ ഒരു ദിവസം വില പേശാനായി എന്റെ വീട്ടിലേക്ക് എല്ലാരും കൂടി വന്നു. ഞാൻ അവർക്ക് അപ്പവും മുട്ടക്കറിയും ഒക്കെ ഉണ്ടാക്കി കൊടുത്തു,' യമുന പറഞ്ഞു.

  Also Read: ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്ത് ചന്ദ്ര ലക്ഷ്മൺ, സീരിയൽ സെറ്റിൽ ബേബി ഷവർ ഒരുക്കി സുഹൃത്തുക്കൾ!

  അതിലാണ് താൻ വീണു പോയതെന്ന് ഇടയിൽ ഭർത്താവ് ദേവൻ പറയുന്നുണ്ട്. 'സ്ഥലം ഉറപ്പിച്ചു രജിസ്‌ട്രേഷനും കഴിഞ്ഞു. ആധാരം എഴുതി കഴിഞ്ഞ് ഒരു ദിവസം എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വില്ലേജിൽ നിന്നും കോൾ വന്നു. അതെല്ലാം തീർത്തതിന് പിന്നാലെയാണ് ദേവേട്ടന്റെ വിവാഹാലോചനയാനുമായി രജനി വീണ്ടും വിളിക്കുന്നത്', ഇതിന്റെ ഇടയ്ക്കുള്ള മുട്ടകറിയുടെ എൻട്രിയാണ് പ്രശ്‌നമായതെന്ന് ദേവൻ വീണ്ടും പറയുന്നുണ്ട്.

  'മക്കളുമായി ദേവൻ സംസാരിച്ചു. അവരുമായി ദേവേട്ടൻ സെറ്റ് ആയി. അതാണ് ഈ വിവാഹം നടക്കാൻ കാരണം. വിവാഹത്തിന് ഒരുപാട് പേര് പിന്തുണ നൽകി എങ്കിലും ഗിരീഷും ലക്ഷ്മിയുമാണ് എല്ലാത്തിനും സാക്ഷ്യം വഹിച്ചിട്ടുള്ളത്. എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും അവർ ആയിരുന്നു കൂട്ട്,' യമുന പറഞ്ഞു.

  ഇതിനു പിന്നാലെ വേദിയിലേക്ക് എത്തിയ ഗിരീഷും ലക്ഷ്മിയും യമുന കടന്നു പോയ പ്രതിസന്ധികളെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ കൂട്ടുകാരിൽ ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തിയാണ് യമുന. രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയിട്ടുണ്ട് യമുനയെന്നും ഗിരീഷ് പറഞ്ഞു.

  Read more about: actress
  English summary
  Actress Yamuna Rani and Husband Devan Opens Up About Their Wedding On Njanum Entaalum Show Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X