19-ാം വയസിൽ അമ്മവേഷം ചെയ്തു, ദിലീപേട്ടനും ലാലേട്ടനും അമ്മയായി; ഇന്ന് കിളവിയെന്ന് വിളിക്കുന്നവരോട്! - യമുന

മിനിസ്‌ക്രീന്‍, ബിഗ് സ്ക്രീൻ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് നടി യമുന റാണി. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെകിലും സീരിയലുകളിലൂടെയാണ് താരം ജനപ്രീതി നേടിയത്.

അടുത്തിടെ യമുന രണ്ടാമത് വിവാഹിത ആയിരുന്നു. 2020 ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. സോഷ്യൽ മീഡിയയിലൂടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയ ദേവനാണ് യമുനയുടെ ഭർത്താവ്.

ബോൾഡ് സ്ത്രീയായി മാറിയതിനെ കുറിച്ചും സംസാരിക്കുകയാണ് യമുന

ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി ഇവർ എത്തുന്നുണ്ട്. അതിനിടെ സീ മലയാളം ന്യൂസിന് നടി നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്. 19-മത്തെ വയസിൽ അമ്മ വേഷത്തിൽ അഭിനയിച്ചതിനെ കുറിച്ചും ഇന്ന് താന്നൊരു ബോൾഡ് സ്ത്രീയായി മാറിയതിനെ കുറിച്ചും സംസാരിക്കുകയാണ് യമുന. നടിയുടെ വാക്കുകൾ ഇങ്ങനെ.

'ചെറുതായിരിക്കുമ്പോഴും അമ്മ വേഷങ്ങൾ ചെയ്‌തു. ദിലീപേട്ടന്റെ അമ്മയായി. ഉസ്താദ് എന്ന സിനിമയിൽ ലാലേട്ടന്റെ കുട്ടിക്കാലത്തെ അമ്മയായി. അന്ന് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ എനിക്ക് 45 വയസ്സായി. ഞാൻ അത് അഭിമാനത്തോടെ പറയും. പലരും എന്റെ ഇൻസ്റാഗ്രാമിലും മറ്റുമൊക്കെ കമന്റ് ഇടാറുണ്ട്. ഈ കിളവിക്ക് വേറെ പണിയില്ലേയെന്ന്.

ആരൊക്കെ കിളവി എന്ന് വിളിച്ചാലും ഞാൻ സമ്മതിച്ച് തരില്ല

ഞാൻ കിളവി ആയാലും ആണെന്ന് സമ്മതിച്ച് തരില്ല. അത് ഞാൻ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാൻ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല. 45 വയസിലും ഇങ്ങനെ ഇരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ മക്കളും അത് തന്നെയാണ് പറയുന്നത്. അമ്മ എപ്പോഴും ഇങ്ങനെ ഇരിക്കണം എന്നാണ് അവർ പറയാറുള്ളത്.

ഞാൻ ഒന്ന് ചടഞ്ഞു കൂടിയാൽ അവർക്കാണ് വലിയ വിഷമം. രണ്ടു പേരും പറയും, അമ്മ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ഞങ്ങൾക്ക് കാണുന്നത് ഇഷ്ടമല്ലെന്ന്. ദേവേട്ടനും അത് തന്നെയാണ് പറയുന്നത്. ഞാൻ ചിന്തിക്കുന്നത് എന്റെ ശരിക്കുമുള്ള പ്രായം ഇപ്പോൾ സ്റ്റാർട്ട് ചെയ്തിട്ടേ ഉള്ളു എന്നാണ്. അങ്ങനെയാണ് എന്റെ മനസ്സിൽ.

 ഞാൻ പഠിച്ച പാഠങ്ങളിൽ നിന്ന് ബോൾഡ് ആയി

എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ബോൾഡ് ആയി നിന്ന് സംസാരിക്കുന്നുണ്ടെങ്കിൽ അത് എന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങളിൽ നിന്ന് ബോൾഡ് ആയി മാറിയതാണ്. അല്ലാതെ ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. യമുന എന്ന വ്യക്തി ടോട്ടലി ചേഞ്ച് ആയെന്ന് ഇൻഡസ്ട്രിയിൽ ഉള്ള എല്ലാവരും പറയാറുണ്ട്.

ഞാൻ വളരെ ഒതുങ്ങി ജീവിച്ചിരുന്ന ഒരാളാണ്. എന്റെ ജോലി, വീട്, കുട്ടികൾ എന്നിങ്ങനെ ജീവിച്ച ഒരാളായിരുന്നു. അതിന് അപ്പുറത്തേക്ക് വലിയ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന് പുറത്ത് എന്നെ ആർക്കും അറിയുന്നുണ്ടായിരുന്നില്ല. ഒരുഘട്ടത്തിൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും കഥാപാത്രത്തിലൂടെ ആയിരുന്നു.

ക്ലാസ്സിൽ അധികം സംസാരിക്കില്ല

കാരണം ഞാൻ ഒരു വരികയ്ക്കും അഭിമുഖങ്ങളോ ഒന്നും നൽകിയിരുന്നില്ല. അതുകൊണ്ട് എന്റെ പേര് ഒന്നും ആളുകൾക്ക് അറിയില്ലായിരുന്നു. ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയിരുന്നു. എന്റെ സുഹൃത്തുക്കൾക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല എന്റെ വളർച്ച. ക്ലാസ്സിൽ അധികം സംസാരിക്കില്ല. കുറച്ചു സുഹൃത്തുക്കളെ ഉള്ളു. അവരോട് പോലും കൂടുതൽ സംസാരിക്കില്ല. അങ്ങനെ ഒരാൾ ആയിരുന്നു.

ഒതുങ്ങി കൂടുന്ന സ്വഭാവക്കാരി ആയിരുന്നു

വീട്ടിലാണെങ്കിലും ബന്ധുക്കൾ ആരെങ്കിലും വന്നാൽ എന്നെ മുറിയിൽ നിന്ന് പുറത്തിറക്കി കൊണ്ടുവരണമായിരുന്നു. അങ്ങനെ ഒതുങ്ങി കൂടുന്ന സ്വഭാവക്കാരി ആയിരുന്നു ഞാൻ. പക്ഷെ ജീവിതത്തിൽ ഓരോ ഘട്ടവും കടന്ന് കടന്ന് പഠിക്കേണ്ട പാഠങ്ങൾ എല്ലാം പഠിച്ച് ഇപ്പോൾ വളരെ ബോൾഡായ ഒരു സ്ത്രീയായി മാറി ഞാൻ.

എല്ലാ കാര്യങ്ങളിലും സത്യസന്ധമായി ഇടപെടുന്ന ആളാണ് ഞാൻ. ഒരിടത്തും ഒരു കാപട്യവും കാണിക്കാറില്ല. ഒരു ബന്ധത്തിലും അങ്ങനെ ആവാൻ ആഗ്രഹിക്കുന്നില്ല. എന്തിലാണെങ്കിലും എന്റെ നൂറ് ശതമാനം ഞാൻ അതിൽ കൊടുക്കും. അതിൽ നിന്ന് ഒരു തിരിച്ചടി കിട്ടിയാൽ വിഷമിക്കും. അങ്ങനെ ആയിരുന്നു. പക്ഷെ ഇപ്പോൾ എന്റെ കൊച്ചു കുടുംബവുമായി സ്വസ്ഥമായി ജീവിച്ചു പോകുകയാണ്,' യമുന റാണി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X