For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം ആരോടും പറഞ്ഞില്ല, മൂകാംബികയ്ക്ക് പോകുന്നുവെന്നാണ് പറഞ്ഞത്; കാരണം പറഞ്ഞ് യമുന

  |

  കുടുംബ പ്രേക്ഷകര്‍ക്കു സുപരിചിതയായ നടിയാണ് യമുന റാണി. താരത്തിന്റെ വിവാഹം ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ യമുനയും ഭര്‍ത്താവും റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളുമായി എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് യമുന റാണി. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മണിച്ചേട്ടന് എന്നെ ഇഷ്ടമായിരുന്നില്ല, ആ അമേരിക്കന്‍ യാത്രയോടെ മാറി; കണ്ണുനിറഞ്ഞ് സുബി സുരേഷ്‌

  സത്യ എന്ന പെണ്‍കുട്ടി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സത്യയുടെ അമ്മയായിരുന്നു. നവംബര്‍ ഒന്നിനാണ് കല്യാണം തീരുമാനിക്കുന്നത്. ഡിസംബര്‍ ഏഴ് എന്ന തിയ്യതി തീരുമാനിച്ചിരുന്നില്ല. സിയോണയും കൂടെ വന്നിട്ട് തീരുമാനിക്കാമെന്നാണ് കരുതിയത്. പക്ഷെ കൊവിഡ് കാരണം വരവ് നടക്കില്ലെന്നായി. അമേരിക്കയില്‍ നിന്നും വരിക എളുപ്പമല്ലല്ലോ. പക്ഷെ വീണ്ടും വലിച്ച് നീട്ടുന്നത് ശരയില്ലെന്ന് ദേവട്ടന് തോന്നി. ഞാനും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നയാളല്ലേ.

  അങ്ങനെ ദേവേട്ടന്‍ ഒരാഴ്ചയ്ക്ക് മുന്നേയാണ് പറയുന്നത് ഇന്ന ദിവസം കെട്ടാമെന്ന്. ഞാന്‍ ലൊക്കേഷനിലല്ലേ. തിയ്യതി അടുത്തപ്പോഴേക്കും ഞാന്‍ സംവിധായകനോട് മക്കളേയും കൊണ്ട് മൂകാംബികയ്ക്ക് പോകണം തൊഴാന്‍ എന്ന് പറഞ്ഞു. അവര്‍ക്കും വെക്കേഷനാണ് രണ്ട് ദിവസം ഗ്യാപ്പ് കിട്ടിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ അഡജ്സ്റ്റ് ചെയ്ത് ഒപ്പിച്ചു.

  Also Read: ജീവിതത്തിലെ പുതിയ സന്തോഷം ഉടൻ! ആ സന്തോഷം വാക്കുകളിൽ കാണാമെന്ന് ആരാധകർ; ദുബായ് വിശേഷങ്ങളുമായി പേളി

  അവര്‍ പോലും ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിഞ്ഞ് സെറ്റില്‍ വന്ന് ഇരിക്കുകയാണ്. അപ്പോഴും ആരും അറിഞ്ഞിട്ടില്ല. പത്ത് മണിയായപ്പോള്‍ യൂട്യൂബ് ചാനലുകൡ വന്നു തുടങ്ങി. യമുന ചേച്ചി ഇതെന്താണെന്ന് ചോദ്യം വന്നു തുടങ്ങ. കോളുകളും വന്നു തുടങ്ങി. അങ്ങനെയാണ് അറിയുന്നത്. അവര്‍ക്കെല്ലാം സര്‍പ്രൈസായി. പിന്നെ ആലോചിക്കുമ്പോള്‍ അതൊക്കെ രസമാണ്. ജീവിതത്തില്‍ ചില ചലഞ്ചുകളൊക്കെ വേണ്ടേ.

  നമ്മളുടെ ജീവിതമാണ്. നമ്മളുടെ ചോയ്‌സ്. ചുറ്റും നില്‍ക്കുന്ന ആരും ഒന്നും കൊണ്ടു തരാന്‍ പോകുന്നില്ല. കൊവിഡ് സമയത്ത് ഞാനും എന്റെ മക്കളുമായി ഒതുങ്ങിക്കൂടിയ സമയത്ത് ഒരാള്‍ പോലും വിളിച്ച് നിങ്ങള്‍ ആഹാരം കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല. കോടികള്‍ സമ്പാദിച്ചുവച്ചവര്‍ പോലും തകര്‍ന്നു പോയി. എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. ഈ ഇന്‍ഡസ്ട്രിയില്‍ നമ്മളെ പോലൊരാള്‍ സര്‍വൈസ് ചെയ്തുവെന്നത് വലിയ കാര്യമാണ്.


  ഇന്‍ഡസ്ട്രിയില്‍ വലിയ സൗഹൃദങ്ങളില്ല. എന്താവാശ്യത്തിനും വിളിക്കുന്നവരുണ്ട്. പക്ഷെ ആഴത്തിലുള്ള സൗഹൃദങ്ങളില്ല ഇന്‍ഡസ്ട്രിയിലെന്നും യമുന പറയുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. യമുന തന്നെയാണ് വിവാഹ വിശേഷം പുറംലോകത്തെ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഭര്‍ത്താവ് ദേവനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

  അതേസമയം, ഇന്ന് യമുനയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് ദേവനും. ഈയ്യടുത്ത് അവസാനിച്ച സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഞാനും എന്റാളും എന്ന ഷോയില്‍ മത്സരാർത്ഥികളായി ദേവനും യമുനയും എത്തിയിരുന്നു. ഇതോടെയാണ് ദേവനും പ്രേക്ഷകരുടെ പ്രിയങ്കരനായത്. മിനിസ്‌ക്രീനിലെ താരങ്ങൾ തങ്ങളുടെ പങ്കാളികൾക്കൊപ്പം പങ്കെടുക്കുന്ന ഷോയിലെ മികച്ച കപ്പിൾ ആയിരുന്നു ഇവർ.

  നേരത്തെ, ഷോയില്‍ വച്ച് തന്നെ തങ്ങളുടെ വിവാഹത്തെ കുറിച്ച് യമുനയും ദേവനും സംസാരിച്ചിരുന്നു. ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് ദേവനും യമുനയും പരസ്പരം കണ്ടുമുട്ടുന്നത്. തുടർന്നുള്ള സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം, ഒരു മുട്ടക്കറിയാണ് തന്നെ വീഴ്ത്തിയത് എന്ന് ദേവൻ തമാശയായി ഒരിക്കല്‍ ദേവന്‍ പറഞ്ഞതും വെെറലായിരുന്നു. സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായി തുടരുകയാണ് യമുന.

  Read more about: serial
  English summary
  Actress Yamuna Rani Says She Hid Her Marriage From Everybody From The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X