അവള്‍ അവന്റെ കൂടെ കഴിഞ്ഞത് പോലെയാണ് പിന്തുണയ്ക്കുന്നത്! പഴയകഥകള്‍ തോണ്ടാനില്ല; റീഹാനയ്‌ക്കെതിരെ സംയുക്ത
സിനിമയിലും സീരിയലുമൊക്കെ വിനോദത്തിന്റെ മാത്രം ലോകമല്ല. വിവാദങ്ങളുടേത് കൂടിയാണ്. താരങ്ങളുടെ വ്യക്തിജീവിതവും ജീവിതത്തിലെ പ്രശ്‌നങ്ങളുമൊക്കെ എ്ന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് തമിഴ് സീരിയല്‍ ലോകത്തെ ചില പ്രശ്‌നങ്ങളാണ്. തമിഴിലെ അറിയിപ്പെടുന്ന സീരിയല്‍ താരങ്ങളായ വിഷ്ണുകാന്തിന്റേയും സംയുക്തയുടേയും ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അടുത്തിടെയാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹത്തിന് ഒരു മാസത്തെ പോലും ആയുസുണ്ടായില്ല. പിരിയാന്‍ തീരുമാനിച്ച ഇരുവരും നടത്തിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തമിഴ് സീരിയില്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ പരസ്പരം ഉന്നയിക്കുന്നത്.

വിഷ്ണുകാന്തിന് സെക്‌സ് മാത്രമാണ് വേണ്ടതെന്നും തന്നെ അതിക്രൂരമായ രീതിയില്‍ സെക്‌സിന് വിധേയയാക്കിയെന്നും സംയുക്ത ആരോപിച്ചു. എന്നാല്‍ സംയുക്ത പറയുന്നത് പച്ചക്കള്ളമാണ്, സംയുക്തയുടെ അച്ഛന്റെ ഇടപെടലുകളാമ് തങ്ങളുടെ ബന്ധം തകര്‍ത്തതെന്നും വിഷ്ണുകാന്ത് തിരിച്ചടിച്ചു. ഒപ്പം സംയുക്തയ്ക്ക് പലരുമായും ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ഇത് അറിയുന്നത് വിവാഹശേഷം മാത്രമാണെ്‌നും വിഷ്ണുകാന്ത് ആരോപിച്ചു.
വിഷ്ണുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് സംയുക്തയും രംഗത്തെത്തി. ഇതിനിടെ വിഷ്ണുവിന് പിന്തുണയുമായി നടി റീഹാന രംഗത്തെത്തുകയുണ്ടായി. നിരവധി പരമ്പരകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് വിഷ്ണുകാന്തും റീഹാനയും.വിഷ്ണു മാന്യനാണെന്നും സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്നുമാണ് റീഹാന പറഞ്ഞത്. ഇപ്പോഴിതാ റീഹാനയ്ക്ക് മറുപടിയുമായി സംയുക്ത എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെയാണ് സംയുക്തയുടെ പ്രതികരണം. തന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റിനോട് പ്രതികരിക്കുകയായിരുന്നു സംയുക്ത. സിപ്പിക്കുള്‍ മുത്ത് സീരിയല്‍ നടി റീഹാനയുടെ അഭിമുഖം കണ്ടിരുന്നുവോ? എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സംയുക്ത റീഹാനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
''കണ്ടു. സിപ്പിക്കുള്‍ മുത്തില്‍ ഒരുപാട് പേര്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാവര്‍ക്കും അറിയാണ് ആര് എങ്ങനെയാണെന്ന്. പക്ഷെ ഇവളെ പോലെ പബ്ലിസിറ്റിയ്ക്ക് വേണ്ടി നിലവാരമില്ലാതെ അഭിമുഖമൊന്നും കൊടുക്കില്ല. അവളെന്തോ വിഷ്ണുകാന്തിന്റെ കൂടെ ജീവിച്ചത് പോലെയാണ് അവനെ പിന്തുണയ്ക്കുന്നത്. എനിക്കറിയില്ല. അവളുടെ കഴിഞ്ഞകാലം തോണ്ടിയെടുക്കാന്‍ തുടങ്ങിയാല്‍ ചിരിച്ചു പോകും'' സംയുക്ത പറയുന്നു.

ഇതിനിടെയാണ് അവള്‍ ഒരു കഥ പറയാന്‍ വരുന്നത്. ആ മാഡം ഈ പ്രശ്‌നത്തില്‍ മാത്രമല്ല, ഏത് പ്രശ്‌നത്തിലും അഭിമുഖം കൊടുക്കും. കാരണം ആ ടോപ്പിക്കിന്റെ പേരില്‍ അവര്‍ക്കും കൂടെ പ്രശസതി കിട്ടുമല്ലോ. ശരി, എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ എന്നും സംയുക്ത കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ സംയുക്തയുടെ ആരോപണങ്ങള്‍ക്ക് വിഷ്ണുകാന്ത് ലൈവിലൂടെ മറുപടി നല്‍കിയിരുന്നു. താന്‍ സെക്‌സിന് അടിമപ്പെട്ട വ്യക്തിയല്ലെന്നാണ് വിഷ്ണുകാന്ത് പറഞ്ഞത്.
തന്നെപ്പറ്റി പറയുന്നതെല്ലാം നുണയാണ്. ബെഡ് റൂമില്‍ ക്യാമറ വെക്കണമെന്ന് പറഞ്ഞിട്ടില്ല. സെക്‌സ് ഗുളികള്‍ കഴിക്കുന്ന വ്യക്തിയല്ല. എന്ത് പരിശോധനയ്ക്കും തയ്യാറാണ്. താന്‍ അവ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ പറയുന്നതെന്തും അനുസരിക്കാം. അവള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്നത് വ്യക്തമാണ്. അതിന്റെ തെളിവാണ് ഞാന്‍ പുറത്തു വിട്ട ശബ്ദരേഖ. കരഞ്ഞു പറഞ്ഞാല്‍ എല്ലാം സത്യമാകുമോ? എന്നായിരുന്നു വിഷ്ണുകാന്തിന്റെ പ്രതികരണം.


Click it and Unblock the Notifications











