Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
സീരിയലില്‍ നിന്നും അനു പുറത്ത്; പാടാത്ത പൈങ്കിളിയിലെ അവന്തികയായി മറ്റൊരു നടി, മോശമായി പോയെന്ന് ആരാധകരും
സീരിയലുകളില്‍ നിന്ന് താരങ്ങള്‍ മാറി മറ്റ് ചിലര്‍ വരുന്നത് പതിവാണ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ ശീതളായി അഭിനയിക്കുന്ന അമൃത ദിവസങ്ങള്‍ക്ക് മുന്‍പാണ് പോയത്. പുതിയ ശീതള്‍ വരികയും ചെയ്തു. ഇപ്പോഴിതാ പാടാത്ത പൈങ്കിൡില് നിന്നും നടി അനു പിന്മാറി പകരം മറ്റൊരാള്‍ വന്നിരിക്കുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ ജനപ്രീതി നേടിയ അനുവാണ് പാടാത്ത പൈങ്കിളിയിലെ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള നടിയുടെ പിന്മാറ്റം ആരാധകരെയും നിരാശയിലാക്കി.
മാസങ്ങള്‍ക്ക് മുന്‍പാണ് പാടാത്ത പൈങ്കിളിയിലെ നായകനായി അഭിനയിച്ചിരുന്ന സൂരജിന് പകരം മറ്റൊരു നായകന് വന്നത്. സൂരജ് മാറിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അനു കൂടി പോയതോടെ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തുമെന്നാണ് പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. വിശദമായി വായിക്കാം...'

സൂരജേട്ടനും ഇല്ല അവന്തികയും ഇല്ല. പാടാത്ത പൈങ്കിളിയില് ഉണ്ടായിരുന്ന നല്ല കഥാപാത്രങ്ങള്‍ ഇവര്‍ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇവരെ ആയിരുന്നു. അടുത്ത വര്‍ഷത്തെ ഓസ്കാര്‍ നേടാന്‍ അര്‍ഹതയുള്ള ഒരേയൊരു സീരിയല്‍. മനീഷ ചേച്ചി കൂടെ പോയാല്‍ പിന്നെ ഈ സീരിയല്‍ കാണാണ്ടായിരുന്നു. ഓരോരുത്തരായി മാറി കൊണ്ടിരിക്കുന്നു. അവസാനം സീരിയലിന്റെ പേരും മറ്റുമോ എന്ന് കണ്ടറിയാം. ആ പഴയ അവന്തികയാണ് നല്ലത്. നല്ല സ്വഭാവം ആയിരുന്ന അവന്തിക മാറിയതിനൊപ്പം കഥാപാത്രത്തിനും മാറ്റം വരുമെന്നാണ് ചിലര്‍ പറയുന്നത്.

സൂരജ് മാറിയത് മുതല്‍ സീരിയല്‍ കാണുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു. അവന്തികയും കൂടി മാറിയാല്‍ ഇനി ഞാന്‍ ഈ സീരിയല്‍ കാണില്ല. തമിഴില്‍ സംപ്രേക്ഷണം ചെയ്തിരുന്നത് പോലെ ആയിരുന്നെങ്കില്‍ കൂടെവിടെയും, സാന്ത്വനവും പോലെ പാടാത്ത പൈങ്കിളിയ്ക്കും ഫാന്‍സ് കൂടിയേനെ. വന്ന് വന്ന് സീരിയല്‍ ദുരന്തം ആവുകയാണ്. അവന്തിക മാറി. ഇനി കണ്മണി കൂടി അങ്ങോട്ട് മാറ്റിയാല്‍ മതി. അതോടെ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഈ സീരിയല്‍ നിര്‍ത്തി വീട്ടിലിരിക്കാം അതാണ് നല്ലത്.

അമ്മയറിയാതെ സീരിയലില്‍ ഇതുപോലെ അമ്പാടി മാറിയിരുന്നു. എങ്കിലും പ്രേക്ഷകരുടെ കൂടെ അഭിപ്രാം കണക്കിലെടുത്ത് തിരിച്ചു കൊണ്ടു വന്നു. അതു പോലെ സൂരജേട്ടനെയും തിരിച്ചു കൊണ്ടു വരണമായിരുന്നു. മറ്റ് ഏതൊക്കെ കഥാപാത്രങ്ങള്‍ മാറിയാലും നായികയും നായകനുമൊക്കെ മാറുന്നത് ഒരു സീരിയലിനെ കൊല്ലുന്നതിന് സമാനമാണ്. ഇപ്പോള്‍ അനുകുട്ടിയും പോയി. ഇനി ഈ സീരിയല്‍ കൂടി അങ്ങ് നിര്‍ത്തണം അതായിരിക്കും നല്ലതെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.
സീരിയലാണെങ്കിലും പോലീസുകാര്‍ ഇങ്ങനെ ചെയ്യുമോ? സുമിത്രയോടുള്ള അനീതി ചോദ്യം ചെയ്ത് കുടുംബവിളക്ക് ആരാധകര്‍

അതേ സമയം പാടാത്ത പെങ്കിളിയില് നിന്ന് വന്ന പ്രൊമോയില്‍ പറയുന്നത് പ്രകാരം അനു ചേച്ചി സുന്ദരി അല്ലായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 'അവന്തിക ആളാകെ മാറി. പഴയ രൂപം മാറ്റി അവള് കൂടുതല്‍ സുന്ദരിയായി' എന്നാണ് പ്രൊമോയില്‍ പറയുന്നത്. അതിനര്‍ഥം അനു സീരിയലില്‍ നിന്ന് വഴക്കുണ്ടാക്കി പോയതാണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും കമന്റുകളായി വരുന്നുണ്ട്. ഏഷ്യാനെറ്റിലെ ഒരു സീരിയലില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും പാടാത്ത പൈങ്കിളിയിലൂടെ അത് സാധിച്ചപ്പോള്‍ തന്റെ സ്വപ്നം സഫലമായെന്നും അനു മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞൊരാള്‍ പിന്മാറിയതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.