ഹന്‍സിക ഹോമോഫോബിക് എന്ന് റിയാസ്; വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്! ഫേക്ക് ഫെമിനിസ്റ്റെന്ന് അഹാന

ബിഗ് ബോസ് താരം റിയാസ് സലീമിനെതിരെ തുറന്നടിച്ച് നടി അഹാന കൃഷ്ണ. കഴിഞ്ഞ ദിവസം റിയാസ് പങ്കുവച്ചൊരു സ്റ്റോറിയ്‌ക്കെതിരെയാണ് ഇപ്പോള്‍ അഹാന രംഗത്തെത്തിയിരിക്കുന്നത്. അഹാനയുടെ സഹോദരിമാരില്‍ ഇളയവളായ ഹന്‍സികയ്‌ക്കെതിരെയുള്ളതായിരുന്നു റിയാസിന്റെ സ്‌റ്റോറി. പിന്നീട് റിയാസ് തന്റെ സ്റ്റോറി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഹന്‍സികയുടെ ഒരു വീഡിയോയെക്കുറിച്ചായിരുന്നു റിയാസിന്റെ പ്രതികരണം. ഹന്‍സിക ഹോമോഫോബിക് ആണെന്നായിരുന്നു റിയാസ് തന്റെ സ്‌റ്റോറിലൂടെ പ്രതികരിച്ചത്. ഇത് പിന്നീട് പിന്‍വലിക്കപ്പെട്ടുവെങ്കിലും അഹാന പ്രതികരണവുമായി എത്തുകയായിരുന്നു.

Ahaana Krishna

നിങ്ങള്‍ക്ക് ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന പറഞ്ഞത്. നോട്ട് കൂള്‍. അറപ്പുളവാക്കുന്നത്. ടോക്‌സിക്. ബുള്ളി. ഫേക്ക് ഫെമിനിസ്റ്റ് എന്നീ ഹാഷ്ടാഗുകളും അഹാന നല്‍കിയിരുന്നു.

''പശ്ചാത്തലത്തില്‍ അവളുടെ വിഡ്ഢി സുഹൃത്ത്: അവന്‍ കുണ്ടനെ പോലെ ഇരിക്കുന്നു. അത് അവഗണിച്ചു കൊണ്ട് ഈ വീഡിയോ പങ്കുവെക്കാന്‍ അവള്‍ക്കുണ്ടായ ധൈര്യം! ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സാമൂഹിക നിലവാരത്തെ ഉയര്‍ത്തുമെന്നാണ്. എന്തൊരു നാണക്കേട്'' എന്നായിരുന്നു റിയാസിന്റെ സ്റ്റോറി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോ കണ്ടിരുന്നു. ഒരു കുട്ടിയെ കോള്‍ ഔട്ട് ചെയ്യുന്നതില്‍ എന്ത് കാര്യമെന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ കൃഷ്ണാഷിയന്‍സിന് (കഡാഷിയന്‍ 140പി) ബുദ്ധി കുറഞ്ഞ ഫോളോവേഴ്‌സിനെ എത്രത്തോളം സ്വാധീനിക്കാനാകുമെന്നത് അത്ഭുതകരമാണെന്നും റിയാസ് പറഞ്ഞിരുന്നു.

പിന്നീട് റിയാസ് തന്റെ സ്റ്റോറി ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. യൂട്യൂബറായ സീക്രട്ട് എജന്റും റിയാസിന്റെ സ്‌റ്റോറിക്കെതിരെ രംഗത്തെത്തിയിരുന്നു. പോസ്റ്റിട്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നു. റിയാസ് പറയുന്നത് കുണ്ടന്‍ എന്നാണ് പറയുന്നത്. എന്നാല്‍ വീഡിയോയില്‍ പറയുന്നത് ഗുണ്ട എന്നാണെന്നാണ് സീക്രട്ട് ഏജന്റ് പറഞ്ഞത്.

18 വയസുള്ള പെണ്‍കുട്ടിയെ സമൂഹത്തിന് മുന്നില്‍ ഹോമോഫോബിക് ആക്കി സൈബര്‍ ബുള്ളിയിംഗ് ചെയ്യാന്‍ ഇട്ടു കൊടുത്ത ടോക്‌സിക് ഫെമിനിസ്റ്റ്. ഇവനു പണ്ടേ സ്വതന്ത്രരായ പെണ്‍കുട്ടികളെ കണ്ടാല്‍ ചൊറിച്ചിലാണെന്നായിരുന്നു റിയാസിന്റെ ആരോപണത്തോടുള്ള ഒരു പോസ്റ്റിലെ പ്രതികരണം. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Ahaana Krishna

അതേസമയം ഹന്‍സികയ്‌ക്കെതിരെയുള്ള റിയാസിന്റെ സ്‌റ്റോറിക്കെതിരെ സഹോദരി ഇഷാനിയും രംഗത്തെത്തിയിട്ടുണ്ട്. എന്റെ സഹോദരിയെ അപമാനിക്കും മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയെങ്കിലും വേണ്ടതായിരുന്നുവെന്നാണ് ഇഷാനിയുടെ പ്രതികരണം. സംഭവം വിവാദമായി മാറിയെങ്കിലും റിയാസ് സലീം ഇതുവരേയും തന്റെ പിന്‍വലിക്കപ്പെട്ട സ്റ്റോറിയെക്കുറിച്ചോ അതിനോടുള്ള അഹാനയുടെ പ്രതികരണത്തെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.

നേരത്തെ അഹാനയുടെ അച്ഛന്‍ നടന്‍ കൃഷ്ണ കുമാര്‍ നടത്തീയ പ്രസ്താവനക്കെതിരെ റിയാസ് രംഗത്തെത്തിയിരുന്നു. തൊട്ടുകൂടായ്മയേയും ജാതീയതേയും അഭിമാനത്തോടെയും നൊസ്റ്റാള്‍ജിയായും കാണുന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ക്കെതിരെയായിരുന്നു റിയാസ് പ്രതികരിച്ചത്. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X