ഈ രണ്ട് പേരെ ബിഗ് ബോസില്‍ കാണാന്‍ ആഗ്രഹം; പുതിയ ആളുകള്‍ക്ക് അഭിരാമിയുടെ മുന്നറിയിപ്പും
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാം സീസണ്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഷോ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. മൂന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഷോയുമായി ബന്ധപ്പെട്ട ഓരോ അപ്പ്‌ഡേറ്റുകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ബിഗ് ബോസിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലെത്തിയത്. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി സന്ദര്‍ങ്ങള്‍ സമ്മാനിച്ചാണ് അഭിരാമി മടങ്ങിയത്. ഷോ പാതി വഴിയില്‍ നിര്‍ത്തുമ്പോള്‍ ഇരുവരും ശക്തമായ മത്സരം കാഴ്ചവയ്ക്കുകയായിരുന്നു.

പരിപാടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നാണ് അഭിരാമി പറയുന്നത്. അതേസമയം പരിപാടി നിര്‍ത്തേണ്ടത് ആ സമയത്തിന്‌റെ ആവശ്യമായിരുന്നുവെന്നും അഭിരാമി പറയുന്നു. ഇനിയൊരു അവസരം ലഭിക്കുകയാണെങ്കിലും ബിഗ് ബോസില്‍ പങ്കെടുക്കുമെന്നാണ് അഭിരാമി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.
സഹിഷ്ണുതയും ക്ഷമയുമാണ് താന്‍ ബിഗ് ബോസില്‍ നിന്നും പഠിച്ചതെന്നാണ് അഭിരാമി പറയുന്നത്. അതുപോലൊരു അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആരും കരുത്തരാകുമെന്നും താരം പറയുന്നു. ഷോ കാരണം താന്‍ കൂടുതല്‍ നല്ലൊരു വ്യക്തിയായി മാറിയെന്നും അഭിരാമി പറയുന്നു. ഷോയില്‍ ആരൊക്കെയുണ്ടാകും എന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും അഭിരാമി പറഞ്ഞു.
ബിഗ് ബോസ് മത്സരാര്‍ത്ഥികളായി രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ട് അഭിരാമിയ്ക്ക്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ് ബാബുവുമാണ് അവര്‍ രണ്ട് പേര്‍. രണ്ടുപേരും തന്‌റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും അഭിരാമി പറഞ്ഞു.
Recommended Video
ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ മത്സരാര്‍ത്ഥികള്‍ക്കായി ഒരു ഉപദേശവും അഭിരാമിയുടെ പക്കലുണ്ട്. ആത്മാര്‍ത്ഥമായി പെരുമാറുക എന്നതാണ് അത്. നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുതെന്ന് അഭിരാമി പറയുന്നു. എത്ര ശ്രമിച്ചാലും ഫെയ്ക്ക് ആയിരിക്കാന്‍ അവിടെ സാധിക്കില്ലെന്ന് അഭിരാമി ഓര്‍മ്മിപ്പിക്കുന്നു. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications