Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഞാനാകെ ചെയ്തത് അതിനിത്തിരി തീറ്റ കൊടുത്തു എന്നതാണ്; കോഴി ഓടിച്ച അനുഭവം പങ്കിട്ട് ഐശ്വര്യ
മലയാളികള്‍ക്ക് സുപരിചിതയായ മുഖമാണ് ഐശ്വര്യ രാജീവ്. പരമ്പരകൡലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമാണ് ഐശ്വര്യ ജനപ്രീയയായി മാറുന്നത്. സീരിയലുകളില്‍ കാണുന്ന ഐശ്വര്യയല്ല ജീവിതത്തിലെന്നാണ് എല്ലാവരും പറയുന്നത്. വളരെ പാവമായ, തമാശകള്‍ പറയുന്ന നിഷ്കളങ്കയായൊരു പെണ്‍കുട്ടിയാണ് ഐശ്വര്യ എന്നാണ് താരത്തെക്കുറിച്ച് ആരാധകര്‍ പറയുന്നത്.
എനിക്കും ആഗ്രഹമുണ്ട്, റോസാപൂ ചെടിയാകാന്‍, പക്ഷെ വൈകിപ്പോയി; വികാരഭരിതനായി ബ്ലെസ്ലി
ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ഐശ്വര്യ. അച്ഛനൊപ്പമായിരുന്നു ഐശ്വര്യ പരിപാടിയില്‍ എത്തിയത്. പതിവ് പോലെ തന്നെ തന്റെ തമാശകള്‍ നിറഞ്ഞ ചോദ്യങ്ങളും ഉത്തരങ്ങളുമായി എംജി അച്ഛനേയും മകളേയും ചിരിപ്പിക്കുകയായിരുന്നു. വിശദമായി വായിക്കാം.

രാജീവ് നന്നായി പാകം ചെയ്യില്ലേ? എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ അച്ഛന് നന്നായി കുക്ക് ചെയ്യും. അമ്മയാണ് കൂടുതലും ചെയ്യുന്നത്. പക്ഷെ അച്ഛന് നന്നായി പാചകം ചെയ്യുമെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ഞാന്‍ ജനിച്ച് മൂന്ന് നാല് മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു പോയി. പിന്നെ ഞാനും അച്ഛനും മാത്രമായിരുന്നു. അങ്ങനെ പഠിച്ചതാണെന്നായിരുന്നു ഐശ്വര്യയുടെ അച്ഛന്റെ മറുപടി.
ഐശ്വര്യ എന്തെങ്കിലും വെക്കുമോ? എന്ന് എംജി ചോദിക്കുന്നുണ്ട്. വെക്കും, പക്ഷെ വെക്കുമ്പോള്‍ ഡാന്‍സാണ്. പിന്നെ എഴുന്നേല്ക്കുമ്പോള് പതിനൊന്നാകും എന്നായിരുന്നു അച്ഛന്റെ മറുപടി. എന്നാല്‍ വരുന്ന ചെക്കന് ഡാന്‍സും കാണാം ഫുഡും കഴിക്കാമല്ലോ എന്നായി എംജി.. പതിനൊന്ന് മണിക്കാണോ എണീക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷൂട്ടൊക്കെ കഴിഞ്ഞ് രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കയല്ലേ വരുന്നതെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
എടിഎം എന്റെ കയ്യിലാണെന്ന് കേട്ടുവെന്ന് ഐശ്വര്യ പറഞ്ഞു. അത് ശരിയാണെന്നും ആവശ്യം വന്നാല്‍ കൊടുത്തു വിടുമെന്നുമായിരുന്നു ഐശ്വര്യയുടെ അച്ഛന്റെ മറുപടി. എന്നാല്‍ മറ്റൊന്നും കൊണ്ടല്ലെന്നും എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാത്തതിനാല്‍ കൊടുത്തതാണെന്നുമായിരുന്നു ഐശ്വര്യയുടെ വിശദീകരണം. എന്ത് കണ്ടാലും വാങ്ങിക്കാന്‍ തോന്നുന്ന ആളാണ് ഐശ്വര്യ എന്നായിരുന്നു അച്ഛന്റെ കൗണ്ടര്‍.
പിന്നാലെ രസകരമായ ചില സംഭവങ്ങളും ഐശ്വര്യ വെളിപ്പെടുത്തുന്നുണ്ട്. കോഴി ഓടിച്ച കഥയാണ് താരം പങ്കുവച്ചത്. കോഴി ഓടിച്ചെന്ന് കേട്ടുവല്ലോ എന്ന് എംജി ചോദിക്കുകയായിരുന്നു. കേട്ടത് ശരിയാണെന്ന് പറഞ്ഞ ഐശ്വര്യ സംഭവം വെളിപ്പെടുത്തി. കസിന്റെ വീട്ടില്‍ പോയതായിരുന്നു. പരിചയമില്ലാത്ത കോഴിയായിരുന്നു. വേറെയാരേയും ഓടിച്ചിട്ടില്ല. ഞാന്‍ ആ വീടിന് ചുറ്റും ഓടി. ഞാനാകെ ചെയ്തത് അതിനിത്തിരി തീറ്റ കൊടുത്തു എന്ന് മാത്രമാണ്. തീറ്റ കൊടുത്താല്‍ മതിയെന്ന് അവര്‍ പറഞ്ഞത് കൊണ്ടായിരുന്നു കൊടുത്തതെന്ന് ഐശ്വര്യ പറഞ്ഞു.
അപ്പോള്‍ ഐശ്വര്യ പട്ടിയ്ക്ക് ഇട്ട് കൊടുക്കുന്നത് പോലെ ഇട്ട് കൊടുത്തത് കൊണ്ടാകും ഓടിച്ചതെന്നായി എംജി ശ്രീകുമാര്‍. അതുപോലെ തന്നെ കുരങ്ങും ഓടിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. മൂകാംബികയില്‍ പോയപ്പോഴായിരുന്നു സംഭവമെന്നും ഐശ്വര്യ പറയന്നു. ഇതിന് അത് കൂട്ടുകാരിയായി ആയത് കൊണ്ടാകുമെന്നായിരുന്നു എംജിയുടെ കൗണ്ടര്‍.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ