ഹണിമൂൺ വിശേഷങ്ങളുമായി ഐശ്വര്യ രാജീവ്, ഈ യാത്ര മാലിദ്വീപിലേക്ക്: ആശംസകളുമായി ആരാധകർ

ഈയിടെയായിരുന്നു സ്റ്റാർ മാജിക് ഫെിയിം ഐശ്വര്യ രാജീവിന്റെ വിവാഹം. മലയാളം മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം കൂടിയാണ് ഐശ്വര്യ. ആഡംബരമായി നടന്ന വിവാഹത്തിൽ നിരവധി താരങ്ങളായിരുന്നു മിനിസ്ക്രീനിൽ നിന്ന് എത്തിയത്. എൻജിനിയർ ആയിട്ടുള്ള അർജുനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. ഇപ്പോൾ ഹണിമൂണിന് പോകേണ്ട തിരക്കിലാണ് ഐഷുവും അർജുനും. ഹണിമൂൺ വിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കു വെക്കുകയാണ് താരം.

എന്തായാലും ദിവസങ്ങൾ നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഹണിമൂൺ ആഘോഷവും പ്രേക്ഷകരോട് പങ്കുവെക്കാൻ ഐശ്വര്യ മറന്നിട്ടില്ല. അർജുനൊപ്പമുള്ള ഹണിമൂൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവച്ചിരിയ്ക്കുന്നത്.

AISWARYA RAJEEV

ഇരുവരും മാലിദ്വീപിലേക്കാണ് യാത്ര തിരിച്ചിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു എന്ന് നടി ഹാഷ് ടാഗിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് പേരും ബ്ലാക്ക് ഡ്രസ്സിൽ എയർപോർട്ടിലും ഫ്ലൈറ്റിലും നിൽക്കുന്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.

എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നയാളാണ് ഐശ്വര്യ. ഹണിമൂൺ വിശേഷങ്ങളും തുടരെ തുടരെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കും എന്ന ആകാംഷയിലാണ് ആരാധകർ. സാധരണയായി അമ്മക്കും അനിയനും ഒപ്പമാണ് താരം യാത്രകൾ ചെയ്തിട്ടുള്ളത്. ഇത്തവണ ഇതാദ്യമായാണ് അവർ ഇല്ലാതെ ഐഷു ഇത്രയും ദൂരത്തേക്ക് പോകുന്നത്. വീട്ടുകാരെ വിട്ടുപിരിയാനാവാതെ ഐശ്വര്യ വിവാഹ ദിവസം പൊട്ടിക്കരഞ്ഞത് സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഐശ്വര്യയുടെ വണ്ടി ഗേറ്റ് എത്തും വരെ അച്ഛൻ വണ്ടിക്കൊപ്പം ഓടിയതും എല്ലാവരേയും കണ്ണീരിലാഴ്ത്തിയ രം​ഗമായിരുന്നു.

ഇതൊരു പ്രണയ വിവാഹമല്ലെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. മാട്രിമോണി വഴി വന്ന വിവാഹ ആലോചനയാണിത്. പൂർണമായും വീട്ടുകാരുടെ തീരുമാനത്തോടെ ഉറപ്പിച്ച വിവാഹം. പക്ഷേ ഇരുവരുടേയും പുതിയ ചിത്രങ്ങൾ കാണുമ്പോൾ ദീർഘ നാളത്തെ പ്രണയ സാക്ഷാത്കാരം പോലെയാണ് തോന്നുന്നത്. എന്തായാലും ഹണിമൂൺ യാത്രയിലെ രസകരമായ സംഭവങ്ങളും ഐശ്വര്യയുടെ തമാശകൾക്കുമായി എല്ലാവരും കാത്തിരിക്കുന്നു.

വളരെ ചെറപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് കടന്നു വന്നയാളാണ് ഐശ്വര്യ. മൂന്നര വയസ്സിലാണ് ഐശ്യര്യ ആദ്യമായി അഭിനയിക്കുന്നത്. ജയറാമും ഗീതു മോഹൻദാസും ഒന്നിച്ച 'പൗരൻ എന്ന ചിത്രത്തിൽ ഗീതുവിൻറെ കുട്ടിക്കാലം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഐശ്വര്യക്കായിരുന്നു. സുധാകർ മംഗളോദയത്തിന്റെ 'വെളുത്ത ചെമ്പരത്തി'യാണ് താരത്തിന്റെ ആദ്യ സീരിയൽ. അതിൽ ബീനാ ആൻ്റണിയുടെ മകളായി അഭിനയിക്കുമ്പോൾ ഐശ്വര്യക്കു വയസ്സു നാല്.

AISWARYA RAJEEV

ടീൻസ്, ആലീസ് എ ട്രൂത്ത് സ്റ്റോറി, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്തു. ഓർഡിനറിയുടെ തമിഴ് റീമേക്കായ ജനലോരത്തിലും ചെറിയൊരു വേഷം ഐശ്വര്യ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിൽ ഫോർ സ്റ്റാർസിന്റെ ടീം മാനേജരായി രണ്ടര വർഷം ഐശ്വര്യയുണ്ടായിരുന്നു. ഫൈവ്സ്റ്റാർ തട്ടുകടയിലും നിരവധി എപ്പിസോഡുകൾ ചെയ്തു.

ഐശ്വര്യ ഇതുവരെ നാൽപതിനു മുകളിൽ സീരിയലുകൾ ചെയ്തിട്ടും. സഹതാരമായും, നെ​ഗറ്റീവ് വേഷങ്ങളുമെല്ലാം കൈകാര്യം ചെയ്തു. സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു. കോമഡി പരിപാടികളിലൂടെയാണ് കൂടുതൽ പ്രേക്ഷകരിലേക്ക് ഐശ്വര്യക്ക് എത്താൻ സാധിച്ചത്. ഇതിനിടയില്‍ സ്റ്റേജ് പ്രോഗ്രാമുകളും പരസ്യചിത്രങ്ങളും. അങ്ങനെ ഏറെ തിരക്കേറിയ മിനിസ്ക്രീൻ താരമാണ് ഐശ്വര്യ രാജീവ്.

പോസ്റ്റ് കാണാം...

Read more about: aiswarya rajeev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X